ജൂണ്‍ 15 മുതല്‍ സൂര്യന്‍ മിഥുനത്തില്‍: അവിചാരിതമായി ജീവിതം മാറും, 12 രാശിക്കും സമ്പൂര്‍ണഫലം

സൂര്യന്‍ മിഥുനം രാശിയിലേക്ക ജൂണ്‍ 15 മുതല്‍ പ്രവേശിക്കും. ഈ സമയം ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് അനുകൂലവും പ്രതികുലവുമായ ഫലങ്ങള്‍ ഉണ്ടാവുന്നു. സൂര്യന്റെ സംക്രമണം 12 രാശിക്കാരിലും ശുഭകരമായ നേട്ടങ്ങള്‍ നല്‍കുന്നുണ്ട് പൊതുവേ. എങ്കിലും അതില്‍ ചെറിയ പ്രതിസന്ധികളും നിങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ സൂര്യന്‍ ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു, ആര്‍ക്കെല്ലാം പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു എന്നത് അറിയേണ്ടതാണ്.

സൂര്യന്റെ സംക്രമണം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. 12 രാശിക്കാരിലും ഇത്തരം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സംഭവിക്കുന്നു. ഏതൊക്കെ രാശിക്കാരിലാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. സമ്പൂര്‍ണഫലം ഇവിടെ വായിക്കാം.

Sun Transit In Gemini 2024

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം സമ്മിശ്ര സ്വാധീനമാണ് ഉണ്ടാക്കുന്നത്. ഇത് നിങ്ങള്‍ക്ക് വളരെ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് അതിന് സാധിക്കുന്ന സമയമാണ്. കുടുംബാന്തരീക്ഷം അനുകൂല അവസ്ഥയിലായിരിക്കും. നിങ്ങളുടെ ദേഷ്യം അല്‍പം നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ പണത്തിന്റെ കാര്യത്തില്‍ അല്‍പം നിയന്ത്രണം വെക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പലപ്പോഴും സന്താനങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. പണം കൂടുതല്‍ ചിലവഴിക്കേണ്ടതായ സമയം വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാവുന്നു. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. കടങ്ങള്‍ പെട്ടെന്ന് വീട്ടുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം നല്ല സ്വാധീനം നല്‍കും. സാമൂഹിക മേഖലയില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ജോലിയില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ശത്രുക്കളെ പരാജയപ്പെടുത്തുന്നു. ഉത്തരവാദിത്വത്തോടെകാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നു. തൊഴില്‍ മേഖലയില്‍ പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ്സുകാര്‍ക്ക് പ്രയോജനകരമായ ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാവും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും ജോലിയില്‍ വളരെയധികം സമ്മര്‍ദ്ദത്തിനുള്ള സാധ്യതയുണ്ട്. കൂടാതെ പലപ്പോഴും പരാജയം അനുഭവിക്കേണ്ടി വരാം. ഇതെല്ലാം മനസ്സിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. എങ്കിലും മറ്റ് കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. സാമൂഹ്യ മേഖലയില്‍ നിങ്ങള്‍ക്ക ്അംഗീകാരം ലഭിക്കുന്നു. സൗഹൃദങ്ങള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പണമിടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കടം കൊടുക്കുമ്പോള്‍ പ്രത്യേകിച്ചും. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. ഇവര്‍ക്ക് സാമ്പത്തികമായി മികച്ച നേട്ടം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സമീപനം പ്രതീക്ഷിക്കാം. രാഷ്ട്രീയ രംഗത്ത് നേട്ടങ്ങളുണ്ടാവും. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക ലാഭം കിട്ടുകയും ചെയ്യുന്നു. മത്സപരീക്ഷകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ സൂര്യന്റെ സംക്രമണത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു രാശിയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു. ജോലിയിലും അനുൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശത്ത് പോവുന്നവര്‍ക്ക് അതിനുള്ള സമയമാണ.് ബിസിനസില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടായിരിക്കും. പങ്കാളിയുടെ പെരുമാറ്റത്തില്‍ നിങ്ങള്‍ വളരെയധികം സന്തുഷ്ടരാവുന്നു. യാത്ര പോവുന്നതിന് അനുകൂലമായ സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രതിസന്ധിയില്‍ ആക്കും. മാതാപിതാക്കളോടൊപ്പം ദൂരയാത്ര നടത്തുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനസ് ചെയ്യുമ്പോള്‍ അത് സാധാരണ നിലയിലായിരിക്കണം. ബിസിനസില്‍ മാറ്റങ്ങളുണ്ടാവുന്നില്ല.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്‍ പൊതുവേ അനുകൂല സമയങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും പല കാര്യങ്ങളിലും നിങ്ങളെ തേടി അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവാം. എങ്കിലും വളരെ ശ്രദ്ധാപൂര്‍വ്വം വേണം ബിസിനസ് ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കാം. ജീവിതം ആകെ മൊത്തത്തില്‍ സന്തോഷത്തിന്റേതായിരിക്കും. എങ്കിലും കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മികച്ച സമയമായിരിക്കും.. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിലല്‍ക്കുന്നു. ശത്രുക്കള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമം നടത്തും. എന്നാല്‍ അത് വിജയിക്കുകയില്ല. ഭക്ഷണത്തോടുള്ള താല്‍പ്പര്യം പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. ബിസിനസ് തുടങ്ങുന്നതിന് അനുകൂല സമയമാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ശത്രുക്കള്‍ക്ക് പരാജയം സംഭവിക്കുന്നു. ദാമ്പത്യത്തില്‍ പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. പ്രണയവും ദാമ്പത്യവും തമ്മില്‍ ഉള്ള അന്തരം നിങ്ങള്‍ക്ക് മനസ്സിലാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളുണ്ടാക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നല്ല സമയമായിരിക്കും സൂര്യന്റെ രാശിമാറ്റം നല്‍കുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമായി നിലനില്‍ക്കുന്നു. നിക്ഷേപങ്ങളില്‍ ലാഭം കണ്ടെത്തുന്നതിന് സാധിക്കുന്നു. എങ്കിലും എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായിരിക്കും. പല കാര്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. ഇവര്‍ക്ക് വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അപകട സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ജോലികള്‍ എല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ജോലിയില്‍ മുന്നേറുന്നതിന് നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Monday, May 27, 2024, 6:29 [IST]
X
Desktop Bottom Promotion