Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
ശത്രുഗ്രഹങ്ങള്‍ അരികിലേക്ക്; 5 രാശിക്കാര്‍ക്ക് 2025-ല്‍ കഷ്ടകാലം, ധനനഷ്ടം, ബിസിനസിലും പരാജയം
സൂര്യനും ശനിയും പിതാവും പുത്രനുമാണെന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യനെങ്കില്‍ ശനി ന്യായാധിപനാണ്. നവഗ്രഹങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന, ആളുകളുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്ന ഈ രണ്ട് ഗ്രഹങ്ങളും പുതുവര്‍ഷത്തില്‍ കണ്ടുമുട്ടാന്‍ പോകുകയാണ്. പിതാവും പുത്രനുമാണെങ്കിലും ശത്രഭാവമാണ് ഈ രണ്ട് ഗ്രഹങ്ങള്‍ക്കും ഇടയിലുള്ളത്. അതുകൊണ്ടുതന്നെ ചില രാശികള്‍ക്ക് ഈ സംയോജനം അത്ര ഗുണകരമല്ല.

കുംഭം രാശിയിലാണ് സൂര്യ-ശനി സയോഗം സംഭവിക്കാന്‍ പോകുന്നത്. സൂര്യന് ആത്മാവ്, ഊര്‍ജം, എന്നിവയുടെ പ്രതീകമാണ്. ശനി കര്‍മ്മം, ന്യായം എന്നിവയുടെയും. പുതുവര്‍ഷ ആരംഭത്തില്‍ തന്നെ നടക്കുന്ന സംയോഗം ചിലയാളുകള്‍ക്ക് മോശം തുടക്കമാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യന്റെയും ശനിയുടെയും സംയോഗം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. സഹപ്രവര്‍ത്തകരില്‍ നിന്നും കൂടെയുള്ള ആളുകളില്‍ നിന്നും ചില മോശം അനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് കരുതലോടെ ഇരിക്കണം. കര്‍മ്മരംഗത്ത് വളരെയധികം പരിശ്രമവും കഠിനാധ്വാനവും കാഴ്ചവെക്കുമെങ്കിലും ആഗ്രഹിക്കുന്ന ഫലം ലഭിച്ചുകൊള്ളണമെന്നില്ല. കുടുംബത്തിലും ചില പ്രശ്നങ്ങള്‍ ഉടലെടുത്തേക്കാം. അതുകൊണ്ട് മാനസികമായി തളര്‍ന്നുപോകാന്‍ ഇടയുണ്ട്. വാദങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പരമാവധി ശ്രമിക്കണം. ദാമ്പത്യത്തിലും പ്രണയജീവിതത്തിലും ചില പ്രതിസന്ധികള്‍ ഉണ്ടാകാം. പണം കടം കൊടുക്കാതിരിക്കാനും വാങ്ങാതിരിക്കാനും ശ്രദ്ധിക്കുക. ധനഹാനി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ വരും വര്‍ഷം, പ്രത്യേകിച്ച് സൂര്യ-ശനി സംയോഗകാലത്ത് വളരെ കരുതലോടെ ഇരിക്കണം. ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. അനാവശ്യ ദേഷ്യവും ടെന്‍ഷനും ഒഴിവാക്കുക. പ്രശ്നങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞുനില്‍ക്കുക, അല്ലാത്തപക്ഷം വലിയ പ്രതിസന്ധികളില്‍ പെടാനിടയുണ്ട്. ബിസിനസിലും പല പ്രതിസന്ധികളും ഉടലെടുത്തേക്കാം. മാനസികമായി തളര്‍ന്നുപോകുന്ന ഘട്ടങ്ങള്‍ ഉണ്ടാകാം. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. സംസാരത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. കര്‍മ്മരംഗത്തും ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാകാം.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ദാമ്പത്യജീവിതത്തിലും പ്രണയകാര്യങ്ങളിലും 2025 തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളും സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് മാനസികമായി പല ബുദ്ധിമുട്ടുകളും നേരിടുന്ന കാലമാണിത്. ബിസിനസില്‍ എതിരാളികളുടെ ഭാഗത്ത് നിന്നുള്ള മത്സരം കടുക്കും. നഷ്ടങ്ങള്‍ വന്നുഭവിക്കും. ജോലിയിലെ മാറ്റം നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകും.സാമ്പത്തികകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ജീവിതപങ്കാളിയുടെയും പിതാവിന്റെയും ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തേക്കാം.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് 2025 തുടക്കത്തില്‍ സംഭവിക്കുന്ന സൂര്യ-ശനി സംയോഗം വേണ്ടത്ര ഗുണകരമാകില്ല. വ്യക്തിജീവിതത്തില്‍ ചില വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതായി വരും. മാനസികമായി ഉന്മേഷക്കുറവും തളര്‍ച്ചയും ഉണ്ടാകും. ബിസിനസില്‍ ചില വലിയ ഓര്‍ഡറുകള്‍ ലഭിക്കാതെ പോകും. വളരെ സമാധാനത്തോടെ ജീവിത പ്രതിസന്ധികളെ നേരിടാന്‍ ശ്രമിക്കുക. ഈ കാലയളവില്‍ പൊതുവെ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വരുംവര്‍ഷം മാനസികാരോഗ്യത്തില്‍ കാര്യമായ ഇടിവുണ്ടാകും.ധനപരമായ പ്രതിസന്ധികളും കുടുംബപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. നിക്ഷേപങ്ങള്‍ നടത്താന്‍ ഒട്ടും അനുകൂലമല്ലാത്ത സമയമാണിത്. ആരോഗ്യത്തില്‍ വളരെയധികം ജാഗ്രത പുലര്‍ത്തുക. എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ആലോചിക്കുക. സാമ്പത്തികപ്രശ്നങ്ങള്‍ മനസമാധാനം നശിപ്പിക്കും. ജോലിയിലും കാര്യമായ വളര്‍ച്ച ഉണ്ടാകില്ല. പ്രശ്നങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications