Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ്
100 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും വ്യാഴവും നല്‍കും അപൂര്‍വ്വ രാജയോഗം; ഒരേയൊരു കാര്യത്തിലൂടെ സമ്പന്നനാകാം
വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ അടിക്കടി രാശി മാറി മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടിയില് വന്നെത്തും. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ ആളുകളുടെ ജീവിതത്തിലും കാണാനാകും. നവംബര്‍ 16ന് വൃശ്ചികം ഒന്ന് ആരംഭിച്ചും. വൃശ്ചികം സംക്രാന്തിയും അന്നായിരുന്നു. സൂര്യന്റെ രാശിമാറ്റഫലമായി ദേവഗുരുവായ വ്യാഴവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും അന്യോന്യം മുന്നിലും പിന്നിലുമായി നിലകൊള്ളുകയാണ്. 180 ഡിഗ്രിയുടെ സരള കോണ്‍ ഇവയ്ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നു. ജ്യോതിഷത്തില്‍ ഇത് വളരെ സവിശേഷമായ സ്ഥിതിയാണ്. ജ്യോതിഷത്തില്‍ ഇതിനെ ഗുരു-സൂര്യ പ്രതിയുതി യോഗം എന്നാണ് വിളിക്കുന്നത്. ഇരുഗ്രഹങ്ങള്ക്കിടയിലുള്ള ഈ പ്രത്യേകദൃഷ്ടി പല രാശികള്‍ക്കും നേട്ടമേകും. എന്നാല്‍ രാജയോഗത്തിന് സമാനമായ ഗുണങ്ങള്‍ ലഭിക്കുന്നത് മൂന്ന് രാശികള്‍ക്ക് മാത്രമാണ്. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും മെച്ചപ്പെടും. സാമ്പത്തിക ഗുണം ഉണ്ടാകും. സന്തോഷവും സമാധാനവും അനുഭവപ്പെടും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യന്റെയും വ്യാഴത്തിന്റെയും പ്രതിയുതി ലാഭകരമായിരിക്കും. ഈ കാലയളവില്‍ ഇവര്‍ക്ക് കയ്യില്‍ ധാരാളം പണം വന്നുചേരും. കൂടാതെ വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകും. ഒന്നിലധികം വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്കുണ്ടാകും. ജോലിയില്‍ പ്രമോഷന് ലഭിക്കും. ശമ്പളം വര്‍ധിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹിച്ച തരത്തിലുള്ള നല്ല ജോലി ലഭിക്കും. കൂടാതെ ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ആരോഗ്യം വളരെ തൃപ്തികരമായിരിക്കും. പഴയ അസുഖങ്ങളില്‍ നിന്ന് മോചനം ഉണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവ് വളരെ ഗുണകരമാണ്.
ചിങ്ങം
സൂര്യനും വ്യാഴവും പരസ്പരം പ്രതിയുതിയില് ആയതുകൊണ്ട് ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. മറ്റുള്ളവര്‍ക്ക് ഇവരോട് കൂടുതല്‍ മമത തോന്നും. ഇവരുടെ അധ്വാനവും പ്രയത്നവും കഴിവുകളും തിരിച്ചറിയപ്പെടും. ശമ്പളം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് ബിസിനസില്‍ നിന്നും സാമ്പത്തികമായ ലാഭവും വളര്‍ച്ചയും ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. ധാരാളം പണം ഇക്കാലയളവില്‍ കയ്യില്‍ വന്നുചേരും. ഭാഗ്യത്തിന്റെ പിന്തുണയോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയവും ആഗ്രഹസഫലീകരണവും ഉണ്ടാകും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും സൂര്യന്റെയും വ്യാഴത്തിന്റെയും പ്രതിയുതി ഗുണം ചെയ്യും. അടിക്കടി അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ആളുകളെ പരിചയപ്പെടും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് മികച്ച ജോലി ലഭിക്കും. ധാര്‍മ്മിക കാര്യങ്ങളിലോ മംഗളകര്മ്മകളിലോ പങ്കുകൊള്ളും. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉന്നതവിജയം നേടാനാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങണമെന്ന ആഗ്രഹിക്കുന്നവര്‍ക്ക് സ്വപ്നങ്ങള്‍ പൂവണിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
