Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ജനുവരി 13- സൂര്യന് മകരത്തിലെത്തും: ജ്യോതിഷം പറയുന്ന ആ 5 ഭാഗ്യശാലികള്‍ ഇവരാണ്, വിധി അത്ഭുതപ്പെടുത്തും
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹ-രാശി മാറ്റവും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിറയുന്നതാണ്. പലപ്പോഴും സംഭവിക്കുന്ന പല മാറ്റങ്ങളും തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ നമ്മുടെ ജീവിതം തന്നെ മാറി മറിയുന്നു. സൂര്യന് ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ജനുവരി 13-ന് അതുകൊണ്ട് തന്നെ മകര സംക്രാന്തി ദിനമായി ആഘോഷിക്കുന്നു. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം.
അഞ്ച് രാശി ചിഹ്നങ്ങള്‍ക്ക് ഈ സമയം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ജനുലരി 13 മുതല്‍ 19 വരെയുള്ള 7 ദിവസങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും വരുന്ന ദിവസങ്ങളില്‍ 5 രാശിക്കാരുടെ തലയിലെഴുത്ത് തന്നെ മാറും എന്ന് പറഞ്ഞാലും തെറ്റില്ല. അത്രയധികം ഗുണഫലങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത്. ഏതൊക്കെ രാശിചിഹ്നങ്ങള്ക്കാണ് സൂര്യന്റെ മകരം രാശി മാറ്റം അനുകൂലമാവുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ പല വിധത്തിലാണ് ഗുണങ്ങള്‍ നല്‍കുന്നത്. പലപ്പോഴും ആസൂത്രണം ചെയ്ത പോലെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസിലും ജോലിയിലും കാത്തിരുന്ന വിജയം കരസ്ഥമാക്കുന്നു. കൂടാതെ ഓഫീസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിനും കരിയറില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുകയും ചെയ്യുന്നു. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാം. പലപ്പോഴും കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല വിധിയുണ്ടാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മകരത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ഭാഗ്യം കൊണ്ട് വരുന്നു. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ എല്ലാ വിധത്തിലുള്ള സഹായവും പല കോണില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഓഫീസില്‍ ജോലികളെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. കൂടാതെ വരുമാന മാര്‍ഗ്ഗം മികച്ചതാവും. അതോടൊപ്പം തന്നെ സമൂഹത്തില്‍ ബഹുമാനവും നിങ്ങളെ കാത്തിരിക്കുന്ന സമയം കൂടിയാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. കരിയറില്‍ നേട്ടങ്ങള്‍ തേടി എത്തും. പല കോണില്‍ നിന്നും അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മകരസംക്രാന്തി വരുന്ന ഈ സമയം കൂടുതല്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഓരോ കാര്യത്തിലും ലഭിക്കുന്നു. നിങ്ങളെ കാത്തിരിക്കുന്ന ശുഭവാര്‍ത്തകളുടെ എണ്ണം വര്‍ദ്ധിക്കും. വിജയത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതിന്റെ അപ്പുറത്തേക്ക് കാര്യങ്ങളെത്തുന്നു. ആവേശത്തോടെ ഓരോ കാര്യവും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവരുടെ ജീവിതത്തില്‍ അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ പങ്കാളിയുമായി മികച്ച സമയം ചിലവഴിക്കുന്നതിനും സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ജനുവരി 13 മുതല്‍ ഏത് മേഖലയിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ഏറ്റെടുക്കുന്ന ജോലിയെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ഭാഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യപ്പെടും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. നിങ്ങള്‍ കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നു. കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ചയിലേക്ക് എത്താന്‍ സാധിക്കും. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ മകരം രാശി സംക്രമണം ഭാഗ്യത്തിന്റെ പൂട്ട് തുറക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കാര്യങ്ങളും കൃത്യമായ രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. കൂടാതെ പ്രശസ്തിയും നേട്ടവും തേടി എത്തുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ നിങ്ങളുടെ ജീവിതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭാഗ്യത്തിലേക്ക് എത്തും. ജോലിയില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ തേടി എത്തും. ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് കടന്ന് പോവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications