Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഒരു വര്‍ഷത്തിന് ശേഷം സൂര്യന് കര്‍ക്കിടകത്തിലേക്ക്; മടിച്ചിരിക്കുന്നവര്‍ പോലും സട കുടഞ്ഞെഴുന്നേല്‍ക്കും
ഗ്രഹങ്ങളുടെ അധിപതിയായ സൂര്യന് ജൂണ്‍ 15ന് രാവിലെ 4.27ന് ഇടവം രാശിയിലെ സഞ്ചാരം മതിയാക്കി മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. പിന്നീട് ഒരു മാസം മിഥുനം രാശിയില്‍ തുടര്‍ന്നതിന് ശേഷം ജൂലൈ 16ന് ഉച്ചയ്ക്ക് 11.19ഓടെ കര്‍ക്കിടക രാശിയിലേക്ക് പ്രവേശിക്കും.

ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. സൂര്യനില്ലാതെ ഈ ലോകത്ത് ജീവജാലങ്ങളില്ല. ഊര്‍ജ്ജത്തിന്റെ ഉറവിടമായ സൂര്യന് ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്. ഒരു വ്യക്തിക്ക് സമൂഹത്തിലുള്ള നിലയും വിലയും സ്വീകാര്യതയും ബഹുമാനവും നിര്‍ണ്ണയിക്കുന്നത് അവരുടെ ജാതകത്തിലെ സൂര്യന്റെ സ്ഥാനമാണ്. ജൂലെയില്‍ സൂര്യന് കര്‍ക്കിടക രാശിയിലേക്ക് എത്തുന്നതിനെ തുടര്‍ന്ന് എല്ലാ രാശികളിലും ശുഭഫലങ്ങള്‍ കാണാനാകും. എങ്കിലും സൂര്യന്റെ ഈ മാറ്റം ഏറ്റവുമധികം പ്രതിഫലിക്കുക മൂന്ന് രാശികളില് ആയിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് സൂര്യന്റെ രാശിമാറ്റം ശുഭഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ വിജയത്തിന് വേണ്ട കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുകയും വ്യക്തമായ ആസൂത്രണത്തിലൂടെ ബിസിനസില്‍ വിജയവും ലാഭവും നേടുകയും ചെയ്യും. തൊഴിലന്വേഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മികച്ച തൊഴിലവസരങ്ങള്‍ വന്നുചേരും. കരിയറില്‍ ആഗ്രഹിച്ച വളര്‍ച്ച നേടാന്‍ സാധിക്കും. വിചാരിച്ചതും ആഗ്രഹിച്ചതുമായ കാര്യങ്ങള്‍ സംഭവിക്കുന്ന കാലയളവ് കൂടിയായിരിക്കും അത്. സമൂഹത്തില്‍ ഈ രാശിക്കാര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം കൈവരും.
കന്നി
സൂര്യന്റെ രാശിമാറ്റം കന്നിരാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ നല്‍കും .ഇവരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കന്നി രാശിക്കാര്‍ക്ക് വരുമാനത്തില്‍ കാര്യമായ അഭിവൃദ്ധി ദൃശ്യമാകും. കൂടാതെ, വരുമാനത്തിന്റെ പുതിയ സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. സാമ്പത്തികമായി ഏറെ മെച്ചപ്പെടുകയും ഭാവിയിലേക്കായി ധനം സമ്പാദിക്കാന്‍ സാധിക്കുകയും ചെയ്യും. കൂടാതെ നിക്ഷേപങ്ങളില്‍ നിന്നും ലാഭം നേടും. കരിയറില്‍ വളര്‍ച്ച നേടുകയും ആഗ്രഹിച്ച ജോലി നേടാന്‍ സാധിക്കുകയും ചെയ്യും. ബിസിനസുകാര്‍ ഭാവിയില്‍ നേട്ടമാകുന്ന പുതിയ കരാറുകളില്‍ ഒപ്പുവെക്കും. ഇതിലൂടെ ഭാവിയില്‍ ലാഭം നേടാനാകും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സൂര്യന്റെ രാശിപരിവര്‍ത്തനം വലിയ നേട്ടങ്ങള്‍ നല്‍കും. ഇവരുടെ കര്മ്മഭാവത്തിലാണ് കര്‍ക്കിടകം രാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം നടക്കുന്നത്. ജോലിയിലും ബിസിനസിലും ആഗ്രഹിച്ച പുരോഗതി കൈവരിക്കാന്‍ സാധിക്കും. തൊഴിലന്വേഷകര്‍ക്ക് സ്ഥിരതയുള്ള ജോലി നേടാന്‍ കഴിയും. പുതിയ ജോലിയോ ജോലിമാറ്റമോ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ അവസരങ്ങള്‍ വന്നുചേരും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും അതിനൊപ്പം ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫറും വന്നുചേരും. ബിസിനസുകാര്‍ക്ക് കുറേക്കാലത്തേക്ക് ലാഭം നേടാന്‍ സാധിക്കും
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications