സൂര്യന്‍ ധനുവില്‍ പ്രവേശിച്ചു: കാത്തിരിക്കുന്ന ദുരിതം മീനം രാശിക്കുള്‍പ്പടെ താങ്ങാവുന്നതിലധികം

സൂര്യന്റെ രാശിമാറ്റം പലപ്പോഴും ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അനുകൂലമായ ഫലങ്ങള്‍ പലപ്പോഴും സൂര്യന്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അതിലേറെ ദോഷഫലങ്ങള്‍ നല്‍കുന്ന ചില രാശിക്കാരുണ്ട്. ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്ന തരത്തിലുള്ള ദോഷഫലങ്ങളാണ് കാത്തിരിക്കുന്നത് . പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പല ദുരിതങ്ങളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. ഡിസംബര്‍ മാസം വളരെയധികം മോശം ഫലങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്.

ധനുരാശിയിലേക്ക് പ്രവേശിച്ച സൂര്യന്റെ മാറ്റം മീനം ഉള്‍പ്പടെ മൂന്ന് രാശിക്കാരെയാണ് മോശമായി ബാധിക്കുന്നത്. പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ പ്രതിസന്ധികളാണ് ഇവര്‍ നേരിടേണ്ടി വരുന്നത്. വര്‍ഷാവസാനത്തില്‍ അത്രയേറെ കഠിനമായ ഘട്ടത്തിലൂടെയാണ് മൂന്ന് രാശിക്കാര്‍ കടന്ന് പോവുന്നത്. സൂര്യന്റെ രാശിമാറ്റം ചില രാശിചിഹ്നങ്ങളില്‍ അഗാധമായ സ്വാധീനം ചെലുത്തും, വ്യക്തിപരം മുതല്‍ സാമ്പത്തിക പ്രതിസന്ധിയെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ആരൊക്കെയാണ് ദൗര്‍ഭാഗ്യത്തിന്റെ പടി കടക്കുന്ന ആ രാശിക്കാര്‍ എന്ന് നോക്കാം.

Sun Transit 2024

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സൂര്യന്‍ അതിന്റെ ഏറ്റവും കഠിനമായ ഫലങ്ങളാണ് നല്‍കുന്നത്. ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികളിലേക്ക് നിങ്ങള്‍ എത്തുന്നു. പലപ്പോഴും സാമ്പത്തിക പിരിമുറുക്കം കൊണ്ട് നിങ്ങള്‍ കഷ്ടപ്പെടുന്നു. ജോലിയില്‍ തടസ്സങ്ങളും പ്രതിസന്ധികളും വിടാതെ പിന്തുടരുന്നു. കൂടാതെ മാനസികസമ്മര്‍ദ്ദം നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. മാത്രമല്ല ആരോഗ്യത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തികമായി ബിസിനസില്‍ സൃഷ്ടിക്കുന്ന നഷ്ടം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കുന്നത്. ആരോഗ്യപ്രതിരോധ ശേഷിയേയും സൂര്യന്‍ തളര്‍ത്തുന്നു. പ്രായമായവര്‍ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. അത് ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം സാമ്പത്തിക അസ്ഥിരതയുണ്ടാക്കും. അതുകൊണ്ട് തന്നെ ഈ സമയം നിക്ഷേപങ്ങളില്‍ അത്ര പ്രാധാന്യം നല്‍കേണ്ടതില്ല. എന്നാല്‍ നിക്ഷേപിക്കുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത വേണം. നിസ്സാരമാക്കുന്ന ഓരോ കാര്യവും പിന്നീട് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തും. അത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പരാജയം വരെ നിങ്ങളെ പിടികൂടാം. സൗഹൃദം വഷളാവുന്ന ഘട്ടവും ബന്ധം ഇല്ലാതാവുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങളെത്തും. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. സംഘര്‍ഷങ്ങള്‍ വരെ ഉണ്ടാവാം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഡിസംബര്‍ അവസാനിക്കുമ്പോള്‍ വ്യക്തിപരമായി നിരവധി നഷ്ടങ്ങള്‍ സംഭവിക്കാം. ജോലി പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും. ബിസിനസ് ചെയ്യുന്നവരെങ്കില്‍ അവരുടെ ജീവിതം വളരെയധികം പ്രശ്‌നത്തിലേക്ക് നീങ്ങാം. കൂടാതെ ഇഷ്ടപ്പെടാത്ത ബന്ധങ്ങളില്‍ തുടരേണ്ടി വരുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പ്രശ്‌നത്തില്‍ അവസാനിക്കും. തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നത് വഴി അത് ബന്ധത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. പ്രായമായവരെങ്കില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. സീസണല്‍ രോഗങ്ങള്‍ ഇവരെ കിടപ്പിലാക്കാം. ദാമ്പത്യ ജീവിതത്തില്‍ സ്വസ്ഥതക്കുറവും പ്രശ്‌നങ്ങളും നിലനില്‍ക്കും.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്
മുകളിലെ രാശിക്കാരില്‍ ഗ്രഹനിലയും ജനന സമയവും അനുസരിച്ച് കാര്യങ്ങള്‍ വ്യത്യാസപ്പെടാം. ചിലരില്‍ സൂര്യന്റെ രാശിമാറ്റം ഗുണഫലങ്ങള്‍ നല്‍കുന്നു. കാരണം ഗ്രഹങ്ങളും നക്ഷത്രവു രാശിയും പലപ്പോഴും ചെറിയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഫലങ്ങളെ മാറ്റുന്നു. അതുകൊണ്ട് തന്നെ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാവുമ്പോള്‍ അതില്‍ മാറ്റം വരുമെന്നും വ്യക്തിപരമായ പ്രതിരോധത്തിലും ആത്മവിശ്വാസത്തിലും മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി ജീവിതത്തെ മികച്ച രീതിയില്‍ ഉയര്‍ത്താവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, December 25, 2024, 14:26 [IST]
X
Desktop Bottom Promotion