Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സൂര്യന് അനിഴത്തില്‍ സര്വ്വഭാഗ്യങ്ങളുമായി എത്തിയിരിക്കുന്നൂ; ജീവിതം മെച്ചപ്പെടുന്നത് ഇവര്‍ക്ക്
വേദ ജ്യോതിഷപ്രകാരം, ഗ്രഹങ്ങളിലെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വളരെയധികം പ്രധാന്യം അര്‍ഹിക്കുന്നതാണ്. പ്രത്യേകിച്ച്, ജീവിതത്തില്‍ നല്ല ഉയര്‍ച്ച വേണമെങ്കില്‍, നല്ലപോലെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കണമെങ്കില്‍ സൂര്യന്റെ അനുഗ്രഹം നിങ്ങളുടെ രാശിയ്ക്ക് കൂടിയേ തീരൂ.

നിലവില്‍ സൂര്യന് അനിഴം നക്ഷത്രത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. സൂര്യന് അനിഴത്തില്‍ എത്തി നില്ക്കുന്നതിനാല് തന്നെ, ഇത് 4 രാശിക്കാര്‍ക്ക് ഗുണം നല്കുന്നു. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഈ നക്ഷത്രമാറ്റം സഹായിക്കും. ഈ ഭാഗ്യം ലഭിച്ച നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന് ഈ നക്ഷത്രമാറ്റത്താല് നിരവധി ഗുണങ്ങൾ ലഭിക്കുന്നതാണ്. ഇവര്‍ ഇതുവരെ അനുഭവിച്ച പലവിധത്തിലുള്ള കഷ്ടപ്പാടുകള്‍ക്കും അറുതി വരുന്നതാണ്. ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യങ്ങള്‍ പലതും ഈ രാശിക്കാരെ തേടിയെത്തും. നല്ല ജോലി ലഭിക്കും. ജോലിയില്‍ നല്ലരീതിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് ഉപേക്ഷിച്ച പലതും ഇവരെ തേടി എത്തുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും. വിവാഹം അലോചിക്കുന്നവര്ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. വീട്ടിലെ അന്തരീക്ഷം മാറും. എല്ലാവരിലും സന്തോഷവും സമാധാനവും ഉണ്ടാകുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കും. നല്ല ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. വീട്ടില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. നല്ല ദാമ്പത്യ ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതാണ്. നല്ലരീതിയില്‍ സമ്പാദിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. യാത്രകള്‍ പലതും ചെയ്യും. കച്ചവടക്കാര്‍ക്കും വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്.
ധനു
പ്രതീക്ഷിച്ച രീതിയില്‍ ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മക്കളില്‍ നിന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. കുട്ടികളെ യാത്രകള്‍ കൊണ്ടുപോകാന്‍ സാധിക്കും. പുതിയ വീട് വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നത്. സ്വത്ത് ഇടപാടില്‍ നിന്നും ലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രതീക്ഷിച്ച രീതിയില്‍ ലാഭം ഉണ്ടാകുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നല്ല ജോലി ലഭിക്കും. ആഗ്രഹിച്ച സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നതാണ്. നല്ല ശമ്പളം ലഭിക്കുന്നതിനാല്‍ ജീവിതം നിലവാരം ഉയര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പല ബാധ്യതകളും വേഗത്തില്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കും. വിദേശവാസത്തിനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടാിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
