Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
സൂര്യൻ തുലാം രാശിയിലേയ്ക്ക്; സർക്കാർ മേഖലയിൽ ജോലി, സമ്പത്തിൽ വർദ്ധനവ്, നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നത് ഇവർ
സൂര്യൻ തുലാം രാശിയിലേയ്ക്ക് ഗതി മാറുന്നതോടെ തലവര തെളിയുന്ന ചില രാശിക്കാർ ഉണ്ട്. ഇതുവരെ എനുഭവിച്ച പല കഷ്ടതകളും മാറി സൗഭാഗ്യങ്ങൾ സ്വന്തനാക്കാൻ പോകുന്ന ചില രാശിക്കാർ. ഇവർ ബിസിനസ്സിലും, ആരോഗ്യ കാര്യത്തിലും പഠനത്തിലും അതുപോലെ, സാമ്പത്തിക കാര്യത്തിലും വൻ പുരോഗതി ഉണ്ടാകും.

ഇനി വരുന്ന 30 ദിവസം ഈ സൗഭാഗ്യങ്ങളെല്ലാം സ്വന്തമാക്കുന്ന രാശിക്കാർ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
സൂര്യന്റെ ഗതിമാറ്റത്തോടെ ഇടവം രാശിയ്ക്ക് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ആരോഗ്യപരമായ കാര്യത്തിൽ ഗുണങ്ങൾ പലതും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സർക്കാരിൽ നിന്നും ലഭിക്കാതെ കിടന്നിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ ജോലിയ്ക്ക് പരിശ്രമിക്കുന്നവരാണെങ്കിൽ ആഗ്രഹിച്ച ജോലി കരസ്ഥമാക്കാനുള്ള സാധ്യതയും കൂടുതലാണ്. പലമേഖലയിൽ നിന്നും പ്രതീക്ഷിക്കാതെ പണം കയ്യിൽ വന്ന് ചേരും. ജോലി കാര്യത്തിൽ നല്ല പുരോഗതി ഉണ്ടാകും. ഇഷ്ടപ്പെട്ടരീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം വന്നുചേരും. അതുപോലെ, ബിസിനസ്സ് ചെയ്യുന്നവരാണെങ്കിൽ ഈ മേഖലയിൽ നല്ല നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് , ഇനി വരുന്ന 30 ദിവസം ധനലാഭം ഈ രാശിക്കാർക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സൂര്യ ഭഗവാന്റെ അനുഗ്രഹത്താൽ, വിവാഹ കാര്യങ്ങൾ നടക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.
മിഥുനം
ജീവിതത്തിൽ ഇതുവരെ ഉണ്ടായിരുന്ന എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്ന പല സംഭവങ്ങൾക്കും വരുന്ന 30 ദിവസത്തിനുള്ളിൽ സാക്ഷ്യം വഹിക്കും. ആത്മീയ കാര്യങ്ങളിൽ വിശ്വാസം വർദ്ധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കും. ലാഭമുള്ള മേഖലയിൽ പണം നിക്ഷേപിക്കാൻ അവസരം ലഭിക്കും. അതുപോലെ, കുട്ടികളുടെ വളർച്ചയിൽ അഭിമാനം കൊള്ളാൻ സാധിക്കും. മക്കളോടൊപ്പം വിദേശത്തേയ്ക്ക് പോകാൻ അവസരം ലഭിക്കും. ജോലികാര്യത്തിൽ നല്ല പുരോഗതി ഉണ്ടായിരിക്കും. ബന്ധുക്കളുമായി ഉണ്ടായിരുന്ന പല കുടുംബ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകാനും ഇത് സഹായിക്കും.
തുലാം
സൂര്യന്റെ ഈ ഗതിമാറ്റം എറ്റവും കൂടുതൽ ഗുണം നൽകാൻ പോകുന്നത് തുലാം രാശിക്കാണ്. ഇന്നുവരെ ചെയ്യാത്ത പല സാഹസിക കാര്യങ്ങളും ചെയ്തെടുക്കാനുള്ള മനക്കരുത് ഇവർക്ക് ലഭിക്കും. ഇത് സാനമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും. പുതിയ ബിസിനസ്സ് സ്റ്റാർട്ട് ചെയ്യും. അതുപോലെ നിലവിലെ ബിസിനസ്സ് വിപുലീകരിക്കും. കൂടുതൽ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കും. കുടുംബ ബിസിനസ്സിൽ മക്കളും പങ്കാളികളാകും. നഷ്ടത്തിലായിരുന്ന പല ബിസിനസ്സും ലാഭത്തിലാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നു ചേരും.
ധനു
ധനുരാശിയിൽ പിറന്നവർക്കും ഇനി വരുന്ന 30 ദിവസം നേട്ടങ്ങളുടെ കാലമാണ്. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാനുള്ള യോഗം ഉണ്ട്. സ്വത്ത് വാങ്ങുന്നതിനായി പണം ചിലവഴിക്കും. മക്കൾക്ക് പഠനത്തിനായി സ്കോളർഷിപ്പ് ലഭിക്കും. ബിസിനസ്സിൽ നിന്നും ലാഭം വരും. സ്വത്ത് ഭാഗം വെയ്ക്കുന്നതിൽ നിന്നും നല്ല വിഹിതം ലഭിക്കും. മക്കളുടെ പേരിൽ പണം നിക്ഷേപിക്കാൻ സാധിക്കും. സ്വർണ്ണം വാങ്ങിക്കും. കുറോലമായി മനസ്സിൽ കൊണ്ടുനടന്ന പല കാര്യങ്ങളും സഫലീകരിക്കൻ സാധിക്കും. പുതിയ വീട് സ്വന്തമാക്കാൻ അവസരം ലഭിക്കും. ആരോഗ്യ കാര്യത്തിൽ നല്ല പുരോഗതി ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications