Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മിഥുനം രാശിയില്‍ മൂന്ന് ഗ്രഹങ്ങളുടെ സംഗമം; ഈ 5 രാശിക്കാര്‍ക്ക് സുവര്‍ണ്ണകാലം
ജ്യോതിഷപ്രകാരം ജൂണ്‍ മാസം അല്പം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഈ മാസം മിഥുന രാശിയില്‍ മൂന്ന് ഗ്രഹങ്ങളുടെ അപൂര്‍വ്വ സംഗമം രൂപപ്പെടാന്‍ പോകുന്നു. ജൂണ്‍ 12 ബുധനാഴ്ച ശുക്രന് ഇടവത്തില്‍ നിന്ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും. രണ്ടു ദിവസം കഴിഞ്ഞ് ജൂണ്‍ 14ന് ബുധനും മിഥുന രാശിയില്‍ പ്രവേശിക്കുകയും ശുക്രനോടൊപ്പം ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടുത്തുകയും ചെയ്യും.
അടുത്ത ദിവസം തന്നെ സൂര്യനും മിഥുന രാശിയില്‍ പ്രവേശിക്കും. ഈ സമയം ബുധന്‍, ശുക്രന്, സൂര്യന് എന്നീ ഗ്രഹങ്ങള്‍ ചേര്‍ന്ന് മിഥുന രാശിയില്‍ ത്രിഗ്രഹ യോഗമുണ്ടാക്കും. കൂടാതെ ബുധനും സൂര്യനും ചേര്‍ന്ന് ബുധാദിത്യ രാജയോഗവും ശുക്രനും സൂര്യനും ചേര്‍ന്ന് ശുക്രാദിത്യ രാജ്യയോഗവും ഉണ്ടാക്കും. ഗ്രഹങ്ങളുടെ ഈ അത്ഭുതകരമായ സംയോജനം 5 രാശിക്കാര്‍ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ അപ്രതീക്ഷിത വിജയം ലഭിക്കാനും ബിസിനസ്സില്‍ വലിയ ലാഭം നേടാനും സാധ്യതയുണ്ട്. ഈ 5 ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണം കാരണം ഇടവം രാശിക്കാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് കാര്യങ്ങളില്‍ വിജയം നേടാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ സമ്പത്തും അന്തസ്സും വര്‍ദ്ധിക്കും. ബിസിനസ്സില്‍ പ്രത്യേക ലാഭങ്ങള്‍ക്ക് അവസരമുണ്ടാകും. നിങ്ങളുടെ കരിയറില്‍ ഒരു പുതിയ ഓഫര്‍ ലഭിച്ചേക്കാം. നിങ്ങള്‍ ജോലി ചെയ്യുന്നിടത്ത് നിങ്ങള്‍ക്ക് സ്ഥാനക്കയറ്റവും സ്ഥാനമാനങ്ങളും ലഭിക്കും. കിട്ടാതെ കിടക്കുന്ന പണം ലഭിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഒരു സുവര്‍ണ്ണ സമയമായിരിക്കും. നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വര്‍ദ്ധിക്കും, നിങ്ങളുടെ നേതൃഗുണം മെച്ചപ്പെടും, ആളുകള്‍ നിങ്ങളുടെ വാക്കുകളില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാവുകയും ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം. നിങ്ങളുടെ ചെലവുകള്‍ കുറയ്ക്കും. നിങ്ങളുടെ ബജറ്റ് മികച്ച രീതിയില്‍ സന്തുലിതമാക്കാനാകും. ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ ചുമതലകള്‍ ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം ജീവിതത്തില്‍ വലിയ പുരോഗതി പ്രദാനം ചെയ്യും. നിങ്ങളുടെ ജോലിയില്‍ ഒരു പ്രമോഷന് ലഭിച്ചേക്കാം. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് കുതിച്ചുയരും. ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. പല കാര്യങ്ങളിലും നിങ്ങള്‍ ആഗ്രഹിച്ച വിജയം കൈവരിക്കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷമുണ്ടാകും. സന്താനങ്ങളുടെ ജീവിതത്തില്‍ പുരോഹതിയുണ്ടാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്‍, ശുക്രന്, സൂര്യന് എന്നിവയുടെ സംയോജനം മൂലം അവരുടെ കരിയറില്‍ വളരെയധികം നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പോസിറ്റിവിറ്റി അനുഭവപ്പെടും. കുടുംബാംഗങ്ങള്‍ക്കൊപ്പം ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനാകും. നിങ്ങളുടെ സന്താനങ്ങളുമായി നല്ല സമയം ചെലവഴിക്കും. കുടുംബത്തോടൊപ്പം വിനോദയാത്രകള്‍ ചെയ്യാനാകും. സ്വത്തുമായി ബന്ധപ്പെട്ട കേസുകളില്‍ നിങ്ങള്‍ക്ക് വിജയിക്കാനുള്ള അവസരങ്ങളുണ്ടാകും. നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും.
തുലാം
ബുധന്‍, ശുക്രന്, സൂര്യന് എന്നിവയുടെ സംയോജനം തുലാം രാശിക്കാരുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുവെങ്കില് ഈ സമയം അത് തിരിച്ചുകിട്ടാനുള്ള സാധ്യതയുണ്ട്. തീര്‍പ്പുകല്‍പ്പിക്കാത്ത പല ജോലികളും പൂര്‍ത്തിയാകും. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. എല്ലാ ജോലികളും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിക്കുള്ള അവസരങ്ങളുണ്ടാകും. ഈ സമയം ഭാഗ്യം നിങ്ങളെ അനുകൂലിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications