Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സൂര്യ-ഗുരുവിന്റെ സംയോജനം: ഇതിലും മോശം സമയം ഈ രാശിക്കാര്‍ക്ക് വരാനില്ല
രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം ഗുണകരമാണ് ദോഷകരമാണ് എന്നതും അറിഞ്ഞിരിക്കണം. സൂര്യന്റെ രാശിമാറ്റത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സൂര്യന് ഒരു മാസമാണ് ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. 12 രാശികളിലൂടെ കടന്നു പോവാന്‍ സൂര്യന് ഒരു വര്‍ഷം ആവശ്യമാണ്. അതുപോലെ തന്നെ വ്യാഴം ഒരു വര്‍ഷത്തോളമാണ് ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. 12 വര്‍ഷമാണ് വ്യാഴം 12 രാശിക്കാരേയും കടന്ന് പോവാന്‍ എടുക്കുന്നത്.
മെയ് 14-ന് വ്യാഴം ഇടവം രാശിയില്‍ പ്രവേശിക്കുന്നു. സൂര്യനും ഇടവം രാശിയില്‍ എത്തുന്നു. ഈ സമയം സൂര്യനും വ്യാഴവും ഇടവം രാശിയില്‍ കൂടിച്ചേരുന്നതിന്റെ ഫലമായി വ്യാഴ-സൂര്യ യുതി സംഭവിക്കുന്നു, ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഇത്തരം മാറ്റങ്ങള്‍ പ്രതികൂലാവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ഈ മാറ്റം മോശം ഫലങ്ങള്‍ നല്കുന്നു. ആരൊക്കെയാണ് ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാശിക്കാര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ ഇടവം രാശിയിലെ മാറ്റവും വ്യാഴത്തിന്റെ മാറ്റവും സൃഷ്ടിക്കുന്ന സൂര്യ-ഗുരു യുതി വളരെ മോശം ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ജോലിസ്ഥലത്ത് നിങ്ങളെ കാത്ത് അപകടം ഉണ്ടാവുന്നു. മാത്രമല്ല ഒരിക്കലും അനുകൂലമായ ഒരു സമയമായിരിക്കില്ല കുടുംബത്തിലും ഓഫീസിലും നിങ്ങള്‍ക്കുണ്ടാവുന്നത്. മേടം രാശിക്കാരില്‍ അവരുടെ ആരോഗ്യവും മോശം അവസ്ഥയിലാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം വളരെ വലുതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യ- ഗുരു യുതി ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും പ്രതികൂലാവസ്ഥയിലായിരിക്കും. ഇവരുടെ കരിയറില്‍ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റായിരിക്കും. പലപ്പോഴും പ്രൊഫഷണല്‍ ജീവിതത്തിലെ പ്രതിസന്ധി നിങ്ങളെ പ്രശ്നത്തിലാക്കുന്നു. അടുത്ത മാസം വരെ ഇതേ അവസ്ഥ ഇവരില്‍ തുടരുന്നു. മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ക്ക് കൂടുതല്‍ പ്രയാസം നേരിടേണ്ടതായി വരുന്നു. സാമ്പത്തികമായി നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഇത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കിയേക്കാം. ഇത്തരം കാര്യങ്ങളെ അല്പം ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
തുലാം രാശി
തുലാം രാശിക്കാരില്‍ സൂര്യനും വ്യാഴവും ചേരുന്നത് പലപ്പോഴും ദോഷകരമായ പല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബ ജീവിതത്തില്‍ ദോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പുറത്ത് നിന്നുള്ള പ്രശ്നങ്ങള്‍ പോലും നിങ്ങളെ ബാധിക്കുന്നു. നിങ്ങളുമായി ബന്ധമില്ലാത്ത പ്രശ്നങ്ങള്‍ പോലും പലപ്പോഴും നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക പ്രതിസന്ധി വിടാതെ ഇവരെ പിന്തുടരുന്നു. പലപ്പോഴും പ്രിയപ്പെട്ടവരുമായി പോലും വഴക്കുണ്ടാക്കേണ്ട സാഹചര്യം ഉണ്ടായേക്കാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റേയും വ്യാഴത്തിന്റേയും സംയോജനം നിമിത്തം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഒരിക്കലും ഇവരുടെ ജീവിതം ശുഭകരമാവുകയില്ല. അത് പലപ്പോഴും നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. വലിയ അപകടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. സഹോദരനോ സഹോദരിയോ ആയി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും സാമ്പത്തിക പ്രയാസം നിങ്ങളെ കൂടുതല്‍ വലച്ചേക്കാം. ഒരിക്കലും മാറാതെ സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവാം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി സംഭവിക്കാം. പലപ്പോഴും അപകട സാധ്യത വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ശത്രുദോഷം വര്‍ദ്ധിക്കുന്നു. പണം പലപ്പോഴും പല കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാം. ഇത് പിന്നീട് വഴക്കില്‍ കലാശിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം ഒരിക്കലും അനുകൂലമായിരിക്കുകയില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications