Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആഗ്രഹിച്ച കാര്യങ്ങള്‍ കയ്യിലാക്കും, സമ്പത്തും യശസ്സും വര്‍ദ്ധിക്കും നവംബര്‍ 16 വരെ രാജാവിനെപ്പോലെ വാഴുന്നവർ
ഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനിയാണ് സൂര്യന്. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത് തന്നെ. അതിനാല്‍, സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ 12 ഗ്രഹങ്ങളെയും അവ ഭരിക്കുന്ന രാശിക്കാരെയും ബാധിക്കും. നിലവില്‍ സൂര്യന് തുലാം രാശിയിലാണ് ഉള്ളത്. തുലാം രാശിയെ നിയന്ത്രിക്കുന്നത് ശുക്രനാണ്. വേദ ജ്യേതിഷ പ്രകാരം, ശുക്രനും സൂര്യനും ശത്രുക്കളായാണ് കരുതപ്പെടുന്നത്. ആയതിനാല്‍, സൂര്യന് ശത്രു ഗ്രഹത്തിന്റെ നിയന്ത്രണത്തിലുള്ള രാശിയിലായതിനാല്‍ ചില രാശിക്കാര്‍ക്ക് നിരവധി ദോഷങ്ങള്‍ ഇത് മൂലം സംഭവിച്ചിട്ടുണ്ട്.

എന്നാല്‍, നിലവില്‍ സൂര്യന് തുലാം രാശിയില്‍ നിന്നും വൃശ്ചികം രാശിയിലേയ്ക്ക് വ്യതിചലിക്കാന്‍ നില്‍ക്കുകയാണ്. വൃശ്ചികം രാശി നിയന്ത്രിക്കുന്നത് ചൊവ്വയാണ്. സൂര്യന് ഈ ചൊവ്വ, ശുക്രന് രാശികളില് നടത്തുന്ന സ്ഥാനമാറ്റം ചില രാശിക്കാര്‍ക്ക് ഗുണകരമാകുന്നുണ്ട്. ആ ഭാഗ്യ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
സൂര്യന് വൃശ്ചികം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതോടെ തലവര തെളിയാന്‍ പോകുന്ന രാശികളില് ഒന്നാണ് മേടം. വീട്ടിലെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സംരഭത്തിന് തുടക്കം കുറിക്കും. ഇത് കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. വീടിന് നിലനില്‍ക്കുന്ന ബാധ്യതകളും ലോണും അടച്ചു തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും. പാതിവഴിയില്‍ ഉപേക്ഷിച്ച വീടുപണി വീണ്ടും ആരംഭിക്കാന്‍ സാധിക്കുന്നതാണ്. കുടുംബവുമായി പല ദേശങ്ങളിലേയ്ക്ക് യാത്രകള്‍ ചെയ്യും. ജീവതത്തില്‍ സന്തോഷം വരും. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. വിദേശത്ത് ജോലി ലഭിക്കാം. വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുംയ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കും. സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കും.
ചിങ്ങം
പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അമൂല്യമായ പല ആഭരണങ്ങളും സ്വന്തമായി വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. ബന്ധുക്കളില്‍ നിന്നും സ്വര്‍ണ്ണം സമ്മാനമായി ലഭിക്കാം. പണം സമ്പാദിക്കും. ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ സാധിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമാണ് ഇപ്പോള്‍. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ കാത്തിരുന്ന പല ആനുകൂസ്യങ്ങളും ലഭിക്കും. ബന്ധുക്കള്‍ വഴി പുതിയ ജോലിയില്‍ പ്രവേശിക്കും. നല്ല ശമ്പളത്തോടെ ജോലിയില്‍ തുടരാനാകും. നിങ്ങളുടെ കഴിവിനൊത്ത് പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.
ധനു
സ്വത്ത് ഭാഗം വെച്ച് ലഭിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ദിനങഅങളായിരിക്കും വരാനിരിക്കുന്നത്. പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ഏതൊരാവശ്യത്തിനും മിക്കവരും നിങ്ങളെ സമീപിക്കും. നിങ്ങളുടെ കഴിവിനെ പ്രശംസിക്കും. ജോലി ചെയ്യുന്ന സ്ഥലത്തും നിങ്ങള്‍ക്ക് അംഗീകാരങ്ങള്‍ പലതും ലഭിക്കുന്നതാണ്. പ്രൊമോഷന് ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ പ്പവര്ത്തിക്കുന്നവര്ക്ക് വളരെ നല്ല ദിനങ്ങളാണ് വരുന്നത്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശോഭിക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
