Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
ഈ നാളുകാരുടെ ജാതകത്തില്‍ കാണാം സൂര്യന്റെ വിശേഷകൃപ, ജയിക്കാനായി ജനിച്ചവരിവര്
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാണ് സൂര്യന്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. മനുഷ്യരില്‍ ആത്മാവ, മനോബലം, അഹംഭാവം, അധികാരം, നേതൃഗുണം എന്നിവയുടെ പ്രതീകമാണ് സൂര്യന്. ആത്മീയമായും ജ്യോതിഷപരമായും എല്ലാവരുടെയും ജീവിതത്തില്‍ സൂര്യന് വലിയ പ്രാധാന്യമുണ്ട്. ഹൈന്ദവ സംസ്കാരത്തില്‍ സൂര്യന് ദൈവമാണ്.

സൂര്യന്റെ അനുഗ്രഹമുണ്ടെങ്കില്‍ ജീവിതം ഊര്‍ജസ്വലവും സജീവവമാകും. മനോബലവും സ്വയംബോധവും ഉണ്ടാകും. അവര്‍ക്ക് സവിശേഷമായ നേതൃഗുണം ഉണ്ടായിരിക്കും. മറ്റുള്ളവരെ സ്വാധീനിക്കാനും പ്രചോദിപ്പിക്കാനും സാധിക്കും. ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനും ആത്മവിശ്വാസത്തോടെ മുന്നേറാനും കഴിയും. അതുകൊണ്ട് യഥാവിധി സൂര്യനെ ഭജിച്ചാല്‍ ആത്മീയമായ വളര്‍ച്ച നേടാനും ജീവിതത്തില്‍ സുഖ-സമൃദ്ധിയും ഐശ്വര്യവും നേടാന്‍ സാധിക്കും. എന്നും സന്തോഷവും സമൂഹത്തില്‍ സ്വീകാര്യതയും നേടാന്‍ സാധിക്കും.
12 രാശികളില് മൂന്ന് രാശികള്‍ക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹം ഉണ്ടെന്നാണ് വേദ ജ്യോതിഷം പറയുന്നത്. സൂര്യന്റെ അനുഗ്രഹത്തോടെ ഇവര്‍ ആഗ്രഹിച്ച തൊഴില്‍ നേടുകയും ആ തൊഴിലില്‍ തിളങ്ങുകയും ചെയ്യും. ആ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ജ്യോതിഷശാസ്ത്രം അനുസരിച്ച് മേടം രാശി സൂര്യന് പ്രിയപ്പെട്ട രാശിയാണ. ഈ രാശിക്കാര്‍ക്ക് എപ്പോഴും സൂര്യന്റെ അനുഗ്രഹം ഉണ്ടായിരിക്കും. ഇവര്‍ എപ്പോഴും മനസ്സിന് ഇണങ്ങിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നവര്‍ ആയിരിക്കും. ഇവരുടെ അധ്വാനത്തിന് അര്‍ഹിക്കുന്ന ഫലം ലഭിക്കും. ഇവര്‍ സാഹസങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഉത്സാഹികളും ഊര്ജശാലികളും ആയിരിക്കും. ജീവിതത്തിലെ ഓരോ വെല്ലുവിളികളും സമാധാനത്തോടെ നേരിടാന്‍ ഇവര്‍ക്ക് സാധിക്കും. ആരോഗ്യത്തിലും ഇവര്‍ എപ്പോഴും മുന്‍പന്തിയില്‍ ആയിരിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ജ്യോതിഷശാസ്ത്രം അനുസരിച്ച് സൂര്യദേവന്റെ മറ്റൊരു പ്രിയ രാശിയാണ് ചിങ്ങം. സൂര്യന്റെ സ്വരാശി കൂടിയാണ് ചിങ്ങം. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ജനനം മുതല്‍ സൂര്യന്റെ അനുഗ്രഹം ഉണ്ടായിരിക്കും. ഇവര്‍ക്ക് അപാരമായ നേതൃഗുണം ഉണ്ടായിരിക്കും. എവിടെ ചെന്നാല്‍ ധൈര്യത്തോടെ മുന്നില്‍ നില്‍ക്കാനും മറ്റുള്ളവരെ നയിക്കാനും ഇവര്‍ക്ക് സാധിക്കും. ഒരിക്കലും ഇവരുടെ ആത്മവിശ്വാസത്തില്‍ കുറവ് വരികയില്ല. മാത്രമല്ല സാമ്പത്തികമായും ഇവര്‍ വളരെ ശക്തരായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഒരു പ്രയാസവും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരില്ല. കരിയറില്‍ ഇവര്‍ ആഗ്രഹിച്ച തരത്തിലുള്ള വളര്‍ച്ചയും ഉന്നമനവും ഉണ്ടാകും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ധനു രാശി സൂര്യന് വളരെ വേണ്ടപ്പെട്ട രാശിയാണ്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹം എപ്പോഴുമുണ്ടായിരിക്കും. ബിസിനസുകാരായ ധനു രാശിക്കാര്‍ സാമ്പത്തികമായി വളരെയധികം ലാഭം കൊയ്യും. ജനനം ഇടത്തരം കുടുംബത്തിലാണെങ്കിലും പരിശ്രമിച്ച് സാമ്പത്തികമായി അഭിവൃദ്ധിപ്പെടാന്‍ ഇവര്‍ക്ക് സാധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും. ആത്മവിശ്വാസത്തോടെ ജീവിതതത്തില്‍ മുന്നേറുന്നവരാണ് ഇവര്‍. ഇവര്‍ ബിസിനസ് രംഗത്ത് മികച്ച കഴിവുകള്‍ ഉണ്ടായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
