Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ഛായഗ്രഹത്തിനൊപ്പം ശക്തനായി സൂര്യന്; ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും
ഓരോ 30 ദിവസത്തിലും രാശി മാറുന്ന ഗ്രഹമാണ് ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യന്. സൂര്യന്റെ രാശിമാറ്റം കാരണം ആളുകളുടെ ജീവിതത്തിയില് ഉയര്‍ച്ചയും അതുപോലെ പ്രതിസന്ധികളും ഉണ്ടാകും. സെപ്റ്റംബര്‍ 16ന് സൂര്യന് ബുധന്റെ രാശിയായ കന്നിയിലേക്ക് പ്രവേശിക്കുകയാണ്. കന്നി രാശിയില്‍ ഇപ്പോള്‍ കേതുവിന്റെ സാന്നധ്യവും ഉണ്ട്. സൂര്യന് എത്തുന്നതോടെ സെപ്റ്റംബര്‍ 16ന് കന്നിയില്‍ സൂര്യ-കേതു സംയോഗം നടക്കും.

ഒക്ടോബര്‍ 17 വരെയാണ് കന്നിയില്‍ സൂര്യന്റെ സാന്നിധ്യമുള്ളത് അതുവരെ സൂര്യ-കേതു സംയോഗത്തിന്റെ ഫലങ്ങള്‍ ഓരോ രാശികളിലും അനുഭവപ്പെടും. ഈ സംയോഗം മൂലം പ്രത്യേക അനുഗ്രഹങ്ങള്‍ രാശികളെ തേടിയെത്തും. ഇവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഉണ്ടാകും. സൂര്യ-കേതു സംയോഗത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
വൃശ്ചികം
വൃശ്ചികം രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലേക്കാണ് സൂര്യന് എത്തുന്നത്. ഈ രാശിമാറ്റത്താല്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ യോഗമുണ്ടാകും. ആത്മീയകാര്യങ്ങളിലും മതപരമായ കാര്യങ്ങളിലുമുള്ള താല്‍പ്പര്യം വര്‍ധിക്കും. തീര്‍ത്ഥയാത്രകള്‍ പോകാനും യോഗമുണ്ടാകും. സാമ്പത്തികമായി ലാഭമുണ്ടാക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. കൂടുതല്‍ പണം സമ്പാദിക്കുന്നതിലും വിജയം കാണും.
കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്ന സമയം കൂടിയാണിത്. ജോലിസ്ഥലത്ത് നല്ല പ്രകടനം കാഴ്ചവെക്കാനും പ്രിയപ്പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവെക്കാനും കഴിയും. ഇവരുടെ പൂര്‍ണ്ണമായ പിന്തുണ ഈ കാലയളവില്‍ അനുഭവവേദ്യമാകും. സുഹൃത്തുക്കള്‍ക്കൊപ്പം നല്ല സമയം ചിലവഴിക്കും. സമൂഹത്തില്‍ ഇവരോടുള്ള മതിപ്പും ആദരവും വര്‍ധിക്കും.
മകരം
സൂര്യന്റെയും കേതുവിന്റെയും സംയോഗം മകരം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖളകളിലും ഇവര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷം അനുഭവപ്പെടും. ആത്മീയകാര്യങ്ങളിലുള്ള താല്‍പ്പര്യം വര്‍ധിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള ബഹുമാനവും സ്വീകാര്യതയും വര്‍ധിക്കും. കുടുംബത്തോടൊപ്പം തീര്‍ത്ഥയാത്രകള്‍ പോകാന്‍ അവസരമുണ്ടാകും.
അവരവരുടെ തൊഴില്‍മേഖലയില്‍ തിളങ്ങുന്നതിനുള്ള അവസരം ഓരോരുത്തര്‍ക്കും ഉണ്ടാകും. ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. മാതാപിതാക്കളുടെ പൂര്‍ണ്ണമായ പിന്തുണ ഈ കാലയളവില്‍ ഉണ്ടാകും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും അനുഭവപ്പെടും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലുള്ള ബന്ധം ഊഷ്മളമാകും.
തുലാം
തുലാം രാശിയുടെ പന്ത്രണ്ടാമത്തെ ഭാവത്തിലേക്കാണ് സൂര്യന് പ്രവേശിക്കുന്നത്. സൂര്യ-കേതു സംയോജനം തുലാം രാശിക്ക് എല്ലാ രീതിയിലും നേട്ടമായിരിക്കും. ഇവര്‍ക്ക് മേല്‍ സൂര്യദേവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഇവരുടെ സാമ്പത്തികസ്ഥിതി ശക്തിപ്പെടുകയും പണം കരുതിവെക്കാന്‍ കഴിയുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉയര്‍ന്നുവരും.
പുതിയ സ്കില്ലുകള്‍ പഠിക്കാനും അത് കരിയറില്‍ പ്രയോജനപ്പെടുത്താനും സാധിക്കും. ജീവിതപങ്കാളിക്കൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കും. ആത്മീയകാര്യങ്ങളിലുള്ള താല്‍പ്പര്യം വര്‍ധിക്കും. അവരുടെ ആത്മവിശ്വാസം വര്‍ധിക്കും അതിന്റെ ബലത്തില്‍ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സാര്ത്ഥമാക്കാനും സാധിക്കും. ഭാവിയിലേക്കായി പണം സമ്പാദിക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
