Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
സൂര്യന്റെ രാശിമാറ്റം: ശനിയുടെ മേല്‍ ഇനി സൂര്യപ്രഭ, മൂന്ന് രാശികള്‍ സമ്പത്തില്‍ മുന്നേറും
വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ സമയാസമയങ്ങളിലെ സംക്രമണത്തിലൂടെ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടിയില് വരാറുണ്ട്. രാശിമാറ്റവും നക്ഷത്രമാറ്റവും പോലെ തന്നെ ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ് മറ്റൊരു ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തിന്റെ ദൃഷ്ടിയില് വരുന്നത്. ഇതിന്റെ പ്രഭാവം ആളുകളുടെ ജീവിതത്തില്‍ അനുഭവപ്പെടും.

സെപ്റ്റംബര്‍ 16ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന് സ്വരാശിയായ ചിങ്ങത്തില് നിന്നും പുറത്തുകടന്ന് കന്നി രാശിയിലേക്ക് എത്തും. അവിടെ സൂര്യന്റെ പ്രഭാവം ശനിക്ക് മേല്‍ അനുഭവപ്പെടും. ഇതിലൂടെ ചില രാശികള്‍ക്ക് ഭാഗ്യം കൈവരും. കരിയറിലും ബിസിനസിലും തിളങ്ങാനുള്ള അവസരം ഇവര്‍ക്കുണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ശനിയുടെ മേല്‍ സൃര്യന്റെ ദൃഷ്ടി പതിയുന്നത് ഗുണകരമായിത്തീരും. തടസ്സത്തിലുള്ള കാര്യങ്ങളെല്ലാം തടസ്സം നീങ്ങി ശുഭകരമായിത്തീരും. വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും. അതോടൊപ്പം മിഥുനം രാശിക്കാരുടെ സാമ്പത്തികസ്ഥിതിയും വളരെയധികം മെച്ചപ്പെടും. ജോലിസ്ഥലത്ത് ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കും. ജീവിതത്തില്‍ പൊതുവേ സന്തോഷം അനുഭവപ്പെടും. കുടുംബജീവിതത്തില്‍ സമാധാനവും സന്തോഷവും നിറയും. ബിസിനസുകാര്‍ക്ക് സാമ്പത്തികലാഭത്തിനുള്ള അവസരങ്ങള്‍ കൈവരും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കും.
കര്‍ക്കടകം
ശനി സൂര്യന്റെ ദൃഷ്ടിയില് മൂടുമ്പോള്‍ കര്‍ക്കടകം രാശിക്കാര്‍ക്കും ജീവിതത്തില്‍ അപൂര്‍വ്വ ഭാഗ്യം നിറയും. ജോലിയിലും ബിസിനസിലും സഫലതയുണ്ടാകും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. വായ്പകള്‍ എടുത്തവര്‍ക്ക് ഈ കാലയളവില്‍ അത് തിരിച്ചടയ്ക്കാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ എത്ര വലിയ പ്രതിസന്ധിയെയും തരണം ചെയ്യും. കഠിനാധ്വാനത്തിലൂടെ വിജയം തേടിയെത്തും. കൂടാതെ ഈ സമയം സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സാമ്പത്തികലാഭത്തിലും ധനമുണ്ടാക്കാനും അവസരങ്ങളുണ്ടാകും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സൂര്യന്റെ ദൃഷ്ടി ശനിക്ക് മേല്‍ വീഴുന്നത് ഗുണകരമാകും. ഈ കാലയളവില്‍ അതിലൂടെ സമയാസമയങ്ങളില്‍ അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. കോടതികാര്യങ്ങളില്‍ പുരോഗതിയുണ്ടാകുകയും അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും. തൊഴില്‍രംഗത്ത് സാമ്പത്തികമായ നേട്ടവും സംതൃപ്തിയും ഉണ്ടാകും. മനസ്സ് പൊതുവേ പ്രസന്നവും സന്തുഷ്ടവുമായിത്തീരും. കരിയറില്‍ ഉയരങ്ങള്‍ കീഴടക്കും. നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാകും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ നടത്തിയേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
