Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഡിസംബര്‍ 29-ന് ധനയോഗം; മൂന്ന് രാശിക്കാര്‍ക്ക് ഭാഗ്യകാലം തുടങ്ങും, അപ്രതീക്ഷിത സമ്പത്ത് കൈയിലെത്തും
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് നിശ്ചിത കാലം കൂടുമ്പോള്‍ രാശി മാറുകയും നക്ഷത്രം മാറുകയും ചെയ്യും. ഇത് രാശിചക്രത്തിലെ മുഴുവന്‍ രാശികളെയും ആ രാശികളില് ജനിച്ച ആളുകളെയും സ്വാധീനിക്കുന്ന ജ്യോതിഷ പ്രതിഭാസമാണ്. വേദ ജ്യോതിഷം അനുസരിച്ച് നിലവില്‍ സൂര്യന് മൂലം നക്ഷത്രത്തിലാണ്. പക്ഷേ ഡിസംബര്‍ 29ന് സൂര്യന് മൂലത്തില്‍ നിന്നും പൂരാടം നക്ഷത്രത്തിലെത്തും. പകല്‍ 12.34നാണ് ഈ നക്ഷത്ര മാറ്റം നടക്കുന്നത്.

ശുക്രന്റെ നക്ഷത്രമാണ് പൂരാടം. 27 നക്ഷത്രങ്ങളില്‍ ഇരുപതാമത്തെ നക്ഷത്രമാണ് പൂരാടം. ധനു രാശിയാണ് ഈ നക്ഷത്രത്തിന്റെ രാശി. ഈ നക്ഷത്രമാറ്റം ഓരോ നക്ഷത്രങ്ങളെയും പല രീതിയിലാണ് സ്വാധീനിക്കുക. പക്ഷേ മൂന്ന് രാശികളെ, അതില്‍ ഉള്‍പ്പെട്ട നക്ഷത്രങ്ങളെ ഈ നക്ഷത്രമാറ്റം അനുഗ്രഹിക്കും. ആ നക്ഷത്രങ്ങളില്‍ ജനിച്ച ആളുകള്‍ക്ക് പൂരാടം നക്ഷത്രത്തിലെ സൂര്യന് സൗഭാഗ്യമേകും. ഇവര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങളും ലാഭവും വന്നെത്തും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
സൂര്യന് പൂരാടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് മേടം രാശിയുടെ ഒമ്പതാം ഭാവത്തിലാണ്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തികമായി അനവധി നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഏറെക്കാലമായി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ജോലികള്‍ വീണ്ടും ആരംഭിക്കാനും പൂര്‍ത്തിയാക്കാനും സാധിക്കും. കരിയറില്‍ ഉന്നതനേട്ടങ്ങള് കരസ്ഥമാക്കും. ദൂരയാത്രകള് വേണ്ടിവരുമെങ്കിലും അതെല്ലാം കരിയറില്‍ ഉയര്‍ച്ച കൊണ്ടുവരും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് സൂര്യന്റെ മാറ്റം ഭാഗ്യമാണ്. സാമ്പത്തികമായി നില മെച്ചപ്പെടും. പണം സമ്പാദിക്കുന്നതിന് നിരവധി സ്രോതസ്സുകള്‍ മുന്നില്‍ തെളിയും. ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ടാകും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിനൊപ്പം സമ്പാദ്യം വളരുകയും ചെയ്യും. ദാമ്പത്യജീവിതം കൂടുതല്‍ സുന്ദരമാകും. പങ്കാളിയുമായുള്ള അടുപ്പവും സഹകരണവും വര്‍ധിക്കും.
മിഥുനം
സൂര്യന് പൂരാടം നക്ഷത്രത്തിലേക്ക് പ്വേശിക്കുന്നത് മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഗുണകരമാണ്. കാലങ്ങളായി ചെയ്യുന്ന കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഗുണഫലങ്ങള്‍ ലഭിക്കും. കുടുംബക്കാരുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധം ദൃഢമാകും. കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം നേടാനും ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താനും അനുയോജ്യമായ കാലമാണ്. സാമ്പത്തികമായി നില മെച്ചപ്പെടും. പ്രതീക്ഷിച്ച സുഖസൗകര്യങ്ങളും ആഡംബരവും ജീവിതത്തില്‍ വന്നെത്തും. വരുമാനവും സമ്പാദ്യവും ഇരട്ടിയാകും. ദാമ്പത്യജീവിതം സുഖകരമാകും. പങ്കാളിക്കൊപ്പം യാത്രകള്‍ ചെയ്യാന്‍ സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് സൂര്യന് പൂരാടം നക്ഷത്രത്തില്‍ എത്തുന്നത്. വൃശ്ചികം രാശിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നേട്ടമുണ്ടാകുന്ന സമയമാണിത്. ഇവര്‍ക്ക് ജോലിയില്‍ നിന്ന് സാമ്പത്തികമായ ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിസംബന്ധമായ യാത്രകള്‍ കരിയറിന് കുതിപ്പേകും. തൊഴില്‍രഹിതരായിട്ടുള്ളവര്‍ക്കും പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും മികച്ച അവസരങ്ങള്‍ വന്നെത്തും. ചെയ്യുന്ന ജോലിയില്‍ സംതൃപ്തി വര്‍ധിക്കും. ബിസിനസില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുകയും അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ വന്നെത്തുകയും ചെയ്യും. പണം സമ്പാദിക്കുന്നതിന് ഒന്നിലധികം വഴികള്‍ മുന്നില്‍ തെളിയും. പ്രണയകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
