Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സൂര്യനെതിരായി വ്യാഴം; ഡിസംബര്‍ 8 മുതല്‍ ജീവിതം മാറും, അവസരങ്ങളും വെല്ലുവിളികളും മുമ്പില്‍, സമ്പൂര്‍ണ്ണ രാശിഫലം
2024 ഡിസംബര്‍ എട്ടിന്, അതായത് നാളെ, സൂര്യനും വ്യാഴവും പരസ്പരം 180 ഡിഗ്രി കോണളവില്‍ അതായത് നേരെ എതിരായി വരാന്‍ പോകുകയാണ്. വേദ ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളില്‍ സുപ്രധാന ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും. സൂര്യന്‍ ഗ്രഹങ്ങളുടെ രാജാവും വ്യാഴം ദേവഗുരുവും ആണ്. ആത്മാവ്, നേതൃഗുണം, ഊര്‍ജം എന്നിവയുടെ കാരണഭൂതനാണ് സൂര്യനെങ്കില്‍, അറിവ്, വിവേകം, വികാസം എന്നിവയുടെ കാരണഭൂതനാണ് വ്യാഴം. ഇവര്‍ എതിര്‍ദിശകളില്‍ വരുന്നത് വളരെ പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസമാണ്. ഈ മാറ്റത്തിന്റെ ഫലമായി ജീവിതത്തിന്റെ പല മേഖലകളിലും നിരവധി അവസരങ്ങളും വെല്ലുവിളികളും തെളിഞ്ഞുവരും. ഈ മാറ്റം രാശിചക്രത്തിലെ 12 രാശികളെയും എപ്രകാരമാണ് ബാധിക്കുക എന്നറിയാം.

മേടം
സൂര്യനും വ്യാഴവുംനേര്‍ വിപരീത ഗതിയില്‍ വരുന്നത് കൊണ്ട് മേടം രാശിയില്‍ ജനിച്ചവര്‍ ചില ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും ഉണ്ടാകും. മറ്റുള്ളവര്‍ക്ക് മുമ്പിലുള്ള പ്രതിച്ഛായയും യഥാര്‍ത്ഥത്തിലുള്ള നിങ്ങളും തമ്മിലുള്ള അന്തരം പ്രതിസന്തികള്‍ സൃഷ്ടിക്കും. മറ്റുള്ള അംഗീകാരമാണോ വേണ്ടത് അതല്ല സ്വന്തം സംതൃപ്തിയാണോ വലുത് എന്ന് തീരുമാനിക്കേണ്ടതായ ഘട്ടം വരും. ജോലിസ്ഥലത്ത് സ്വന്തം താല്‍പ്പര്യങ്ങളും സ്ഥാപനത്തിന്റെ താല്‍പ്പര്യങ്ങളും ഒന്നിച്ച് കൊണ്ടുപോകുന്നതില്‍ പ്രതിസന്ധി നേരിടും. അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും പരിശീലനത്തിലൂടെ മികവിലേക്ക് എത്താനും ശ്രമിക്കുക.
ഇടവം
സൂര്യനും വ്യാഴവും വിപരീതദിശകളില്‍ വരുന്നത് കൊണ്ട് ഇടവം രാശിക്കാര്‍ക്ക് ആത്മവിശ്വാസക്കൂടുതല്‍ കാരണം സാമ്പത്തികകാര്യങ്ങളില്‍ എടുത്തുചാട്ടം വര്‍ധിക്കും. അത് ഉപേക്ഷിക്കണം. വിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കുക. ചെറിയ നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്ഥിരതയ്ക്കായി ശ്രമിക്കുക. ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനും സമ്പാദ്യം ഉണ്ടായിരിക്കാനും ശ്രദ്ധിക്കുക. കാരണം ഭാവിയില്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കാം.
മിഥുനം
അവിവാഹിതരായ മിഥുനം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ യോജിച്ച ഇണയെ കണ്ടെത്താനാകും. പുതിയ ബന്ധങ്ങള്‍ക്ക് വേണ്ടി മനസ്സ് ആഗ്രഹിക്കുമ്പോഴും പരാശ്രിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാവര്‍ക്കും ബന്ധങ്ങളും പ്രണയങ്ങളും ഉണ്ട് എന്നതുകൊണ്ട് മാത്രം ഒരു ബന്ധത്തിന് മുതിരാതിരിക്കുക. സ്വയം സത്യസന്ധരായിരിക്കുക. ദാമ്പത്യമോ പ്രണയബന്ധങ്ങളോ ഉള്ളവര്‍ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക.
കര്‍ക്കിടകം
വ്യക്തിപരമായ വളര്‍ച്ചയിലാണോ പൊതുവെയുള്ള ആശങ്കയിലാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന സംശയം ഈ കാലയളവില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് തോന്നും. നിലവിലെ സമീപനം ഫലപ്രദമാണോ എന്ന ആശയക്കുഴപ്പം ഉണ്ടാകും. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും അവരുടെ ആശയങ്ങള്‍ സ്വീകരിക്കാനും മനസ്സ് കാണിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ്. പക്ഷേ സൂര്യന്റെയും വ്യാഴത്തിന്റെയും സ്വാധീനം കാരണം ബന്ധങ്ങളുടെ കെട്ടുപാടില്‍ നിന്ന് വിട്ടകന്ന് സ്വതന്ത്രമാകാന്‍ ഇവര്‍ക്ക് തോന്നും. കുടുംബത്തിന്റെ ആവശ്യങ്ങളും സ്വ്ന്തം താല്‍പ്പര്യങ്ങളും നേടിയെടുക്കുന്നതില്‍ സംഘര്‍ഷമുണ്ടാകും. ഇത് കുടുംബത്തില്‍ അസ്വാരസ്യം ഉണ്ടാക്കിയേക്കും. പക്ഷേ വികാരങ്ങളും ആശങ്കകളും മറച്ചുവെക്കാതിരിക്കുക. തങ്ങളുടെ ആവശ്യങ്ങള്‍ കുടുംബത്തെ ബോധ്യപ്പെടുത്തുക.
കന്നി
കാര്യങ്ങള്‍ വിശാലാര്‍ത്ഥത്തില്‍ കാണുന്നതില്‍ കന്നി രാശിക്കാര്‍ ചില പ്രതിസന്ധികള്‍ നേരിടും. ഉള്ളിലുള്ള കഴിവുകള്‍ അടക്കിവെക്കുകയോ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യും. നിങ്ങളുടെ സന്തോഷത്തിനും വിജയത്തിനുമായി സ്വീകരിച്ചിരിക്കുന്ന പാത ശരിയാണോ എന്ന് വിശകലനം ചെയ്യുക. മാറ്റങ്ങളോട് പൊരുത്തപ്പെടുക, എന്നാല്‍ അച്ചടക്കം നഷ്ടപ്പെടുത്താതിരിക്കുക.
തുലാം
തുലാം രാശിക്കാര്‍ സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുക. പക്ഷേ മുന്നില്‍ വരുന്ന എല്ലാ അവസരങ്ങളിലേക്കും എടുത്തുചാടാതിരിക്കുക. ഉദാഹരണത്തിന് നല്ല ശമ്പളമുള്ള ജോലി ലഭിച്ചെന്നിരിക്കാം, പക്ഷേ അത് നിങ്ങളുടെ താല്‍പ്പര്യത്തിനും മൂല്യങ്ങള്‍ക്കും വിരുദ്ധമായിരിക്കും. അത് വേണ്ടെന്ന് വെക്കുക. ബന്ധങ്ങളില്‍ ചില പ്രതിസന്ധികള്‍ രൂപപ്പെട്ടേക്കും. ആശയവിനിമയത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക.
വൃശ്ചികം
അഭിനിവേശകളുടെ രാശിയാണ് വൃശ്ചികം. സമഗ്രമായ മാറ്റത്തിന് തയ്യാറെടുക്കുന്ന ഇവരെ സൂര്യനും വ്യാഴവും ഈ മാറ്റത്തിന് കൂടുതലായി പ്രേരിപ്പിക്കും. ജോലിയിലും സമൂഹത്തിലും അക്കാദമിക രംഗത്തും വ്യത്യസ്തമായ മാറ്റം സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകും. ചില സമയങ്ങളില്‍ സംശയം ഉണ്ടാകുമെങ്കിലും മാറ്റത്തെ സ്വീകരിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും ഏറ്റവും അനുകൂലമായ സമയമാണ് ഇത്.
ധനു
ധനു രാശിക്കാര്‍ ബുദ്ധിപരമായ കഴിവുകളും കരിയര്‍ വളര്‍ച്ചയും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു ജോലി തിരയുന്ന സമയമാണിത്. ചില ധനു രാശിക്കാര്‍ സ്വന്തമായി ജോലി ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കും. കാരണം സംഘമായി ജോലി ചെയ്യുമ്പോള്‍ സ്വന്തം താല്‍പ്പര്യങ്ങളും ഒപ്പം ജോലി ചെയ്യുന്നവരുടെ താല്‍പ്പര്യങ്ങളും ഒത്തുപോകുന്നതില്‍ പ്രശ്‌നങ്ങളുണ്ടാകും. അവ പരിഹരിച്ചില്ലെങ്കില്‍ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ പറ്റാതെ വരും.
മകരം
മകരം രാശിക്കാര്‍ പൊതുവെ അച്ചടക്കത്തിന്റെ രാശിയാണ്. ജോലിയില്‍ നേരേവാ നേരേപോ സമീപനം ഉള്ളവരാണ് ഇവര്‍. പക്ഷേ ഈ കാലയളവില്‍ ലക്ഷ്യങ്ങളിലേക്കുള്ള മാര്‍ഗ്ഗത്തില്‍ രണ്ടുതവണ ആലോചിക്കണം. ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തുറന്ന മനസ്സോടെ വിഷയങ്ങളെ സമീപിക്കുക.
കുംഭം
ഈ സമയത്ത് കുംഭം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ശരീരം കൂടുതല്‍ അധ്വാനിക്കേണ്ടതായ അവസ്ഥയുണ്ടാകും. ആരോഗ്യം കണക്കിലെടുത്ത് വ്യായാമം ചെയ്യുക. മാനസികാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അനാരോഗ്യകരമായ ആരോഗ്യശീലങ്ങള്‍ ഉപേക്ഷിക്കുക. ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് ആലോചിക്കുന്നവര്‍ ഫിലോസഫി, നിയമം തുടങ്ങിയ മേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടും.
മീനം
വിജയിയാകണമെന്നുള്ള ആഗ്രഹവും അതേസമയം ബൗദ്ധികമായും ആത്മീയമായും വൈകാരികമായും വളര്‍ച്ച നേടണമെന്ന ആഗ്രഹവും ആശയക്കുഴപ്പമുണ്ടാക്കും.ഇഷ്ടപ്പെടുന്ന ജോലി അവസരം വരുമെങ്കിലും അര്‍ഹിക്കുന്ന അംഗീകാരമോ പ്രതിഫലമോ അതിലൂടെ ലഭിച്ചുകൊള്ളണമെന്നില്ല. നിക്ഷേപകാര്യങ്ങളില്‍ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications