Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കന്നി രാശിയില്‍ ഒന്നിക്കാന്‍ സൂര്യനും കേതുവും; ആഗ്രഹസഫലീകരണത്തിന് ഉത്തമം ഈ സെപ്റ്റംബര്‍
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് നിശ്ചിതകാലത്തിന് ശേഷം രാശി മാറുന്നു. ഈ രാശിമാറ്റം എല്ലാ ആളുകളുടെ ജീവിതത്തിലും സാരമായ മാറ്റങ്ങളുണ്ടാക്കുന്നു. ഏതാണ്ട് എല്ലാ മാസവും സൂര്യന് രാശി മാറുന്നുണ്ട്. സെപ്റ്റംബറില്‍ സൂര്യന് കന്നി രാശിയിലേക്കാണ് പോകുന്നത്. ഇതിനകം തന്നെ കന്നിയില്‍ കേതുവിന്റെ സാന്നിധ്യമുണ്ട്. അങ്ങനെ കന്നി രാശിയില്‍ ഇരുഗ്രഹങ്ങളുടെയും സംയോഗമുണ്ടാകുന്നു. പതിനെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് കന്നിയില്‍ സൂര്യ-കേതു സംയോഗമുണ്ടാകുന്നത്.

സെപ്റ്റംബര്‍ 16 വൈകുന്നേരം 7.52നാണ് സൂര്യന് രാശി മാറുന്നത്. ആത്മാവ്, സ്വീകാര്യത, പേരും, പ്രശസ്തിയും, സുഖസമൃദ്ധി എന്നിവയുടെയെല്ലാം കാരണഭൂതനായ സൂര്യന്റെ രാശിമാറ്റം ആര്‍ക്കെല്ലാം നേട്ടമാകുമെന്ന് നോക്കാം.
വൃശ്ചികം
വൃശ്ചികം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യന് കന്നി രാശിയിലേക്ക് പ്രവേശിക്കുന്നതും കേതുവുമായി സംയോഗമുണ്ടാകുന്നതും. അതിനാല്‍ ഈ രാശിക്കാര്‍ ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കാത്ത പലതും സെപ്റ്റംബറില്‍ നടക്കും. കൂടാതെ മനസ്സ് കൂടുതല്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതമായിരിക്കും. തീര്‍ത്ഥയാത്രകള്‍ നടത്താനോ ആത്മീയകാര്യങ്ങളില്‍ പങ്കെടുക്കാനോ സാധ്യതയുണ്ട്. സാമ്പത്തികമായി വളരെ നേട്ടമുണ്ടാകുന്ന സമയം കൂടിയാണിത്. ഏറെക്കാലമായി തടഞ്ഞുവെക്കപ്പെട്ടിരുന്ന പണം തിരിച്ച് ലഭിക്കും. മനസ്സ് സംതൃപ്തമായിരിക്കും. വീട്ടുകാരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് സഹോദരങ്ങളുമായി വളരെ നല്ല സമയം ചിലവഴിക്കും. ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളും ഈ സമയത്ത് ചെയ്യാനാകും.സൗഹൃദങ്ങള്‍ ദൃഢമാകും. സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ദ്ധിക്കും.
മകരം
മകരം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് സൂര്യ-കേതു സംയോഗം സംഭവിക്കുന്നത്. അതിനാല്‍ ഈ സമയം ഇവര്‍ക്ക് ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും. ഏറെക്കാലമായി കിട്ടാതെ കിടന്നിരുന്ന പണം തിരിച്ചുകിട്ടും. ആധ്യാത്മിക കാര്യങ്ങളിലുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. സമൂഹത്തില്‍ സ്വീകാര്യത വര്‍ദ്ധിക്കും. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭാഗ്യത്തിന്റെ തുണയുള്ളതിനാല് എല്ലാ കാര്യങ്ങളിലും സഫലതയുണ്ടാകും.ഭാവിയിലേക്കായി പണം കരുതിവെക്കും. മാതാപിതാക്കളുടെ പിന്തുണയുണ്ടാകും. ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും തേടിയെത്തും.
തുലാം
തുലാം രാശിയില്‍ സൂര്യന് പതിനൊന്നാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ രാശിക്കാര്‍ക്ക് സൂര്യന്റെ വിശേഷകൃപ ലഭിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പണമുണ്ടാക്കുന്നതിന് പുതിയ വഴികള്‍ മുമ്പില്‍ തെളിയും. പുതിയ ചില കഴിവുകള്‍ സ്വന്തമാക്കും. അത് കരിയറിന് ഗുണം ചെയ്യും. ജീവിതപങ്കാളിക്കൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടും. ആത്മീയകാര്യങ്ങളില്‍ പങ്കുകൊള്ളും. സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രയത്നിക്കുകയും ചെയ്യും. പുതിയ വരുമാനസ്രോതസ്സുകള്‍ മുമ്പില്‍ തെളിയും. ഭാവിയിലേക്കായി പണം കരുതിവെക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
