Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ഓഗസ്റ്റ് 15 വരെ രാഹുവിന്റെ ക്രൂരഭാവത്തിന് ഇരയാവുന്നവര്‍: നിര്‍ണായകം 26 ദിനങ്ങള്‍ 3 രാശിക്ക്
സൂര്യന്റെ കര്‍ക്കിടകം രാശി സംക്രമണത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൂലൈ 16-നാണ് സൂര്യന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിച്ചത്. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഗുണഫലങ്ങളും ദോഷഫലങ്ങളും ഉണ്ടാവുന്നു. സൂര്യന്റെ കര്‍ക്കിടകം രാശി സംക്രമണത്തില്‍ പലപ്പോഴും നിരവധി രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പ്രതികൂലമായ മാറ്റങ്ങളും ഇത് സൃഷ്ടിക്കുന്നുണ്ട്.
കാരണം ഈ സമയം സൂര്യന് രാഹുവില്‍ പലപ്പോഴും അഞ്ചാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഇത് ക്രൂരഭാവത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഇത് പല രാശിക്കാര്‍ക്കും വളരെയധികം ദോഷം ചെയ്യുന്നു. ഓഗസ്റ്റ് 15 വരെ രാഹു കര്‍ക്കിടകം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഇത് പല രാശിക്കാര്‍ക്കും വളരെയധികം ദോഷങ്ങള്‍ നല്കുന്നു. സൂര്യനില്‍ രാഹുവിന്റെ അഞ്ചാം ഭാവം മൂലം ആര്‍ക്കൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടിവരും എന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യന് സംക്രമിക്കുന്നത്. പലപ്പോഴും ഇത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത ദുരിതങ്ങള്‍ കൊണ്ട് വരുന്നു. നഷ്ടം, നാശം, കുഴപ്പം എന്നിവ ഇത് വഴി ഉണ്ടാവുന്നു. മാത്രമല്ല പലപ്പോഴും ഇത് ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രതികൂലമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. അവര്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. പലപ്പോഴും കിട്ടുന്ന ലാഭത്തിന്റെ അളവ് കുറയുന്നു. അതുകൊണ്ട് തന്നെ ഓഗസ്റ്റ് 15-ന് മുമ്പ് ഒരു നിക്ഷേപവും നടത്തരുത്. ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം. ജോലി കിട്ടാത്ത അവസ്ഥ വരെ നിങ്ങളില്‍ ഉണ്ടാവാം.
ധനു രാശി
സൂര്യന് എട്ടാം ഭാവത്തിലും രാഹു ധനുരാശിയുടെ നാലാം ഭാവത്തിലുമാണ് ഈ സമയം സ്ഥിതി ചെയ്യുന്നത്. അതിന്റെ ഫലമായി രാഹു ഏറ്റവും ക്രൂരഭാവത്തില്‍ തന്നെയായിരിക്കും.. ഇത് മാനസികമായി വരെ നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും വിഷാദരോഗം വര്‍ദ്ധിക്കാം. പല മോശം ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. രാത്രിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. സന്തോഷങ്ങള്‍ ഇല്ലാതാവുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആര്‍ക്കും പണം കടം കൊടുക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിക്ഷേപ പദ്ധതിയില്‍ ഒരു തരത്തിലും സമയം ചിലവഴിക്കരുത്. ജോലിസ്ഥലത്ത് പല വിധത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പലപ്പോഴും ജ്യോതിഷപരമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. രാഹു മീനത്തിലും സൂര്യന് അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്നു. ഈ സമയം ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. ഫ്രൈഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. ദാമ്പത്യ ജീവിതത്തില്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. യാത്രയില്‍ എല്ലാ രേഖകളും കരുതുന്നതിന് ശ്രദ്ധിക്കണം. പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അതിന് സാധിക്കുന്നില്ല. ഇണയുമായി തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുകയും അത് വഴി പ്രതിസന്ധികള്‍ ജീവിതത്തില്‍ വിട്ടുമാറാതെ നില്‍ക്കുകയും ചെയ്യുന്നു.
പരിഹാരം കാണാന്‍
രാഹുവിന്റെ ദോഷം മാറുന്നതിന് വേണ്ടിയും അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ചില ദോഷപരിഹാരങ്ങള്‍ നോക്കാം. പലപ്പോഴും രാഹുവിന്റെ അഞ്ചാം ഭാവം പല വിധത്തില്‍ ദോഷങ്ങള്‍ നല്കുന്നു എന്ന് നാം വായിച്ചു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ മൂന്ന് രാശിക്കാര്‍ സ്ഥിരമായി സൂര്യന് വെള്ളം സമര്‍പ്പിക്കേണ്ടതാണ്. ഇത് കൂടാതെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങ് അവര്‍ക്ക് മധുരപലഹാരങ്ങളും പഴങ്ങളും നല്‍കേണ്ടതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
