Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും ശനിയും മുഖാമുഖം പുതിയ ജോലി, സൗഭാഗ്യം, ധനലാഭം ഫലം
ജ്യോതിഷത്തില്‍ സൂര്യനും ശനിയും പിതാവും പുത്രനുമെന്നാണ് അറിയപ്പെടുന്നത്. എങ്കിലും ഇരുഗ്രഹങ്ങള്ക്കുമിടയില് ശത്രുതാഭാവമാണ് ഉള്ളത്. കര്‍മ്മഫലദാതാവായ ശനി വ്യക്തിയുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചുള്ള ഫലമാണ് നല്‍കുന്നത്. രണ്ടരവര്‍ഷം കൂടുമ്പോഴാണ് ശനി രാശി മാറുന്നത്. അതിനാല്‍ രാശിചക്രത്തിലെ എല്ലാ രാശികളിലൂടെയുമുള്ള സഞ്ചാരം പൂര്‍ത്തിയാക്കാന്‍ ശനിക്ക് 30 വര്‍ഷങ്ങള്‍ വേണ്ടിവരുന്നു. എങ്കിലും ഈ ഗ്രഹം അടിക്കടി സ്ഥിതികള്‍ മാറാറുണ്ട്.

ശനിയില്‍ നിന്നും വ്യത്യസ്തമായി സൂര്യന് ഏതാണ്ട് എല്ലാ മാസവും രാശി മാറുന്നുണ്ട്. നവഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതിനാല്‍ തന്നെ സൂര്യന്റെ രാശിമാറ്റം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ആഗസ്റ്റില്‍ സൂര്യന് സ്വരാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും. ശനിയാണെങ്കില് തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. അങ്ങനെ ഈ രണ്ട് ഗ്രഹങ്ങളും അവരവരുടെ സ്വരാശിയില്‍ മുഖാമുഖമായി വരുന്ന സ്ഥിതിയുണ്ടാകും. ചില രാശികള്‍ക്ക് ഈ ഗ്രഹസ്ഥിതി പ്രതികൂലമായി മാറുമെങ്കിലും ചുരുക്കം ചില രാശികള്‍ക്ക് വളരെ അനകൂലമായ ഫലങ്ങളും ഉണ്ടാകും. ആ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സൂര്യന്റെയും ശനിയുടെയും സ്ഥിതി അനുകൂലമായി മാറും. ഇടവത്തില്‍ വ്യാഴവും ചൊവ്വയും സ്ഥിതി ചെയ്യുന്നുണ്ട്. സൂര്യന് നാലാംഭാവത്തിലാണ് ഉള്ളത്. അതുകൊണ്ട് ഈ രാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം അനുഭവപ്പെടും. കരിയറില്‍ അഭിവൃദ്ധിയുണ്ടാകും. ജോലിയിലെ മികവിന് അംഗീകാരം ലഭിക്കും. ഉന്നതാധികാരികള്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. അതിനൊപ്പം ശമ്പളവും വര്‍ധിക്കും. ആഗ്രഹത്തിനൊത്ത് കരിയറില്‍ മാറ്റം വരുത്തും. പ്രോപ്പര്‍ട്ടിയോ വാഹനമോ വാങ്ങാനിടയുണ്ട്. കുടുംബാഗങ്ങള്‍ക്ക് പ്രത്യേകിച്ച് സന്താനങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും. സമൂഹത്തില്‍ സ്വീകാര്യത വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ അവസാനിക്കും.
ചിങ്ങം
ചിങ്ങം രാശിയിലേക്കാണ് സൂര്യന് വന്നെത്തുന്നത്. ശനി അരികിലെത്തുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കരിയറില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ യോഗമുണ്ടാകും. ആകസ്മിക ധനലാഭം ഉണ്ടാകാനും സന്തോഷവാര്‍ത്ത കേള്‍ക്കാനും സാധിക്കും. ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പിന്തുണ ലഭിക്കും. ബിസിനസില്‍ നിന്നും ലാഭം ഉണ്ടാകും.
വൃശ്ചികം
ഈ രാശിയില്‍ സൂര്യന് പത്താമത്തെ ഭാവത്തിലേക്കാണ് എത്തുന്നത്. കരിയറിനെ പ്രതിനിധാനം ചെയ്യുന്ന ഭാവമാണിത്. ഇവിടെ ശനി നാലാംഭാവത്തിലാണ് ഉള്ളത്. അതിനാല്‍ സൂര്യന്റെയും ശനിയുടെയും പ്രഭാവം ഈ കാലയളവില്‍ വൃശ്ചികം രാശിക്കാരുടെ ജീവിതത്തില്‍ അനുഭവപ്പെടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള മികച്ച അവസരങ്ങള്‍ വന്നുചേരും. പഴയ പ്രോപ്പര്‍ട്ടിയോ പരമ്പരാഗത സ്വത്തോ കൈവശം വന്നുചേരും. കോടതികാര്യങ്ങളില്‍ അനുകൂലവിധിയുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications