Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
മിഥുനത്തില് സൂര്യനും ബുധനും ഒന്നിക്കുന്നു, ജീവിതത്തില്‍ അത്ഭുതങ്ങള്‍ നടക്കും ഈ രാശികള്‍ക്ക്
ഗ്രഹസംയോഗങ്ങളും രാജയോഗങ്ങളും രാശിമാറ്റങ്ങളും കൊണ്ട് വളരെ നിര്‍ണ്ണായകമായ ഒരു മാസമാകാന്‍ പോകുകയാണ് ജൂണ്‍. ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ രാജാവും രാജകുമാരനുമായ സൂര്യനും ബുധനും മിഥുനം രാശിയിലേക്ക് എത്തുന്നു എന്നതാണ് ജൂണിലെ പ്രധാനപ്പെട്ട ഗ്രഹമാറ്റങ്ങളില് ഒന്ന്. ബുദ്ധി, വിവേകം, സൗഹൃദം, ആശയവിനിമയം എന്നിവയുടെയെല്ലാം ഗ്രഹമായ ബുധന്‍ ജൂണ്‍ 14ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കും. തൊട്ടടുത്ത ദിവസമായ ജൂണ്‍ 15ന് ഊര്‍ജ്ജത്തിന്റെയും അഭിമാനത്തിന്റെയും പദവിയുടെയും നേതൃഗുണത്തിന്റെയും പ്രതീകമായ സൂര്യന് മിഥുനത്തില് എത്തും.

ഈ സുപ്രധാന ഗ്രഹങ്ങള്‍ മിഥുനത്തിലേക്ക് എത്തുമ്പോള്‍ അതിന്റെ പ്രഭാവം മനുഷ്യജീവിതത്തില്‍ പ്രകടമാകും. പൊതുവേ എല്ലാ രാശികള്‍ക്കും ഗുണകരമായ ഗ്രഹയോഗമായിരിക്കും ഇത്. എങ്കിലും ആറ് രാശികളില് ജനിച്ചവര്‍ക്ക് പ്രത്യേകിച്ച് ഈ ഗ്രഹമാറ്റം ജീവിതത്തില്‍ സൗഭാഗ്യത്തിന്റെ പുതിയ ഏട് തുറക്കാന്‍ കാരണമാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
സൂര്യ-ബുധ യുതിയുടെ ഗുണഫലങ്ങള്‍ ജൂണില്‍ ഇടവം രാശിയെ തേടിയെത്തും. വ്യക്തിജീവിതത്തില്‍ സുഖവും സൗകര്യങ്ങളും വര്‍ധിക്കും. സാമ്പത്തികമായി നില മെച്ചപ്പെടുകയും സ്ഥിരതയുള്ള വരുമാനവും ഭേദപ്പെട്ട സമ്പാദ്യവും ഉണ്ടാകുകയും ചെയ്യും. കുടുംബവുമൊത്ത് സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെക്കാനുള്ള യോഗമുണ്ടാക്കും. കുടുംബത്തില്‍ ഒത്തുചേരലുകള്‍, യാത്രകള്‍ എന്നിവ പ്രതീക്ഷിക്കാം. ഇത് ജീവിതത്തില്‍ പൊതുവേ സമാധാനാന്തരീക്ഷവും മാനസികമായ ഉല്ലാസവും സന്തോഷവും നല്‍കും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. തൊഴിലന്വേഷകര്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കും.പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകും. ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും സൂര്യന്റെയും ബുധന്റെയും പ്രഭാവം അനുഭവപ്പെടും.
മിഥുനം
മിഥുനം രാശിയിലേക്കാണ് രണ്ട് സുപ്രധാന ഗ്രഹങ്ങള്‍ വന്നെത്തുന്നത്. അതുകൊണ്ടുതന്നെ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് പ്രത്യേകിച്ചും ജീവിതം സൗഭാഗ്യകരമാകും. ജൂണ്‍ മാസത്തില്‍ മിഥുനം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കും. ഭാഗ്യത്തിന്റെ തുണയോടെ എല്ലാ മേഖലകളിലും വിജയമുണ്ടാക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഈ കാലയളവില്‍ പരിഹരിക്കപ്പെടും. ബുധന്റെ സ്വാധീനം നിമിത്തം ഈ രാശിയില്‍ ജനിച്ചവരുടെ ഭാഷണവും ആശയവിനിമയശേഷിയും മികച്ചതായി തീരുകയും വാക്ചാതുരിയോടെ ഇവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യും. സൂര്യന്റെ സ്വാധീനം നിമിത്തം സമൂഹത്തില്‍ ഈ രാശിയില്‍ ജനിച്ചവര്‍ കൂടുതല്‍ സ്വീകാര്യരായി മാറും. ഇവര്‍ക്ക് ആദരവും ബഹുമാനവും ലഭിക്കും. കൂടാതെ ഈ കാലയളവില്‍ ഇവരുടെ നേതൃഗുണങ്ങള്‍ മെച്ചപ്പെടും. കുടുംബത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറിക്കിട്ടും. ആരോഗ്യപരമായും വളരെ മികച്ച കാലഘട്ടമായിരിക്കും ഇത്. സാമ്പത്തികമായി വളരെ ശക്തമായ നില കാത്തുസൂക്ഷിക്കും. കുടുംബസ്വത്ത് കൈവശം വന്നുചേരാന്‍ സാധ്യതയുണ്ട്. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദേശത്തുള്ളവര്‍ക്ക് ഈ സമയം പ്രത്യേകിച്ചും നേട്ടമായിരിക്കും.
ചിങ്ങം
ബുധന്റെയും സൂര്യന്റെയും സംയോഗത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് അതുല്യമായ നേട്ടങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തിക സ്ഥിരതയുണ്ടാകും. ജീവിതത്തിലെ ഉത്തരവാദിത്തങ്ങളെല്ലാം വളരെ നന്നായി നിര്‍വ്വഹിക്കുകയും മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും. ഇവരുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ സ്വാധീനമുണ്ടാക്കും. പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തികമായ പ്രശ്നങ്ങള്‍ അവസാനിക്കും. ജീവിതത്തില്‍ പോസിറ്റീവ് ആയ നിരവധി മാറ്റങ്ങള്‍ ഉണ്ടാകും. പരിശ്രമങ്ങള്‍ ഫലം കാണും. അതിലൂടെ വരുമാനം വര്‍ധിക്കാനും സാമ്പത്തികസ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്. സൂര്യന്റെ അനുഗ്രഹത്തോടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍, ലോട്ടറി, ചിട്ടി തുടങ്ങിയ ഭാഗ്യപരീക്ഷണങ്ങള്‍ക്ക് മുതിരാവുന്നതാണ്. പരസ്പര സഹകരണത്തിലും പിന്തുണയിലും ദാമ്പത്യജീവിതം കൂടുതല്‍ സുന്ദരമാകും. പുതിയ വാഹനമോ, വീടോ വാങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിക്കും.
കന്നി
മിഥുനത്തിലെ സൂര്യ, ബുധ സംഗമം കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ജൂണ്‍ മാസത്തോടെ ആഗ്രഹങ്ങള്‍ സഫലമാകുന്നതായി അനുഭവപ്പെടും. സമൂഹത്തില്‍ കൂടുതല്‍ സ്വാധീനും അനുഭവപ്പെടും. കരിയറില്‍ ഉന്നമനമുണ്ടാകും. ശമ്പളവര്‍ധനയ്ക്കും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ഈ കാലളവില്‍ വിചാരിച്ച കാര്യങ്ങളെല്ലാം ചെയ്യാന്‍ സാധിക്കും. വിദേശസംരംഭങ്ങളിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും നിക്ഷേപം നടത്താന്‍ ഉചിതമായ സമയമാണ്. വരുമാന മാര്‍ഗ്ഗങ്ങള്‍ കൂടും. സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. പഴയ നിക്ഷേപങ്ങളില്‍ നിന്നോ അക്കൗണ്ടുകളില്‍ നിന്നോ വസ്തുവകകളില്‍ നിന്നോ ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം കൂടുതല്‍ സുന്ദരമാകും. കുടുംബവുമൊത്ത് യാത്രകള്‍ പോകാനും ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനും സാധിക്കും. കുടുംബത്തിലെ എല്ലാവരുടെ ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
വൃശ്ചികം
ജൂണ്‍ മാസത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. വസ്തു ഇടപാടിലൂടെയോ ആസ്തി ഇടപാടിലൂടെയോ അനുകൂലമായ ഗുണങ്ങള്‍ ജീവിതത്തിലുണ്ടാകും. ഇപ്പോള്‍ വസ്തുക്കളോ വാഹനങ്ങളോ വാങ്ങുന്നതിന് ലാഭകരമായിരിക്കും. നേരെത്ത നിശ്ചയിച്ചിരുന്ന പദ്ധതികള്‍ നടത്തിയെടുക്കാന്‍ പറ്റിയ സമയമാണ്. എല്ലാതരം ബന്ധങ്ങളും ദൃഢമാകും. സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ പല ജോലികളും ചെയ്തുതീര്ക്കാന്സാധിക്കും. ജോലിസ്ഥലത്ത് അധികാരികളുടെ പ്രശംസ നേടും.
കുംഭം
സൂര്യന്റെയും ബുധന്റെയും സ്വാധീനത്തില്‍ ജീവിതം കൂടുതല്‍ സുഗമമവും സന്തോഷകരവുമാകും. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി ബന്ധമുണ്ടാക്കാന്‍ സാധിക്കും. കരിയറില്‍ പെട്ടെന്നുള്ള വളര്‍ച്ച ദൃശ്യമാകും. പ്രതീക്ഷാനിര്‍ഭരമായ നിരവധി അവസരങ്ങള്‍ വന്നുചേരും. പുതിയ വരുമാനമാര്‍ഗങ്ങള്‍ ഉണ്ടാകും. ബുധന്റെ അനുഗ്രഹത്തോടെ ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. ഇതെല്ലാം സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുകയും ആസ്തിയും സമ്പാദ്യവും വര്‍ധിക്കുകുയും ചെയ്യും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം വന്നുചേരും. ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. ആരോഗ്യവും തൃപ്തികരമായി തുടരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications