Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒക്ടോബര്‍ 17 വരെ ഇവര്‍ക്ക് കഷ്ടകാലം; പ്രതീക്ഷിക്കാത്ത പലതും ജീവിതത്തില്‍ സംഭവിക്കും
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കന്നി രാശിയില്‍ സൂര്യ-കേതു സംയോഗം നടന്നിരിക്കുകയാണ്. ഈ അപൂര്‍വ്വ സംയോഗത്തിന്റെ ഗുണഫലങ്ങളും അതിന്റെ ഗുണഭോക്താക്കളെ കുറിച്ചും നമ്മള് ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ചില രാശികളില് ജനിച്ചവര്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത സംയോഗമാണിത്. അവര്‍ക്ക് വരുംദിവസങ്ങളില്‍ ജീവിതത്തില്‍ പലവിധ പ്രതിസന്ധികളും പ്രശ്നങ്ങളും വന്നണയും. വളരെ കരുതലോടെ വേണം അവര്‍ മുമ്പിലുള്ള ദിവസങ്ങളെ നേരിടാന്‍. സൂര്യ-കേതു സംയോഗത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ട രാശികള്‍ എതെല്ലാമാണെന്നറിയാം.

സൂര്യ-കേതു സംയോഗം
സെപ്റ്റംബര്‍ 16നാണ് സൂര്യന് കന്നി രാശിയിലേക്ക് വന്നെത്തിയത്. ഈ രാശിയില്‍ നേരത്തെ തന്നെ കേതുവിന്റെ സാന്നിധ്യമുണ്ട്. അങ്ങനെ സെപ്റ്റംബര്‍ 16 മുതല്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം കന്നിയില്‍ സൂര്യ-കേതു സംയോഗം ആരംഭിച്ചു. ഒക്ടോബര്‍ 17ന് സൂര്യന് തുലാം രാശിയിലേക്ക് കടക്കുന്നത് വരെ ഈ സംയോഗം തുടരും. ആത്മാവിന്റെയും വ്യക്തിത്വത്തിന്റെയും ദേവനായ സൂര്യനും മുജ്ജന്മജീവിതത്തിന്റെ ഫലങ്ങള്‍ തരുന്ന കേതുവും ഒന്നിക്കുന്നതിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്ന രാശികള്‍ക്ക് ഇത് സുവര്‍ണ്ണകാലമാണ്. എന്നാല്‍ ഈ സയോഗത്താല് നട്ടം തിരിയാന്‍ പോകുന്ന മൂന്ന് രാശികള്‍ ഉണ്ട്. അവര്‍ ആരെല്ലാമാണെന്ന് അറിയാം.
മീനം
സൂര്യന്റെയും കേതുവിന്റെയും സംയോഗം മൂലം മീനം രാശിക്കാര്‍ വളരെ കരുതലോടെ ഇരിക്കണം. പ്രത്യേകിച്ച് ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയില് അഭിപ്രായവ്യത്യാസങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും സാധ്യതയുണ്ട്. ഈ സംയോഗം മൂലം ദാമ്പത്യജീവിതത്തിലാണ് മീനം രാശിക്കാര്‍ പ്രധാനമായും പ്രതിസന്ധികള്‍ നേരിടുക. ജീവിതപങ്കാളിയില്‍ നിന്നും സഹകരണമില്ലായ്മ നേരിടാം. അതുപോലെ ഈ കാലയളവില്‍ പങ്കാളിത്ത ബിസിനസുകളോ പ്രവര്‍ത്തനങ്ങളോ നന്നല്ല. കുടുംബാംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നത രൂപപ്പെട്ടേക്കാം. അത് മൊത്തത്തിലുള്ള സമാധാനം തകര്‍ക്കും. മീനം രാശിക്കാരുടെ ആരോഗ്യവും ഈ കാലയളവില്‍ അത്ര തൃപ്തികരമായിരിക്കില്ല.
മീനം രാശിക്കാര്‍ക്ക് ഏഴരശനിക്കാലം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ പണം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ വളരെയധികം കരുതല്‍ വേണം.
കന്നി
കന്നി രാശിയിലാണ് സൂര്യ-കേതു സംയോഗം നടക്കുന്നതെങ്കിലും കന്നി രാശിക്കാര്‍ക്കും ഇത് കഷ്ടകാല സമയമാണ്. ഈ കാലയളവില്‍ ഇവരുടെ തന്റേടവും ധൈര്യവും വര്‍ധിക്കുമെങ്കിലും സംസാരത്തില്‍ വളരെ കരുതല്‍ വേണം. വാക്കുകള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ മറ്റുള്ളവരുമായി വഴക്കുകളോ വാഗ്വാദങ്ങളോ ഉണ്ടാകാനിടയുണ്ട്.
ബിസിനസ് ചെയ്യുന്ന ആളുകള്‍ ഈ കാലയളവില്‍ യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. കാരണം അപകടസാധ്യതങ്ങള് അവര്‍ക്കുണ്ട്. മാത്രമല്ല വണ്ടിയോടിക്കുമ്പോഴും കരുതല്‍ ഉണ്ടാകണം. നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂല സമയമല്ല ഇത്. പകരം പണം സൂക്ഷിച്ചുചിലവഴിക്കുന്നതിലും കരുതിവെക്കുന്നതിലും ശ്രദ്ധിക്കുക. ആരുമായും വഴക്കിന് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. സംഘര്‍ഷ സാഹചര്യങ്ങളില്‍ സമാധാനം കാത്തുസൂക്ഷിക്കുക.
മേടം
സൂര്യ-കേതു സംയോഗത്താല്‍ പ്രശ്നങ്ങള്‍ അനുഭവിക്കാനിരിക്കുന്ന മറ്റൊരു രാശി മേടമാണ്. നിയമപരമായ പ്രശ്നങ്ങള്‍, കേസുകള്‍ എന്നിവ ഉണ്ടാകാനും അത്തരം വിഷയങ്ങളില്‍ പരാജയം നേരിടാനും സാധ്യതയുണ്ട്. ഒളിച്ചിരിക്കുന്ന ശത്രുക്കള്‍ മുമ്പിലെത്താനും വിജയം നേടാനും സാധ്യതയുണ്ട്.
ആരോഗ്യപരമായും മേടം രാശിക്കാര്‍ക്ക് ഇത് മോശം സമയമാണ്. പ്രത്യേകിച്ച് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കണം. ഭക്ഷണകാര്യത്തില്‍ വളരെ കരുതല്‍ വേണം. ഉദരസംബന്ധമായ പ്രശ്നങ്ങളും ഹൃദ്രോഗങ്ങളും ഉണ്ടാകാം. ഹൃദ്രോഗമുള്ളവര്‍ മരുന്ന് കൃത്യമായി കഴിക്കണം. ഈ കാലയളവില്‍ മറ്റുള്ളവര്‍ക്ക് പണം കൊടുക്കുകയോ സാമ്പത്തികസഹായം നല്‍കുകയോ ചെയ്യുന്നത് ധനനഷ്ടമുണ്ടാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
