Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സൂര്യതേജസ്സില്‍ കര്‍ക്കിടകം: ശുക്രാദിത്യ, ബുധാദിത്യ രാജയോഗങ്ങള്‍, ഇരട്ട സൗഭാഗ്യം തേടിയെത്തും
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ജൂലൈ 16-ന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുകയാണ്. അവിടെ വെച്ച് ആദ്യം ധന ദാതാവായ ശുക്രനുമായും പിന്നീട് ബുധനുമായും സൂര്യന് സംയോഗമുണ്ടാകും. അങ്ങനെ കര്‍ക്കിടകം രാശിയില്‍ രണ്ട് ശക്തമായ രാജയോഗങ്ങളായ ശുക്രാദിത്യ രാജയോഗവും ബുധാദിത്യ രാജയോഗം പിറവി കൊള്ളും. ഈ യോഗങ്ങളുടെ പ്രഭാവം സകല ചരാചരങ്ങളിലും അനുഭവപ്പെടുമെങ്കിലും ചില രാശികള്‍ക്ക് മാത്രമേ പൂര്‍ണ്ണതോതില്‍ ഈ രണ്ട് രാജയോഗങ്ങളുടെയും നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിയൂ. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കര്‍ക്കിടകം
സ്വരാശിയിലെ ബുധാദിത്യ രാജയോഗവും ശുക്രാദിത്യ രാജയോഗവും കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് സൗഭാഗ്യങ്ങളേകും. കാരണം ഈ യോഗം അഴരുടെ ലഗ്ന ഭാവത്തിലാണ് സംഭവിക്കുന്നത്. ഈ കാലയളവില്‍ ഈ രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. മാത്രമല്ല, എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകവും പക്വതയുള്ളതുമായിത്തീരും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമായിത്തീരും. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പൂര്‍ണ്ണമായ പിന്തുണ ലഭിക്കും. പണമുണ്ടാക്കുന്നതിന് മികച്ച അവസരങ്ങള്‍ ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയില്‍ സമ്പാദ്യം വളര്‍ത്താന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹിതരാകാന്‍ ഉചിതമായ സമയമാണ്. പങ്കാളിത്ത ബിസിനസുകള്‍ ചെയ്യുന്നവര്‍ക്കും ഇത് വളരെ അനുകൂലമായ സമയമാണ്.
കന്നി
കര്‍ക്കിടകം രാശിയിലെ രണ്ട് രാജയോഗങ്ങളും കന്നി രാശിക്കാര്‍ക്ക് അനുകൂലമാണ്. ഇവരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സ്ഥലമോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഭാഗ്യം കൈവരും. നിക്ഷേപത്തിലൂടെ ഭാഗ്യവും ലാഭവും തേടിയെത്തും. കയറ്റുമതി, ഇറക്കുമതി ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധാദിത്യ രാജയോഗവും ശുക്രാദിത്യ രാജയോഗവും വളരെയധികം നേട്ടങ്ങള്‍ നല്കുന്ന സമയമാണ് വരാനിരിക്കുന്നത്. കാരണം ഈ രാജയോഗം ഇവരുടെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഈ മേഖലകളില്‍ സഫലതയുണ്ടാകും. വരുമാനവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടും. സമ്പാദ്യം വളരും. തൊഴില്‍രഹിതരായ ആളുകള്‍ക്ക് പുതിയ ജോലി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം സംജാതമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
