Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
സെപ്റ്റംബറിലെ ബുധാദിത്യ രാജയോഗം നല്‍കും അതുല്യ സൗഭാഗ്യങ്ങളും പ്രശസ്തിയും ഐശ്വര്യവും
ജാതകത്തില്‍ ചില രാജയോഗങ്ങള്‍ ഉണ്ടെങ്കില്‍ ജീവിതം സ്വപ്നതുല്യമായി മാറും. സമ്പത്ത്, സമൂഹത്തില്‍ പേരും പ്രശസ്തിയും, ഭൗതികസുഖങ്ങളും സൗകര്യങ്ങളും സന്തോഷം, സമാധാനം അങ്ങനെയെല്ലാം അവര്‍ക്ക് പ്രാപ്യമാകും. അത്തരം യോഗങ്ങളില്‍ ഒന്നാണ് ബുധാദിത്യ രാജയോഗം. പേരുപോലെ ബുധനും സൂര്യനും ഒന്നിക്കുന്നതിലൂടെ രൂപമെടുക്കുന്ന യോഗമാണിത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് സെപ്റ്റംബര്‍ 16ന് കന്നി രാശിയിലേക്ക് പ്രവേശിക്കുകയാണ്. സെപ്റ്റംബര്‍ 23ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും കന്നിയിലേക്ക് വന്നെത്തും. ഇരുഗ്രഹങ്ങളുടെയും സംയോഗത്തിലൂടെ അങ്ങനെ ബുധാദിത്യ രാജയോഗം രൂപം കൊള്ളും. ബുധാദിത്യ രാജയോഗത്തിന്റെ ഫലമായി ചില രാശികള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ കൈവരും. ഇവര്‍ക്ക് സമൂഹത്തില്‍ പേരും പ്രശസ്തിയും കൈവരികയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.

സെപ്റ്റംബറിലെ ബുധാദിത്യ രാജയോഗത്തിലൂടെ അപൂര്‍വ്വ സൗഭാഗ്യങ്ങള്‍ തേടിയെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധാദിത്യ രാജയോഗം ലാഭപ്രദമായിരിക്കും. കാണം ഈ രാജയോഗം ഇവരുടെ ധനം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവരുടെ ആത്മവിശ്വാസം വര്‍ധിക്കും. അപ്രതീക്ഷിതമായി ലഭിക്കാനുള്ള പണം തിരികെ ലഭിക്കും. കൂടാതെ ഈ കാലയളവിലെ സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളുമായി അടുത്തിടപഴകാനും പരിചയം സ്ഥാപിക്കാനും ഇടയാകും. ആഗ്രഹിച്ച പല കാര്യങ്ങളും യാഥാര്‍ത്ഥ്യമാക്കും. ബിസിനസ് കൂടുതല്‍ വിപുലമാക്കാന്‍ കഴിയും. ബിസിനസില്‍ നിന്നും മികച്ച ലാഭം കൈവരും. പലകാര്യങ്ങളിലും അപാരമായ ബുദ്ധിക്ഷമത പ്രകടമാക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ധിക്കും.
വൃശ്ചികം
ബുധാദിത്യ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമാകും. കാരണം ഈ രാജയോഗം ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ വരുമാനം വര്‍ദ്ധിക്കും. ബിസിനസില്‍ നിന്നും വലിയ ലാഭങ്ങള്‍ ഉണ്ടാകും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. ആളുകളുമായുള്ള സഹയോഗം വര്‍ദ്ധിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ആഗ്രഹങ്ങളെല്ലാം സാധിക്കും. ആലോചിച്ച് വെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
മകരം
ബുധാദിത്യ രാജയോഗത്തിലൂടെ മകരം രാശിക്കാര്‍ക്കും ശുഭഫലങ്ങള്‍ തേടിയെത്തും. ഇവരുടെ ഭാഗ്യം, വിദേശം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുക. അതുകൊണ്ട് ഈ കാലയളവില്‍ എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭ്യമാകും. വിദേശത്തേക്ക് യാത്രകള്‍ പോകാനുള്ള യോഗമുണ്ടാകും. ഭൗതികസുഖങ്ങള്‍ പ്രാപ്തമാകും. കരിയറില്‍ പെട്ടെന്നുള്ള വളര്‍ച്ച കാണാനാകും. ശമ്പളം വര്‍ദ്ധിക്കും. ചെറുതും വലുതുമായ യാത്രകള്‍ നടത്തേണ്ടതായി വരും. ഈ സമയം ധാര്‍മ്മികവും മംഗളകരവുമായ പരിപാടികളില്‍ പങെടുക്കും. സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടുകയും പണം സമ്പാദിക്കാന്‍ തുടങ്ങുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
