Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
കൃത്യം 48 മണിക്കൂറിന് ശേഷം സൂര്യന് കുംഭത്തിലെത്തും: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്, അതുകൊണ്ട് തന്നെ സൂര്യനുണ്ടാവുന്ന ഏത് ചെറിയ മാറ്റവും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. പലപ്പോഴും മറ്റ് ഗ്രഹങ്ങളേക്കാള്‍ അധികാരവും ഊര്‍ജ്ജവും ശ്രേഷ്ഠതയും സൂര്യനിലാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് എല്ലാ ഗ്രഹങ്ങളുടേയും അധിപതിയായി സൂര്യനെ കണക്കാക്കുന്നത്. സൂര്യന്റെ അനുഗ്രഹമില്ലാത്തിടത്തോളം ജീവിതത്തില്‍ ഒരു വ്യക്തിക്ക് വിജയിക്കാന്‍ സാധിക്കുകയില്ല. സൂര്യന്റെ നക്ഷത്ര- രാശി മാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തില്‍ സ്വാധീവിക്കുന്നത്.
ഫെബ്രുവരി 12-ന് രാത്രി 9.40-ന് സൂര്യന് കുംഭം രാശിയില്‍ സംക്രമിക്കുന്നു. ഇത് 12 രാശിക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബുദ്ധിശക്തി, കാര്യങ്ങള്‍ തീരുമാനിക്കല്‍, യുക്തിയോടെ ഒരു കാര്യത്തെ സമീപിക്കല്‍, കഴിവുകള്‍ വിലയിരുത്തുന്നത്, കര്‍മ്മരംഗത്തെ അധികാരം എന്നിവയെല്ലാം തീരുമാനിക്കുന്നത് സൂര്യനാണ്. അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം എപ്രകാരം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ കുംഭം രാശിയിലേക്കുള്ള സംക്രമണം ഗുണാനുഭവങ്ങളാണ് വര്‍ദ്ധിപ്പിക്കുന്നത്. പലപ്പോഴും വ്യക്തിപരമായ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലും മികവ് പുലര്‍ത്താന്‍ സാധിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക്, ഈ സംക്രമണം നിങ്ങളുടെ കരിയര്‍, പൊതുജീവിതം എന്നിവയിലാണ് സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും അധികാരം നിങ്ങളുടെ കൈയ്യില്‍ തിരിച്ചെത്തുന്നു. കുംഭത്തിന്റെ ഊര്‍ജ്ജവും നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. നിരവധി അവസരങ്ങള്‍ തേടി എത്തും. കരിയറില്‍ മാറ്റങ്ങള്‍ക്കുള്ള തുടക്കമാണ് ഈ സമയം.
മിഥുനം (മെയ് 21 - ജൂണ്‍ 20)
കുംഭത്തിലൂടെയുള്ള സൂര്യന്റെ ഈ സംക്രമണം മിഥുനം രാശിക്കാരില്‍ അവരുടെ ഒന്‍പതാം ഭാവത്തെയാണ് സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. കൂടാതെ ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ നിങ്ങളിലുണ്ടാവുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് ഫെബ്രുവരി 12-ന് ശേഷം. സാമ്പത്തിക സ്ഥിതി മികച്ചതാവും.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം പ്രതികൂലാവസ്ഥകള്‍ അല്പം കൂടുതലായിരിക്കും. ബന്ധങ്ങളില്‍ അകലം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും ഇത് പ്രതിഫലിക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാവും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളുടെ ഈ സമയം പ്രശ്നത്തിലേക്ക് എത്തിക്കും. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
കുംഭത്തിലൂടെയുള്ള സൂര്യന്റെ സംക്രമണം ചിങ്ങം രാശിക്കാരില്‍ ഏഴാമത്തെ ഭാവത്തിലാണ് ഫലം നല്‍കുന്നത്. ഇവര്‍ക്ക് ബിസിനസില്‍ രണ്ട് പ്രാവശ്യം ആലോചിച്ച് മാത്രമേ നിക്ഷേപിക്കാന്‍ പാടുകയുള്ളൂ. മാത്രമല്ല സ്വാതന്ത്ര്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ നിയന്ത്രണങ്ങള്‍ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലാക്കും. ദാമ്പത്യ ജീവിതത്തിലും ഇത് പ്രതിഫലിക്കുന്നു.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ക്ക്, ജോലി, ആരോഗ്യം, ദൈനംദിന ദിനചര്യകള്‍ എന്നിവയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണ് വരുന്നത്. മാത്രമല്ല പുതിയ കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നു. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിന് നിങ്ങള്‍ തയ്യാറാവുന്നു. കാര്യക്ഷമതയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് പലവിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ സൂര്യന്റെ കുംഭം രാശി സംക്രമണം നിമിത്തം സംഭവിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത്ര അനുകൂല സമയമായിരിക്കണം എന്നില്ല. പലപ്പോഴും ജീവിതത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളും നിങ്ങള്‍ക്ക് നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് കുംഭത്തിലെ സംക്രമണം പല വിധത്തിലാണ് സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ഒരിക്കലും ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചും ദു:ഖിക്കേണ്ടതായി വരുന്നില്ല. കുടുംബത്തില്‍ ഐക്യവും സന്തോഷവും നിലനില്ക്കുന്നു. ഇതെല്ലാം സൂര്യന്റെ രാശിമാറ്റത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക്, ഈ സംക്രമണം നിങ്ങളുടെ ആശയവിനിമയ മേഖലയില്‍ കാര്യമായ മാറ്റം വരുത്തുന്നു. പലപ്പോഴും സംസാരിക്കുമ്പോള്‍ അമിത ദേഷ്യത്തെ കുറയ്ക്കാന്‍ ശ്രദ്ധിക്കണം. പഠന കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ സംഭവിക്കുന്നു. സാങ്കേതിക വിദ്യ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ വരുത്തുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
കുംഭത്തിന്റെ സംക്രമണം മകരം രാശിക്കാരില്‍ സാമ്പത്തിക ജീവിതത്തെ ബാധിക്കുന്നു. ധാരാളം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങളില്‍ പലതും അനുകൂലമായിരിക്കും. കൂടാതെ മറ്റ് വരുമാന സ്രോതസ്സുകളും നിങ്ങള്‍ക്കുണ്ടാവും. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
സൂര്യന് നിങ്ങളുടെ സ്വന്തം രാശിയായ കുംഭത്തില്‍ സഞ്ചരിക്കുമ്പോള്‍ അത് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. മാത്രമല്ല പല മേഖലകളിലും വളരെ വലിയ തോതില്‍ കുതിച്ച് ചാട്ടം അനുഭവപ്പെടുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സന്തോഷത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വ്യക്തിത്വം പോലും മികച്ചതായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീന രാശിക്കാര്‍ക്ക്, സൂര്യന്റെ കുംഭം രാശി സംക്രമണം അനുകൂലമല്ലാത്ത പല മാറ്റങ്ങളും നല്കുന്നു. എങ്കിലും അതിനെക്കുറിച്ചുള്ള ആശങ്ക പലപ്പോഴും നിങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നു. ആത്മപരിശോധന എല്ലാ കാര്യത്തിലും അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക ക്രയവിക്രയം നടക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ചെറിയ രീതിയില്‍ ഗുണഫലങ്ങള്‍ നിലനില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications