Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
വിഷു ഒന്നാം തീയ്യതി മുതല്‍ അശ്വതി നക്ഷത്രത്തില്‍ സൂര്യന് ജ്വലിക്കും: ജ്വലനത്തില്‍ ധനയോഗം തെളിയുന്ന 3 രാശി
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് സമയാസമയങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. 12 രാശിക്കാര്‍ക്കും അപ്രകാരം തന്നെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നതും. ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യനുണ്ടാവുന്ന ചെറിയ മാറ്റം പോലും പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനം ചെലുത്തും എന്നതില്‍ സംശയം വേണ്ട. ഏപ്രില്‍ 14-നാണ് സൂര്യന് അശ്വതി നക്ഷത്രത്തിലേക്ക് എത്തുന്നത്.
മീനം അവസാനത്തില്‍ രേവതി നക്ഷത്രത്തില്‍ നിന്ന് സൂര്യന് മേടം 1-ന് അശ്വതി നക്ഷത്രത്തിലേക്ക് എത്തുന്നു. ഈ നക്ഷത്രത്തില്‍ സൂര്യന് വരുന്നത് വഴി പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ഇത് ലോകത്തിന്റെ പല ഭാഗത്തും മാറ്റങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. സൂര്യന്റെ ഈ നക്ഷത്രമാറ്റം നിങ്ങളുടെ രാശിയില്‍ ഗുണഫലങ്ങള്‍ നല്കുന്നുണ്ടോ ഇല്ലയോ എന്നത് മനസ്സിലാക്കാം. അത്തരത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന 3 രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

പ്രത്യേകതകള്‍ ഇപ്രകാരം
27 നക്ഷത്രങ്ങളില്‍ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഈ നക്ഷത്രത്തിന്റെ അധിപന് എന്ന് പറയുന്നത് കേതുവാണ്. അതുകൊണ്ട് തന്നെ കേതു ഗ്രഹത്തിന്റെ രാശി മേടം രാശിയായതിനാല്‍ പാപഗ്രഹമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ ഏപ്രില്‍ 14-ന് സൂര്യന് മേടം രാശിയില്‍ എത്തുന്നതിനാല്‍ അശ്വതി നക്ഷത്രത്തിലാണ് സൂര്യന്റെ സ്ഥാനം. അത് മാത്രമല്ല ഉച്ചസ്ഥായിയിലാണ് അശ്വതിയില്‍ സൂര്യന് വസിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തിലെ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതോടൊപ്പം ഐശ്വര്യത്തിന് തുടക്കം കുറിയ്ക്കുക കൂടി ചെയ്യുന്നു എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ അശ്വതി നക്ഷത്രത്തിലേക്കുള്ള മാറ്റം പലപ്പോഴും ഗുണപ്രദമായ പല മാറ്റങ്ങളും നല്കുന്നു. സൂര്യന് ഇവരുടെ സാമ്പത്തിക നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്. വിദേശയാത്രക്കുള്ള യോഗം കാണുന്നു. കൂടാതെ വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ സ്ഥിരതയുണ്ടാവുന്നു. ധാരാളം നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് യോഗം കാണുന്നു. കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇത് അനുകൂലമായ പല നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ഭാഗ്യഭാവത്തില്‍ ഇവരില്‍ സൂര്യന് നിലനില്ക്കുന്നു. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ എല്ലാ വിധത്തിലുള്ള ഭാഗ്യത്തിനും തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു. ജോലിയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
സൂര്യന് അശ്വതി നക്ഷത്രത്തില്‍ എത്തുമ്പോള്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ഈ രാശിയില്‍ ആറാമത്തെ ഭാവത്തിലാണ് സൂര്യന് സ്ഥിതി ചെയ്യുന്നത്. ജോലിയില്‍ വളരെയധികം പുരോഗതി തേടി എത്തുന്നു. ശമ്പള വര്‍ദ്ധനവിനും പ്രമോഷനും സാധ്യത കാണുന്നു. ശത്രുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്ന് പോവുന്നു. ഏത് മേഖലയിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. കോടതിയും കേസുകളും എല്ലാം നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. അവസരങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തുന്നു. പത്താം ഭാവത്തിലാണ് വൃശ്ചികം രാശിയില്‍ സൂര്യന് സ്ഥിതി ചെയ്യുന്നത്. അത് കര്മ്മഭാവത്തിലായതിനാല് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications