Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
സൂര്യന്റെ കടാക്ഷം; ആഗസ്റ്റ് 30ന് ഭാഗ്യം തേടിയെത്തുന്ന രാശികള്‍, സമ്പന്നതയിലേക്ക് കുതിച്ചുയരും
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും രാശി മാറും. രാശിമാറ്റത്തോടൊപ്പം നിശ്ചിത കാലം കൂടുമ്പോള്‍ സൂര്യന് നക്ഷത്രവും മാറും. രാശിമാറ്റം പോലെ തന്നെ പ്രധാനമാണ് നക്ഷത്രമാറ്റവും. നക്ഷത്രമാറ്റത്തിന്റെ പ്രഭാവം 12 രാശികളിലും അനുഭവപ്പെടും. ജ്യോതിഷത്തില്‍ ആത്മാവ്, ഭാവന, ഊര്‍ജ്ജം തുടങ്ങി അനവധി ഗുണങ്ങളുടെ ദേവനായാണ് സൂര്യനെ കണക്കാക്കുന്നത്.

നിലവില്‍ സൂര്യന് സ്വന്തം രാശിയായ ചിങ്ങത്തിലാണ് ഉള്ളത്. അതുപോലെ ആഗസ്റ്റ് 30 വരെ സൂര്യന് മകം നക്ഷത്രത്തിലായിരിക്കും. അതിനുശേഷം പൂരം നക്ഷത്രത്തിലേക്ക് കടക്കും. സെപ്റ്റംബര്‍ 13 വരെ സൂര്യന് ഈ നക്ഷത്രത്തില്‍ തുടരും. അതിനുശേഷം ഉത്രം നക്ഷത്രത്തിലേക്ക് കടക്കും. 27 നക്ഷത്രങ്ങളില്‍ പതിനൊന്നാമത്തെ നക്ഷത്രമായ പൂരം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ മാറ്റം വിവിധ രാശികളില് ജനിച്ച ആളുകളുടെ ജീവിതത്തില്‍ പലതരത്തിലുള്ള സ്വാധീനമുണ്ടാക്കും. പക്ഷേ മൂന്ന് രാശികള്‍ക്ക് ഈ നക്ഷത്രമാറ്റം വളരെയധികം ശുഭഫലങ്ങളേകും. ഇവര്‍ക്ക് സൂര്യന്റെ അനുഗ്രഹവും ഒപ്പം പൂരം നക്ഷത്രത്തിന്റെ അധിപനായ ശുക്രന്റെ അനുഗ്രഹവും ലഭിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്നറിയാം.
മേടം
മേടം രാശിയുടെ അഞ്ചാമത്തെ ഭാവത്തിന്റെ അധിപനാണ് സൂര്യന്. പൂരം നക്ഷത്രത്തിലേക്ക് കടക്കുമ്പോള്‍ മേടം രാശിയുടെ അഞ്ചാം ഭാവത്തിലാണ് സൂര്യന് നിലകൊള്ളുന്നതും. അതിനാല്‍ ഈ നക്ഷത്രമാറ്റം മേടം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങളേകും. ഏറെക്കാലമായി പൂര്‍ത്തിയാകാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ധനുധാന്യ വര്‍ധനയ്ക്ക് യോഗമുണ്ടാകും. ബുദ്ധിക്ഷമത കൂടുകയും എല്ലാ മേഖലകളിലും അതിന്റെ പ്രഭാവം പ്രകടിപ്പിക്കുകയും ചെയ്യും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും. പൊതുവേ ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും.അതോടൊപ്പം കരിയറില്‍ മികച്ച വിജയമുണ്ടാകും. ഉന്നതസ്ഥാനങ്ങളില്‍ എത്താനുള്ള ഭാഗ്യം കൈവരും. ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭവും വളര്‍ച്ചയും ഉണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിലൂടെ കൂടുതല്‍ സംതൃപ്തിയുണ്ടാകും. ഈ കാലയളവില്‍ ആരോഗ്യം മെച്ചപ്പെടും.
മിഥുനം
സൂര്യന് പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് മിഥുനം രാശിയുടെ മൂന്നാം ഭാവത്തിലാണ്. ഇങ്ങനെ മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സമാശ്വാസത്തിന്റ സമയമെത്തും. കരിയറില്‍ ആഗ്രഹിച്ച രീതിയിലുള്ള മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. കൂടുതല്‍ സ്രോതസ്സുകളിലൂടെ വരുമാനം വന്നുതുടങ്ങും. ജീവിതപങ്കാളിയുമായി വളരെ നല്ല സമയം ആസ്വദിക്കും. വിനോദയാത്രകള്‍ പോകാനുള്ള സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.
ചിങ്ങം
സൂര്യന്റെ നക്ഷത്രമാറ്റം സൂര്യന്റെ സ്വരാശിയായ ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്കും ഗുണകരമാകും. ഇവര്‍ക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള യോഗമുണ്ടാകും. വിദേശത്ത് ബിസിനസ് തുടങ്ങുന്നവര്‍ക്കും നേട്ടമുണ്ടാകും. എതിരാളികളെ പരാജയപ്പെടുത്തി വളര്‍ച്ചയും ലാഭവും കൊയ്യും. ദാമ്പത്യജീവിതത്തില്‍ ജീവിതപങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ആരോഗ്യം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications