Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുലരുന്നത് സ്വപ്നജീവിതം: ധനമഴ പെയ്യും, പണപ്പെട്ടി നിറയും സൂര്യന് മേടത്തിലെത്തുമ്പോള് 3 രാശിക്ക് നല്ല കാലം
സൂര്യന്റെ രാശിമാറ്റം വളരെയധികം സ്വാധീനം ഓരോ നക്ഷത്രക്കാരിലും ചെലുത്തുന്നുണ്ട്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നതിന് സൂര്യന് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ മാറിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ ഓരോ മാറ്റവും ഓരോ രാശിയേയും വളരെയധികം സ്വാധീനിക്കും. ഏപ്രില്‍ 14-ന് സൂര്യന് മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. മേയം 15 വരെ സൂര്യന് മേടം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു.
ഈ സമയം ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കാരണം ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്, അതുകൊണ്ട് തന്നെ സൂര്യനുണ്ടാവുന്ന ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തില്‍ അത്രയേറെ സ്വാധീനം ചെലുത്തുന്നു. അത് ശുഭകരമാണെങ്കിലും ദോഷകരമാണെങ്കിലും അപ്രകാരം തന്നെയായിരിക്കും. സൂര്യന്റെ മേടം രാശിയിലേക്കുള്ള മാറ്റം നിമിത്തം ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയും സ്വപ്നം കണ്ട ജീവിതവും സ്വന്തമാക്കാന്‍ സാധിക്കും. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയം കൂടിയാണ്. മാത്രമല്ല ഇവര്‍ക്ക് ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈകാലയളവില്‍ ഉണ്ടാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിരവധി യാത്രകള്‍ നടത്തേണ്ടതായി വരുന്നു. അതെല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതായിരിക്കും. വിവാഹവും ദാമ്പത്യവും മികച്ച മാറ്റങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. കൂടാതെ അടുത്ത മാസം നിങ്ങളെ കാത്ത് നല്ലൊരു ശുഭകരമായ വാര്‍ത്തയും ഉണ്ട് എന്നതാണ് സത്യം. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ ഏപ്രില്‍.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ മേടം രാശിയിലേക്കുള്ള സംക്രമണം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മൂലം നിങ്ങളുടെ ജീവിതം മികച്ചതായി മാറുന്നു. സന്തോഷവും സമാധാനവും ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. നിങ്ങള്‍ സ്വപ്നം കണ്ട ഒരു ജീവിതം നിങ്ങള്‍ക്ക് തിരിച്ച് പിടിക്കുന്നതിന് സാധിക്കുന്നു. കൂടാതെ സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും ബഹുമാനവും തേടി എത്തും. കാലങ്ങളായി നടക്കില്ലെന്ന് കരുതിയ പല കാര്യവും പലപ്പോഴായി നിങ്ങള്‍ക്ക് ഈ സമയം പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷത്തിന്റെ ഏറ്റവും നല്ല മുഹൂര്‍ത്തത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. എല്ലാ അര്‍ത്ഥത്തിലും മികച്ച ഒരു സമയമാണ് എന്നതാണ് സത്യം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ മേടം രാശിയിലേക്കുള്ള സംക്രമണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും മൂന്നാം ഭാവത്തില്‍ നടക്കുന്ന മാറ്റം നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ സ്വാധീനം മറ്റുള്ളവരില്‍ കൂടി പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ഇനിയുള്ള പുലരികള്‍ ജീവിതത്തെ മാറ്റി മറിയ്ക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളഎ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
