Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഒരു ശ്രമവും വെറുതെയാകില്ല, ലാഭദൃഷ്ടി യോഗം ഇവര്‍ക്ക് നല്‍കുന്നത് സ്വപ്നം കാണാനാകാത്ത സൗഭാഗ്യം
വേദ ജ്യോതിഷത്തില്‍ രാജാവും രാജപുത്രനുമാണ് സൂര്യനും ശനിയും. നവഗ്രഹങ്ങളിലെ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് രണ്ടും. ഈ രണ്ട് ഗ്രഹങ്ങളുടെയും സ്ഥിതിയിലും സ്ഥാനത്തിലുമുള്ള ചെറിയ മാറ്റങ്ങള്‍ പോലും ജനജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ജനുവരി 5-ന് പുലര്‍ച്ചെ 4 മണി കഴിഞ്ഞ് മൂന്നാം മിനിറ്റില്‍ ശനിയും സൂര്യനും പരസ്പരം 60 ഡിഗ്രി കോണളവില്‍ വന്നെത്തും. ഇത് ജ്യോതിഷത്തില്‍ ലാഭ ദൃഷ്ടി യോഗം എന്നാണ് അറിയപ്പെടുന്നത്.

രണ്ട് ഗ്രഹങ്ങള്‍ ഒന്ന് മറ്റൊന്നുമായി മൂന്ന് അല്ലെങ്കില്‍ പതിനൊന്ന് ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോള്‍, ത്രയേകാദശ ഭാവം അവയ്ക്കിടയില്‍ സൃഷ്ടിക്കപ്പെടും. ചില രാശികളില് ജനിച്ചവര്‍ക്ക് വളരെ ശുഭകരമായ യോഗമാണിത്. സ്വപ്നം കാണാനാകാത്ത സമ്പത്ത്, പ്രശസ്തി എല്ലാം നല്കുന്ന യോഗമാണിത്.
സൂര്യ-ശനി ലാഭ ദൃഷ്ടി
സൂര്യപുത്രനാണ് ശനി. എങ്കിലും ഇരുഗ്രഹങ്ങള്ക്കിടയില് ശത്രുതാഭാവമാണ് ഉള്ളത്. അതുകൊണ്ട് ഈ രണ്ട് ഗ്രഹങ്ങളുടെ സംയോഗം പല രാശികളില് ജനിച്ചവര്‍ക്കും ജീവിതത്തില്‍ പലവിധ പ്രതിസന്ധികള്‍ നല്‍കും. എന്നാല്‍ ഈ ഗ്രഹങ്ങള്‍ ലാഭദൃഷി യോഗം സൃഷ്ടിക്കുമ്പോള്‍ നിരവധി രാശികള്‍ക്ക് നല്ലകാലം വന്നെത്തും. അപ്രതീക്ഷിത ധനലാഭവും ജീവിതത്തില്‍ സന്തോഷവും വന്നെത്തും. ജനുവരി അഞ്ചിന് സൃഷ്ടിക്കപ്പെടുന്ന ലാഭദൃഷ്ടി യോഗം എതെല്ലാം രാശികള്‍ക്കാണ് ഗുണകരമാകുക എന്നറിയാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
സൂര്യ-ശനി ലാഭദൃഷ്ടി ഗുണകരമാകുന്ന ആദ്യരാശി മിഥുനമാണ്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ അധ്വാനവും കഷ്ടപ്പാടും തിരിച്ചറിയപ്പെടാനും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാനും സൂര്യ-ശനി ലാഭദൃഷ്ടി സഹായിക്കും. ബന്ധങ്ങളില്‍ ഇവര്‍ കൂടൂതല്‍ സന്തോഷവും സമാധാനവും അനുഭവിക്കും. ജോലിയില്‍ ഉത്സാഹം വര്‍ധിക്കും. കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. ഉദ്യോഗജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ഉന്നതാധികാരികള്‍ ഇവരുടെ ജോലിയില്‍ തൃപ്തരാകുകയും പ്രശംസിക്കുകയും ചെയ്യും. പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ വിജയം കാണാനിടയുണ്ട്. ബിസിനസ് സംബന്ധമായി നിരവധി യാത്രകള്‍ വേണ്ടിവന്നേക്കും. പക്ഷേ അവയെല്ലാം ബിസിനസിന് ഗുണം ചെയ്യും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയോട് കൂടുതല്‍ അടുപ്പവും സ്നേഹവും തോന്നും. ആരോഗ്യം തൃപ്തികരമായിരിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സൂര്യന്റെയും ശനിയുടെയും അപൂര്‍വ്വ ലാഭദൃഷ്ടി ഗുണകരമായി ഭവിക്കും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സത്യമാകുന്ന സമയമായിരിക്കും ഇത്. സാമ്പത്തികമായി സ്ഥിതി വളരെയധികം മെച്ചപ്പെടും. ഉദ്യോഗജീവിതത്തിലാണ് ഏറ്റവുമധികം നേട്ടങ്ങള്‍ ഉണ്ടാകുക. ജോലിയിലും അതിന്റെ വിജയത്തിലും ഏറെ സന്തോഷം തോന്നും. ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധനയും ഉണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ലാഭമുണ്ടാക്കാന്‍ സൂര്യ-ശനി ലാഭദൃഷ്ടി യോഗം ഗുണകരമാകും. ചിങ്ങം രാശിക്കാര്‍ക്ക് തങ്ങളുടെ യോഗ്യതയും കഴിവുകളും അനുസരിച്ചുള്ള നേട്ടങ്ങളാണ് ലാഭദൃഷ്ടിയോഗം നല്‍കുക. പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്നത് ജീവിതത്തിന് സന്തോഷമേകും. വരുമാനം വര്‍ധിക്കാനിടയുണ്ട്. പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടായേക്കാം. സമ്പാദ്യം വര്‍ധിക്കും. ദാമ്പത്യത്തില്‍ വഴക്കുകള്‍ കുറയും. പങ്കാളിയുമായി കൂടുതല്‍ അടുപ്പമുണ്ടാകും. ബന്ധങ്ങള്‍ ദൃഢമാകും. ആരോഗ്യം തൃപ്തികരമാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
സൂര്യന്റെയും ശനിയുടെയും ലാഭദൃഷ്ടി നേട്ടമാകുന്ന അടുത്ത രാശി വൃശ്ചികമാണ്. ഇവര്‍ക്കും ജോലിയിലെ ഉയര്‍ച്ച തന്നെയാണ ഈ യോഗം ഉറപ്പ് നല്‍കുന്നത്. ജോലിയില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം വളരെ മികവോടെ ചെയ്യാനും പരിശ്രമങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിക്കാനും യോഗമുണ്ടാകും. പങ്കാളിത്ത ബിസിനസുകള്‍ക്കും സൂര്യ-ശനി ലാഭദൃഷ്ടി നേട്ടമാകും.സാമ്പത്തിമായി അഭിവൃദ്ധിപ്പെടും. ധാരാളം പണമുണ്ടാക്കാന്‍ സാധിക്കും. വരുമാനത്തോടൊപ്പം സമ്പാദ്യവും വളരും. പ്രണയജീവിതം കൂടുതല്‍ സുന്ദരമാകും. പങ്കാളികള്‍ക്കിടയിലെ ബന്ധം കൂടുതല്‍ റൊമാന്റിക് ആകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
