Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
2026-ല്‍ സൂര്യന് മേടത്തില്: കര്‍ക്കിടകവും കന്നിയും ഉള്‍പ്പടെ 5 രാശിക്ക് 365 ദിവസവും സമ്പത്തിലാറാടാം
പുതുവര്‍ഷത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. സൂര്യനെ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവായാണ് അറിയപ്പെടുന്നത്. പലപ്പോഴും സന്തോഷം, സമ്പത്ത്, സമാധാനം, ഐശ്വര്യം എന്നിവയെല്ലാം സൂര്യന് ഓരോരുത്തര്‍ക്കും പ്രദാനം ചെയ്യുന്നു. ഏപ്രില്‍ 14-നാണ് സൂര്യന് മീനത്തില്‍ നിന്ന് മേടത്തിലേക്ക് എത്തുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം ഉണ്ടാവുന്നു. മേയ് 15 വരെ മേടം രാശിയില്‍ തന്നെ സൂര്യന് തുടരുന്നു.
നവഗ്രഹങ്ങളില്‍ സൂര്യന് വഹിക്കുന്ന പങ്ക് ഒട്ടും തന്നെ നിസ്സാരമല്ല എന്നതാണ് സത്യം. ഇത് നിങ്ങളില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. എന്നാല്‍ സൂര്യന്റെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റം കൊണ്ട് വരുന്നു. ഭാഗ്യം തുണക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇവരില്‍ സാമ്പത്തിക ഉയര്‍ച്ച തേടി എത്തുന്നു. പല സമയത്തും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്കാണ് എത്തുന്നത്. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലെ പുരോഗതി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗം തേടി എത്തുന്നു. വീട്ടില്‍ പല വിധത്തിലുള്ള ശുഭകാര്യങ്ങള്‍ സംഭവിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള യോഗം കാണുന്നു. ബിസിനസില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉയര്‍ച്ചയും തേടി എത്തും. സാമ്പത്തിക സ്ഥിതി ഇരട്ടിയായി മാറുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് സൂര്യന് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ വീണ്ടും ഒരു ബിസിനസ് ആരംഭിക്കുന്നതിലേക്ക് എത്തിക്കും. ജോലികളെല്ലാം തന്നെ കൃത്യസമയത്ത് തീര്‍ക്കുന്നതിനും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. പൂര്‍വ്വിക സ്വത്ത് കൈകളിലെത്തുന്നതിന് യോഗം കാണുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം ഭാഗ്യം കൊണ്ട് വരുന്നു. ഈ സമയത്ത് വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ സമ്പത്ത് കൈക്കുമ്പിളില്‍ എത്തുന്നു. ഇത് നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സഹായിക്കും. ശത്രുക്കളുടെ ശല്യം ഇല്ലാതാവുന്നു. ജീവിതത്തില്‍ പ്രത്യേകിച്ച് ദാമ്പത്യ ബന്ധത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. വീടും വസ്തുവും വാങ്ങുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. അനുകൂലമായ സമയമാണ് വരുന്ന വര്‍ഷം എന്നതില്‍ സംശയം വേണ്ട. സന്തോഷവും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. തൊഴില്‍ സംബന്ധമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു. നല്ല വാര്‍ത്തകള്‍ പല കോണില്‍ നിന്നും തേടി എത്തും. ജോലിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. ജോലിയില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും നിഷ്പ്രയാസം ഇല്ലാതാക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications
