Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം
സൂര്യന് അനിഴത്തിലേക്ക്, വെറും ഭാഗ്യമല്ല, ആഡംബര ജീവിതവും ഉന്നത ബന്ധവും ഇനി ഇവര്‍ക്ക്
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും രാശിമാറ്റം നടത്തുന്നു. സൂര്യന് രാശി മാറുമ്പോള്‍ എല്ലാ ആളുകളുടെയും ജീവിതത്തില്‍ അതിന്റെ ഗുണദോഷഫലങ്ങള്‍ പ്രകടമാകും. രാശിയോടൊപ്പം നിശ്ചിത കാലയളവില്‍ സൂര്യന് നക്ഷത്രവും മാറുന്നുണ്ട്. ഇപ്പോള്‍ വിശാഖം നക്ഷത്രത്തിലുള്ള സൂര്യദേവന് അടുത്ത ആഴ്ച അനിഴത്തിലേക്ക് കടക്കുകയാണ്. നവംബര്‍ 19നാണ് ഈ മാറ്റം നടക്കുക. ശനിയുടെ നക്ഷത്രമാണ് അനിഴം. സൂര്യപുത്രനെന്നാണ് ജ്യോതിഷത്തില്‍ ശനിയെ വിശേഷിപ്പിക്കുന്നത്.

ചില രാശികളില് ജനിച്ച ആളുകള്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം നേട്ടമാകും. ഇവര്‍ക്ക് പ്രതീക്ഷിക്കാത്ത പല ഭാഗ്യങ്ങളും ജീവിതത്തില്‍ വന്നെത്തും. ശനിയുടെ നക്ഷത്രത്തിലേക്ക് ഗ്രഹങ്ങളുടെ രാജാവ് എത്തുന്നത് ആര്‍ക്കെല്ലാമാണ് നേട്ടമാകുക എന്നറിയാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം ലാഭകരമാകും. അനിഴം നക്ഷത്രത്തിലേക്ക് സൂര്യനെത്തുമ്പോള്‍ ഈ രാശിയില്‍ ജനിച്ച ആളുകളുടെ നല്ല സമയം ആരംഭിക്കും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. സാമ്പത്തികമായ ഉന്നമനവും ജീവിതത്തില്‍ ഉയര്‍ച്ചയും ഇവര്‍ക്കുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പരിപൂര്‍ണ്ണ പിന്തുണ ഇക്കാലയളവില്‍ ഇടവം രാശിക്കാരിലുണ്ടാകും. കുടുംബത്തോടൊപ്പം യാത്രകള്‍ പോകാന്‍ സാധിക്കും.
ജോലിസ്ഥലത്തും പുരോഗതിയും അഭിവൃദ്ധിയും പ്രകടമാകും. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ഊഷ്മളമാകും. മേലുദ്യോഗസ്ഥരുടെ പിന്തുണ കരിയറില്‍ ഗുണകരമാകും.ജോലിയിലുള്ള ആത്മാര്‍ത്ഥതയും അധ്വാനവും കണ്ട് വലിയ ഉത്തരവാദിത്തങ്ങള്‍ ഇവരില്‍ വന്നുചേരും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ കാലയളവില്‍ ബിസിനസ് കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും സാമ്പത്തികമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും സാധിക്കും. പങ്കാളിത്ത ബിസിനസുകള്‍ നേട്ടങ്ങള്‍ കൊയ്യും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പാരമ്പര്യ സ്വത്തുക്കള്‍ കൈവശം വന്നുചേരും. ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സൂര്യന്റെ നക്ഷത്രമാറ്റം ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സൂര്യന് അനിഴത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് പുതിയ ജോലി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കരിയറില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും കര്‍മ്മരംഗത്ത് പുരോഗതി പ്രതീക്ഷിക്കുന്നവര്‍ക്കും അതിന് അനുയോജ്യമായ സമയമാണിത്. ആഗ്രഹിച്ചത് പോലെ ഉയര്‍ന്ന സാലറി വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങള്‍ ഈ കാലയളവില്‍ ലഭിച്ചേക്കും. അതുമാത്രമല്ല, ചെയ്യുന്ന ജോലിയില്‍ സംതൃപ്തിയും സന്തോഷവും തോന്നുന്ന കാലം കൂടിയാണിത്. ചെയ്ത ജോലികളില്‍ വിജയം നേടും. ധനം സമ്പാദിക്കണമെന്ന ആഗ്രഹം സഫലമാകും. പൊതുവെ സാമ്പത്തികമായി പല നേട്ടങ്ങളും സ്വന്തമാക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതത്തില്‍ പല സന്തോഷങ്ങളും വിരുന്നെത്തും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യന് അനിഴം നക്ഷത്രത്തില്‍ എത്തുന്നത് ഗുണകരമാണ്. ഈ രാശിയുടെ പത്താമത്തെ ഭാവത്തിലാണ് നക്ഷത്രമാറ്റം നടക്കുന്നത്. ഈ സമയത്ത് പുതിയ സൗഹൃദങ്ങള്‍ ലഭിക്കും. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വലിയ യാത്ര നടത്താന്‍ സാധിക്കും. കരിയറിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ജോലിയില്‍ പ്രമോഷനും ശമ്പളവര്ധയ്ക്കും സാധ്യതയുണ്ട്. ഉന്നതാധികാരികളുടെ പൂര്‍ണ്ണ സഹകരണം ഇക്കാലയളവില്‍ ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. കൂടുതല്‍ പണം സമ്പാദിക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. ഭാവിയെ മുന്‍നിര്‍ത്തി നിക്ഷേപങ്ങളും സമ്പാദ്യങ്ങളും വര്‍ധിപ്പിക്കും. കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും സന്തോഷകരമാകും. ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
