Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഡിസംബര്‍ നാലിന് അപൂര്‍വ്വ ജ്യോതിഷ പ്രതിഭാസം; സൂര്യനും ശനിയും കേന്ദ്രദൃഷ്ടിയില്, ഭാഗ്യകാലത്തിന് തുടക്കം
വേദ ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിതകാലം കൂടുമ്പോള്‍ രാശിമാറ്റവും സ്ഥിതിമാറ്റവും നടത്തുന്നുണ്ട്. അതോടൊപ്പം തന്നെ ഭ്രമണത്തിനിടയില്‍ ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടിയിലും വന്നെത്താറുണ്ട്. അത് ശുഭദൃഷ്ടിയും അശുഭദൃഷ്ടിയും ആകാം. രാശിമാറ്റം പോലെ തന്നെ ആളുകളുടെ ജീവിതത്തില്‍ കാര്യമായ പ്രതിഫലനം സൃഷ്ടിക്കാന്‍ ഗ്രഹങ്ങള്‍ക്കിടയിലെ ദൃഷ്ടിയും കാരണമാകുന്നു.

ഡിസംബര്‍ നാലിന് ശനിയും സൂര്യനും ഭ്രമണത്തിനിടെ പരസ്പരം 90 ഡിഗ്രി കോണളവില്‍ സ്ഥിതി ചെയ്യാനൊരുങ്ങുകയാണ്. കേന്ദ്രദൃഷ്ടി എന്നാണ് ജ്യോതിഷത്തില്‍ ഈ പ്രതിഭാസം അറിയപ്പെടുന്നത്. കേന്ദ്രദൃഷ്ടിയുടെ പ്രതിഫലനം എല്ലാ ആളുകളുടെ ജീവിതത്തിലും ഉണ്ടാകുമെങ്കിലും കുറച്ചുപേര്‍ക്ക് ഇത് ബംബര്‍ നേട്ടങ്ങളാണ് ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. ഡിസംബര്‍ നാലിന് രാത്രി 9.45നാണ് ശനിയ്ക്കും സൂര്യനുമിടയില്‍ 90 ഡിഗ്രി കോളണവ് രൂപപ്പെടുന്നത്. ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ പരസ്പരം 90 ഡിഗ്രിയില്‍ നില കൊള്ളുമ്പോള്‍ കേന്ദ്രദൃഷ്ടി അല്ലെങ്കില്‍ സമകോണീയ യോഗമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഈ അപൂര്‍വ്വ യോഗത്തിലൂടെ ഏതെല്ലാം രാശികള്‍ക്കാണ് വരുംനാളുകളില്‍ ഭാഗ്യവും സാമ്പത്തിക ഉയര്‍ച്ചയും കൈവരിക എന്ന് നോക്കാം.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യന് മുകളില്‍ ശനിയുടെ ദൃഷ്ടി പതിയുന്നതിലൂടെ ഭാഗ്യം വന്നെത്തും. ഏറെക്കാലമായി തടസ്സപ്പെട്ട ജോലികള്‍ പുനരാരംഭിക്കാനും പൂര്‍ത്തിയാക്കാനും സാധിക്കും. ധനു രാശിയുടെ പന്ത്രണ്ടാം ഭാവത്തിലും ശനി മൂന്നാം ഭാവത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ അനുകൂല ഗ്രഹസ്ഥാനങ്ങളിലൂടെ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അവരുടെ അധ്വാനത്തിന് അര്‍ഹിക്കുന്ന ഫലം ലഭിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ബിസിനസ് യാത്രകള്‍ വേണ്ടിവന്നേക്കും. അത്തരം യാത്രകള്‍ ബിസിനസിന് നേട്ടങ്ങള്‍ നല്‍കും. ധനുരാശിക്കാരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ദാമ്പത്യജീവിതം കൂടുതല്‍ സമാധാനപരവും സന്തോഷകരവുമാകും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യനും ശനിയും തമ്മിലുള്ള കേന്ദ്രദൃഷ്ടി ഗുണകരമാകും. കുടുംബത്തോടൊപ്പം തീര്‍ത്ഥയാത്രകള്‍ പോകാനുള്ള അവസരമുണ്ടാകും. ഇവര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാനാകും. കരിയറില്‍ വലിയ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. പല നേട്ടങ്ങളും തൊഴിലിടത്തില്‍ ഇവരെ തേടിയെത്തും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇക്കാലയളവില്‍ ഇവര്‍ക്ക് അനുഭവവേദ്യമാകും. സ്ഥാനക്കയറ്റം മാത്രമല്ല, ശമ്പളവര്‍ധനയും ഇക്കാലയളവില്‍ മീനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാം. ബിസിനസ് ചെയ്യുന്നവര്‍ത്ത് സാമ്പത്തികനേട്ടങ്ങളും ലാഭങ്ങളും ഉണ്ടാകും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനുള്ള അവസരമുണ്ടാകും.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെയും സൂര്യന്റെയും കേന്ദ്രദൃഷ്ടി ലാഭകരമായിരിക്കും. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. ജോലിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന സമയമായിരിക്കും ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവ്. സാമ്പത്തികമായും വ്യക്തിപരമായും പല നേട്ടങ്ങളും ഈ കാലയളവില്‍ ഇടവം രാശിക്കാരെ തേടിയെത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് പിന്തുണയും സഹായവും ലഭിക്കും. ദാമ്പത്യജീവിതവും പ്രണയജീവിതവും കൂടുതല്‍ സുന്ദരമാകും. ആരോഗ്യം ഭദ്രമായിരിക്കും. മാനസികമായി വളരെ സന്തോഷം നല്കുന്ന സമയമായിരിക്കും ഇത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
