Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സ്വരാശിയില്‍ ശക്തനായി സൂര്യന്; സൂര്യപ്രഭയില്‍ തിളങ്ങുന്നത് മൂന്ന് രാശികള്‍
സൂര്യനെ ആരാധിക്കുന്ന നിരവധി ജനവിഭാഗങ്ങള്‍ ലോകത്തുണ്ട്. ജ്യോതിഷത്തിലും സൂര്യന് സുപ്രധാന സ്ഥാനമുണ്ട്. നവഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. സൂര്യനെ ദൈവമായാണ് ഹിന്ദുക്കള്‍ കണക്കാക്കുന്നത്. ആത്മാവ്, പിതൃത്വം, ആത്മവിശ്വാസം, ബഹുമാനം, അധികാരസ്ഥാനങ്ങള്‍ എന്നിവയെ എല്ലാം പ്രതിനിധീകരിക്കുന്നത് സൂര്യനാണ്. കൂടാതെ, അന്തസ്സ്, തന്‍ഭാവം, സ്വയം ബഹുമാനം, കരിയര്‍, ആത്മാര്‍ത്ഥത, മനോബലം, നേതൃഗുണം എന്നിവയുടെ കാരണഭൂതനും സൂര്യനാണ്.

സൂര്യന് ചില രാശികളില് എത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. അടുത്ത ആഴ്ച സൂര്യന് ചിങ്ങം രാശിയില്‍ എത്തുകയാണ്. ജ്യോതിഷലോകത്ത് വളരെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന രാശിമാറ്റമാണ് ഇത്. കാരണം സൂര്യന്റെ സ്വന്തം രാശിയാണ് ചിങ്ങം. ചിങ്ങത്തില് സൂര്യന് വളരെ ശക്തനും ശുഭഫലദായകനുമാണ്.
ആഗസ്റ്റ് 16ന് രാത്രിയോടെയാണ് സൂര്യന് ചിങ്ങത്തിലേക്ക് കടക്കുന്നത്. ചില രാശികളെ സംബന്ധിച്ച് വളരെ ശുഭകരമായ രാശിമാറ്റമാണ് ഇത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തുലാം
സൂര്യന്റെ രാശിമാറ്റം തുലാം രാശിയില്‍ പിറന്നവര്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങളും നല്‍കും. തുലാം രാശിയുടെ വരുമാനം, ലാലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനം കാര്യമായി വര്‍ദ്ധിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സാമ്പത്തികമായി മറ്റ് പല ലാഭങ്ങളും ഈ സമയത്ത് പ്രതീക്ഷിക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ഈ മാസം ഇവര്‍ക്ക് പുതിയ പ്രോപ്പര്‍ട്ടി വാങ്ങാനും നിക്ഷേപങ്ങള്‍ നടത്താനും അനുയോജ്യമാണ്. കയറ്റുമതി, ഇറക്കുമതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ പിറന്നവര്‍ക്കും സൂര്യന്റെ രാശിമാറ്റം ഗുണകരമാകും. ഇവരുടെ സമ്പത്ത്, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സൂര്യന് എത്തുന്നത്. അതിനാല്‍ ഈ സമയത്ത് സാമ്പത്തികസ്ഥിതി ഏറെ മെച്ചപ്പെടും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സ്നേഹവും അനുഭവപ്പെടും. വാഹനങ്ങളോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള യോഗമുണ്ടാകും. കരിയറിലെ സുവര്ണ്ണകാലഘട്ടനമായിരിക്കും ഇത്. സംസാരത്തിലൂടെ ആളുകളുടെ മതിപ്പ് നേടാന്‍ സാധിക്കും. ജനപ്രിയത വര്‍ധിക്കുകയും അഭിമാനം തോന്നുകയും ചെയ്യും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും സൂര്യന്റെ രാശിമാറ്റം തുണയാകും. രാശിമാറ്റ സമയത്ത് ധനു രാശിയുടെ ഒമ്പതാം ഭാവത്തിലാണ് സൂര്യന് ഉണ്ടായിരിക്കുക. അതിനാല്‍ ഭാഗ്യത്തിന്റെ തുണയോടെ എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ കഴിയും. കരിയറില്‍ ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് നല്ല അവസരങ്ങള്‍ വന്നെത്തും. ചെറുതും വലുതുമായ യാത്രകള്‍ക്ക് സാധ്യതയുണ്ട്. മതപരമായ ചടങ്ങുകളിലോ മംഗളകര്മ്മങ്ങളിലോ പങ്കെടുക്കാനുള്ള യോഗമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
