Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
ചിങ്ങത്തിലെ ബുധാദിത്യ രാജയോഗം അതിവിശിഷ്ടം! സൂര്യന് സ്വരാശിയില്‍ നില്ക്കുമ്പോള് സര്‍വ്വൈശ്വര്യം
ബുദ്ധിയുടെയും ശക്തിയുടെയും ഗ്രഹമായ ബുധന്‍ ചിങ്ങം രാശിയിലേക്ക് സംക്രമിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ആഗസ്റ്റ് 16ന് ചിങ്ങം രാശിയിലേക്ക് എത്തുന്നുണ്ട്. സൂര്യന്റെ സ്വന്തം രാശിയാണ് ചിങ്ങം. അങ്ങനെ ഗ്രഹങ്ങളുടെ രാജാവും രാജകുമാരനും ചേര്‍ന്ന് ചിങ്ങത്തില് ബുധാദിത്യ രാജയോഗത്തിന് രൂപം നല്‍കും. സൂര്യന് സ്വരാശിയില്‍ നില്ക്കുന്നതിനാല് ഈ ബുധാദിത്യ രാജയോഗം അതിവിശിഷ്ടമാണ്. ഈ രാജയോഗത്താല്‍ ചില രാശികള്‍ക്ക് കരിയറിലും ബിസിനിസിലും വമ്പന്‍ നേട്ടങ്ങള്‍ തേടിയെത്തും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ധനു
ധനു രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിന്റെ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടാകും. കാരണം ഈ യോഗം അവരുടെ ഒമ്പതാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഭാഗ്യത്തിന്റെ കടാക്ഷം ഇവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ബുധാദിത്യ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും.ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. ജോലിയുമായും ബിസിനസുമായും ബന്ധപ്പെട്ട് നിരവധി യാത്രകള്‍ ചെയ്യേണ്ടതായി വരും. മാറ്റിവെച്ച ജോലികള്‍ ചെയ്തുതീര്ക്കാന് കഴിയും. മാത്രമല്ല, കൂടുതല്‍ അംഗീകാരവും പ്രശസ്തിയും ഇവരെ തേടിയെത്തും. നിക്ഷേപങ്ങള്‍ നടത്താന്‍ വളരെ അനുകൂലമായ സമയമാണിത്. ഇപ്പോള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ ലാഭം നല്‍കും. മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കാനുള്ള ഭാഗ്യവും ഈ സമയത്തുണ്ടാകും.
ചിങ്ങം
ബുധാദിത്യ രാജയോഗത്തിന്റെ നേട്ടം കൊയ്യാന്‍ പോകുന്ന മറ്റൊരു രാശി ചിങ്ങമാണ്. ചിങ്ങം രാശിക്കാരുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലമായി ഈ സമയത്ത് ആത്മവിശ്വാസം വര്‍ധിക്കും. മാത്രമല്ല കൂടുതല്‍ മികവോടെയും പൂര്‍ണ്ണതയോടെയും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ അധ്വാനങ്ങള്‍ തിരിച്ചറിയപ്പെടുകയും അതിനുള്ള ഫലം ലഭിക്കുകയും ചെയ്യുന്ന സമയമാണിത്. ഈ സമയത്ത് മനോധൈര്യം വര്‍ധിക്കും. പുതിയ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ലാഭപ്രദമാകും. ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഈ കാലയളവില്‍ വരുമാനം വര്‍ധിക്കുകയും സാമ്പത്തിക ലാഭം ഉണ്ടാകുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ബിസിനസുകാര്‍ക്ക് വലിയ ഡീലുകള്‍ ലഭിക്കും. മാത്രമല്ല, പെട്ടെന്നുള്ള വളര്‍ച്ചയും സാമ്പത്തിലാഭവും ബിസിനസില്‍ നിന്നുണ്ടാകും. മുമ്പത്തേക്കാള്‍ സാമ്പത്തികസ്ഥിതി ഏറെ മെച്ചപ്പെടും. ഓഹരിവിപണി, ലോട്ടറി എന്നീ മേഖലകളില്‍ നിന്നും ഭാഗ്യം വന്നെത്താന്‍ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
