Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
സൂര്യന് കര്‍ക്കിടകത്തിലേക്ക് മാറുന്ന ഇന്ന് നിര്‍ണായകം: ഭാഗ്യക്കൊടുമുടിയേറും 5 രാശിക്കാരില്‍ നിങ്ങളുണ്ടോ?
ഇന്നത്തെ ദിവസം സൂര്യന് കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. ജൂലൈ 16-ന് വൈകിട്ട് 5 മണി 32 മിനിറ്റ് ആണ് കര്‍ക്കിടക സംക്രമമായി കണക്കാക്കുന്നത്. ഇന്നത്തെ ദിവസത്തെ അതിവിശേഷമായ ദിനമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ നിങ്ങളുടെ ഇന്നത്തെ ദിവസം ചില കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അത് നിങ്ങളുടെ ഭാഗ്യത്തെ ഇരട്ടിയാക്കുന്നു. വ്യാഴാഴ്ച ദിനത്തെയാണ് കര്‍ക്കിടകം 1 ആയി കണക്കാക്കുന്നത്.
ഇന്നത്തെ ദിവസം കര്‍ക്കിടക സംക്രമത്തോടനുബന്ധിച്ച് ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഭാഗ്യക്കൊടുമുടി കയറുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും വേണ്ടി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആ ഭാഗ്യരാശിക്കാരില് നിങ്ങളുണ്ടോ എന്ന് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ തന്നെയാണ് ഭാഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന രാശിക്കാര്‍. ഇവരുടെ ആരോഗ്യവും കരുത്തും ഇരട്ടിയാവുന്നു. കൂടാതെ ജീവിതത്തിലെ വിജയത്തിനുള്ള എല്ലാ സാധ്യതയും ഇരട്ടിയാവുന്ന സമയം കൂടിയാണ് ഇന്നത്തെ ദിവസം. അടുക്കിപ്പെറുക്കി വെക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും അവരുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്ന ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. പുതിയ ജോലിക്കുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തികസ്ഥിതിയുടെ കാര്യത്തിലും അറിഞ്ഞ് വേണം എപ്പോഴും ധനം കൈകാര്യം ചെയ്യുന്നതിന്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ അതിനെയെല്ലാം കൃത്യമായി കൈകാര്യം ചെയ്യുകയും അതില്‍ പരിഹാരം കാണുകയും ചെയ്താല്‍ നിങ്ങളുടെ ജീവിതം മികച്ചതാവുന്നു. സാമ്പത്തികമായി പല കോണില്‍ നിന്നും സഹായം തേടി എത്തുന്നു. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പാരമ്പര്യമായി നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സ്വത്തുക്കള്‍ ലഭിക്കുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ഇന്നത്തെ ദിവസത്തെ മികച്ചതാക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ എത്തുന്നതിനും യോഗം കാണുന്നു. സൂര്യന്റെ രാശിമാറ്റത്തില്‍ ഏറ്റവും കൂടുതല്‍ ഗുണാനുഭവങ്ങള്‍ വര്ദ്ധിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഇതെല്ലാം നിങ്ങളുടെ സമൂഹത്തിലുള്ള ആദരവിനും അംഗീകാരത്തിനും കാരണമാകുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഇന്നത്തെ ദിവസം സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ പ്രശ്നത്തേയും പെട്ടെന്ന് പ്രതിരോധിക്കുന്നതിനും അതില്‍ നിന്ന് മുന്നേറുന്നതിനും സാധിക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച് നില്ക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. സാമ്പത്തികമായി പല കോണില്‍നിന്ന് വരുമാനം ഇരട്ടിയാവുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ പ്രശ്നങ്ങളില്‍ നിന്നെല്ലാം വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു.



Click it and Unblock the Notifications