ഗ്രഹങ്ങളുടെ രാജാവിന്റെ മഹാമാറ്റം മേടം 1-ന്: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍

Sun Transit In Aries: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ 2025 ഏപ്രില്‍ 14- ന് മേടം രാശിയിലേക്ക് മാറുന്നു. ജ്യോതിഷ പ്രകാരം 12 രാശിക്കാര്‍ക്കും ഇത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. മെയ് 15 വരെ സൂര്യന്‍ മേടം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. മേടം രാശിയാകട്ടെ ചൊവ്വയുടെ ആദ്യ രാശിയായാണ് കണക്കാക്കുന്നത്. എല്ലാ വര്‍ഷവും ഏപ്രില്‍ 14-ന് മേടം രാശിയിലേക്ക് സൂര്യന്‍ സഞ്ചരിക്കുന്നു.

മേടം രാശിയിലെ സൂര്യസംക്രമണം അനുകൂലമായ പല മാറ്റങ്ങളാണ് 12 രാശിക്കാരിലും സംഭവിക്കുന്നത്. മേടം അഗ്നി രാശിയാണ്, സൂര്യനും അഗ്നി രാശി തന്നെയാണ്. എന്നാല്‍ ഭരണ ഗ്രഹം ചൊവ്വയാണ്. മേടം രാശിയിലെ സൂര്യന്റെ സാന്നിധ്യം വളരെ അനുകൂലമായ മാറ്റങ്ങളിലേക്കാണ് എത്തുന്നത്

Sun Transit in Aries 2025
Photo Credit: Wise Generated

ശക്തിയില്‍ സൂര്യന്‍
സൂര്യന്റെ ശക്തി ഏറ്റവും കൂടുതല്‍ ജ്വലിച്ച് നില്‍ക്കുന്ന സമയമാണ് മേടം രാശിയിലെ സംക്രമണത്തിലൂടെ ഉണ്ടാവുന്നത്. അനുകൂല ഫലങ്ങളില്‍ ആറാടുന്നവരായിരിക്കും നല്ലൊരു ശതമാനം രാശിക്കാരും. പല വിധത്തിലുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന് സാധിക്കുന്നു എന്നതില്‍ സംശയം വേണ്ട. അത്രയധികം സൂര്യന്റെ ജ്വലനം മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളില്‍ ഓരോരുത്തരേയും എത്തിക്കും. ഇത് 12 രാശിക്കാരിലും എപ്രകാരം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് അവരുടെ രാശിയില്‍ തന്നെയാണ് സംക്രമണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഊര്‍ജ്ജസ്വലതയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. ഏത് വിധത്തിലുള്ള വെല്ലുവിളികളും നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അമിതമായി ഒരു കാര്യത്തിലും ഇടപെടരുത്. സാമ്പത്തിക സ്ഥിതി മികച്ചതാണ്.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യന്റെ രാശി മാറ്റം സംഭവിക്കുന്നത്. ആത്മീയമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. കൂടാതെ അമിത അധ്വാനം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ചിലവുകള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. വരുമാനം അനുസരിച്ച് വേണം ചിലവാക്കേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തിലാണ് സൂര്യന്റെ മേടം രാശി സംക്രമണം സംഭവിക്കുന്നത്. സാമൂഹിക മാറ്റങ്ങള്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് പലപ്പോഴും അല്‍പം ശ്രദ്ധിച്ച് വേണം. അത് പിന്നീട് കുടുംബത്തിലും വ്യക്തിപരമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അംഗീകാരവും സ്ഥാനക്കയറ്റവും വളരെയധികം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. മാത്രമല്ല എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മേടം രാശിയിലേക്കുള്ള സംക്രമണം. വിവേകത്തോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും യോഗം കാണുന്നു.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്‍ ആണ് ഇവരെ ഭരിക്കുന്നത്. ഒന്‍പതാം ഭാവത്തിലേക്കുള്ള സംക്രമണം പല വിധത്തിലുള്ള ഗുണദോഷ ഫലങ്ങള്‍ ചിങ്ങം രാശിയില്‍ നല്‍കുന്നു. പലപ്പോഴും യാത്രാ പദ്ധതികള്‍ സാക്ഷാത്കരിക്കപ്പെടുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അനുകൂലമായ സമയമാണ്. വിഷുപ്പുലരിയോടെനിങ്ങളുടെ ജീവിതം മാറ്റി മറിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നു. ആരോഗ്യം മികച്ചതായിരിക്കും.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാരില്‍ സൂര്യന്റെ എട്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും ശക്തമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യത്തിന്റെ മാറ്റത്തിന് അനുസരിച്ച് ജീവിതം മാറി മറിയുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അശ്രദ്ധയോടെ ഒരു പണം പോലും കൈകാര്യം ചെയ്യാന്‍ പാടില്ല.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് സംക്രമണം സംഭവിക്കുന്നത്. വ്യക്തിപരവും തൊഴില്‍പരവുമായ മാറ്റങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സംഘര്‍ഷം കുടുംബത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ശക്തമായ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. പുതിയ കരിയര്‍ കെട്ടിപ്പടുക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാരുടെ ആറാമത്തെ ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ശത്രുക്കളുടെ ശക്തി ക്ഷയിക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നൊഴിയാതെ നിലനില്‍ക്കുന്നു. അമിത ജോലി ഭാരം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാണ്.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് സൂര്യന്റെ സംക്രമണം സംഭവിക്കുന്നത്. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം നിസ്സാരമല്ല. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതി ഒരിക്കലും അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ നാലാമത്തെ ഭാവത്തിലാണ് സൂര്യന്റെ മേടം രാശി സംക്രമണം സംഭവിക്കുന്നത്. കുടുംബത്തിനൊപ്പം കൂടുതല്‍ സന്തോഷകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ബിസിനസ് സംബന്ധമായി നോക്കുകയാണെങ്കില്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. വൈകാരിക മാറ്റങ്ങള്‍ ജീവിതത്തെ കൂടുതല്‍ സഹായിക്കുന്നു. സന്തുലിതാവസ്ഥ കുടുംബത്തിലും ജോലിയിലുമായി മുന്നോട്ട് പോവുന്നത് നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. അത് മാത്രമല്ല ധൈര്യം ഇവരില്‍ വളരെ കൂടുതലായിരിക്കും. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് യോഗം കാണുന്നു. സഹോദരങ്ങളുടെ സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, April 10, 2025, 18:09 [IST]
X
Desktop Bottom Promotion