Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
സൂര്യന് വൃശ്ചികം രാശിയിലേയ്ക്ക്: നിങ്ങളെ കുറ്റം പറഞ്ഞവര്‍ പോലും പുകഴ്ത്തിപ്പറയും, തലവര മാറുന്നത് ഇവര്‍ക്ക്
ഗ്രഹങ്ങളിലെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. സൂര്യന് ഒക്ടോബര്‍ മാസം 17-ാം തിയ്യതിയോടെ വൃശ്ചികം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. സൂര്യന് രാശിമാറുന്നതോടെ നിരവധി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ചില രാശിക്കാര്‍ക്ക് ദോഷകരമായി ഭവിക്കുകയും ചെയ്യും. സൂര്യന്റെ ഈ രാശിമാറ്റം ഏതെല്ലാം രാശിക്കാര്‍ക്കാണ് ഗുണകരമായി ഭവിക്കുന്നതെന്ന് നോക്കാം.

വൃശ്ചികം
സൂര്യന് വൃശ്ചികം രാശിയില്‍ പ്രവേശിക്കുന്നതോടെ ഏറ്റവും ഗുണകരമായ ദിനങ്ങള്‍ വരാന്‍ പോകുന്നത് വൃശ്ചികം രാശിക്കാര്‍ക്ക് തന്നെയാണ്. നിലവില്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് സ്ഥിരമായി ഒരു ജോലി ലഭിക്കും. ഏതൊരു കാര്യത്തിലും തളരാതെ മുന്നോട്ട് പോകാനുള്ള മനക്കരുത്ത് ഇവര്‍ക്ക് ലഭിക്കുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ പ്രൊമോഷന് ലഭിക്കും. ഇത് നേട്ടങ്ങള്‍ പലതും ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. പുതിയ ആള്‍ക്കാരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ഇത് വളരാന്‍ സഹായിക്കും. ധനലാഭം ഉണ്ടാക്കും. കുറ്റം പറഞ്ഞവര്‍ പോലും നിങ്ങളെ പുകഴ്ത്തും. സമൂഹത്തില്‍ നിലയും വിസയും വര്‍ദ്ധിക്കും.
കന്നി
സൂര്യന്റെ രാശിമാറ്റത്തോടെ നിരവധി ഗുണങ്ങളാണ് കന്നിരാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. നിരവധി യാത്രകള്‍ ചെയ്യാനുള്ള അവസരം ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഇതില്‍ നിന്നും നല്ല ലാഭം ലഭിക്കും. അതുപോലെ, ബിസിനസ്സ് പുതിയ മേഖലയിലേയ്ക്ക് വിപുലീകരിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലകാലമാണ് വരാനിരിക്കുന്നത്. മത്സര പരീക്ഷകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ്. വിവാഹം നടക്കാത്തവര്‍ക്ക് വിവാഹം നടക്കാന്‍ യോഗം. മക്കളുടെ ക്ഷേമത്തിനായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. മക്കള്‍ വഴി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
ഇടവം
സൂര്യന്റെ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് നല്കാന് പോകുന്നത്. വരുമാനമാര്‍ഗ്ഗങ്ങള്‍ നിരവധി നിങ്ങള്‍ക്കു മുന്പില് തുറക്കപ്പെടും. വരുമാനം വര്‍ദ്ധിക്കും. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിവാഹ ജീവിതം സന്തോഷകരമായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കും. പണം കൃത്യമായി സമ്പാദിക്കാന്‍ സാധിക്കും. ഇത് ഭാവിയിലേയ്ക്ക് ഉപകാരപ്പെടും. ജോലിയില്‍ പ്രൊമോഷന് ലഭിക്കാന്‍ സാധ്യത. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ആത്മബന്ധം വര്‍ദ്ധിക്കും. ഇത് സാമ്പത്തികപരമായി പല നേട്ടങ്ങള്‍ക്കും വഴിയൊരുക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
