സൂര്യന്‍ കര്‍ക്കിടകത്തില്‍, വരുന്ന 31 ദിനങ്ങള്‍ 12 രാശിക്കും അണുവിട ചലിക്കാത്ത രാശിഫലം

Sun transit in Cancer 2025: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ജൂലൈ 16-ന് കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കുകയാണ്. ഈ സമയം പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനും ചിലപ്പോള്‍ അത് ദോഷകരമായ ഫലങ്ങളിലേക്ക് എത്തുന്നതിനും സാധ്യതയുണ്ട്. ജൂലൈ 16-ന് വൈകുന്നേരം 5.17-നാണ് സൂര്യന്‍ കര്‍ക്കിടകം രാശിയിലേക്ക് എത്തുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ഊര്‍ജ്ജവും നേതൃത്വവും എല്ലാം ഉറപ്പിക്കുന്നതിന് സൂര്യന്റെ സാന്നിധ്യം അനിവാര്യം തന്നെയാണ്.

നവ ഗ്രഹങ്ങളിലെ പ്രധാന ഗ്രഹമായതിനാല്‍ സൂര്യന്റെ ഓരോ മാറ്റവും ഓരോ തരത്തിലുള്ള ഏറ്റക്കുറച്ചിലുകളും ഗുണദോഷഫലങ്ങളും നല്‍കുന്നു. സ്വാഭാവികമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് പോലെ തന്നെ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വരുന്ന 31 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.

Sun Transit In Cancer

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പല വിധത്തിലുള്ള അനുകൂലമായ മാറ്റങ്ങൡലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കൂടാതെ രോഗശാന്തിക്കും ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മാനസികാരോഗ്യം മികച്ച് നില്‍ക്കുന്നു. സാമ്പത്തികമായും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന മൂന്നാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ വൈകാരിക അടുപ്പം തോന്നാം. ജോലിയില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് സാമ്പത്തിക സ്ഥിതി ഉറപ്പുള്ളതാക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വരുമാനം ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനും സാധിക്കുന്നു.

കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
സൂര്യന്‍ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ തിരിച്ച് വരവിന്റെ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഊര്‍ജ്ജസ്വലതയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇരട്ടിയാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയിലെ ഇരട്ടി നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ചെറിയ രീതിയില്‍ ആരോഗ്യത്തിന് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. കൂടാതെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. രോഗശാന്തി നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയമാണ്. കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
സൂര്യന്റെ പതിനൊന്നാം ഭാവ സംക്രമണം ആണ് ഈ സമയം കന്നി രാശിക്കാര്‍ക്ക് സംഭവിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്ലാം അനുകൂലമായി വരുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നതിന് സൂര്യഭഗവാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് സൂര്യന്റെ രാശി മാറ്റം സംഭവിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ അംഗീകാരവും ഉയര്‍ച്ചയും തേടി എത്തും. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രശസ്തി നിങ്ങളെ തേടി എത്തുന്നു.

Sun Transit In Cancer

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ഒന്‍പതാം ഭാവത്തിലാണ് നടക്കുന്നത്. ഇത് നിങ്ങളെ സ്വത്ത് സമ്പാദനത്തിന് പ്രാപ്തരാക്കുന്നു. കൂടാതെ ആത്മീയമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. മാനസികവും ശാരീരികവുമായ പല കാര്യങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് സൂര്യന്‍ എട്ടാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ചെറിയ മാറ്റങ്ങളുണ്ടാക്കിയേക്കാം. അത് മാത്രമല്ല പലപ്പോഴും രഹസ്യങ്ങളെല്ലാം പരസ്യമാവുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. പക്ഷേ മാസം പകുതിയിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങളെല്ലാം പതിയെ ശരിയാവുന്നു.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
സൂര്യന്‍ നിങ്ങളുടെ 7-ാം ഭാവത്തിലേക്കാണ് ഈ സമയം നീങ്ങുന്നത്. ഇത് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളേയും കൊണ്ട് വരുന്നു. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. തൊഴില്‍പരമായി അനുകൂല സാഹചര്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ബന്ധങ്ങള്‍ പലതും ആഴത്തിലുള്ളതായിരിക്കും. അതുകൊണ്ട് തന്നെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും അനുകൂല സമയമാണ് വരാനിരിക്കുന്നത്.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
ആറാം ഭാവത്തിലാണ് കുംഭം രാശിക്കാര്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നത്. പലപ്പോഴും ദിനചര്യകള്‍ പലതും താളം തെറ്റുമെങ്കിലും പതിയെ പതിയേ അത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആരോഗ്യം, ജോലി എന്നിവയെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാരില്‍ സൂര്യന്റെ സംക്രമണം അഞ്ചാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും പ്രണയവും കൊണ്ട് വരുന്നു. അത് മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ മാസമാണ് സൂര്യ സംക്രമണത്തിലൂടെ ലഭിക്കുന്നത്. ആരോഗ്യത്തെ മികച്ച രീതിയില്‍ മു്‌ന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു.

Story first published: Thursday, July 10, 2025, 11:25 [IST]
X
Desktop Bottom Promotion