Latest Updates
-
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ
പൂരം നക്ഷത്രത്തിലൊന്നിക്കാന് സൂര്യനും ശുക്രനും; കാത്തിരുന്ന സൗഭാഗ്യം പടിവാതില്ക്കല്
ഗ്രഹങ്ങളുടെ രാശിമാറ്റവും നക്ഷത്രമാറ്റവും ജ്യോതിഷലോകത്തെ പ്രധാനപ്പെട്ട സംഗതികളാണ്. രാശിമാറ്റവും നക്ഷത്രമാറ്റവും ഒന്നിലധികം ഗ്രഹങ്ങളുടെ ഒന്നിക്കലിന് വഴിയൊരുക്കുന്നു. ഇത്തരം സംഗമങ്ങളും ആളുകളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു.

സെപ്റ്റംബര്‍ 30ന് സൂര്യന് പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകായണ്. സൂര്യന് പൂരം നക്ഷത്രത്തിലെത്തുന്നതിന് മുമ്പ് തന്നെ അവിടെ ശുക്രന്റെ സാന്നിധ്യമുണ്ട്. അങ്ങനെ പൂരത്തില്‍ സൂര്യ-ശുക്ര സമാഗമം ഉണ്ടാകുന്നു. പൂരം നക്ഷത്രത്തില്‍ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യനും ശുക്രനും ഒന്നിച്ചെത്തുന്നത്. അപൂര്‍വ്വമായ ഈ സംയോഗത്തിലൂടെ ചില രാശികള്‍ക്ക് സൗഭാഗ്യകാലം വാതില്‍ തുറക്കുകയാണ്. അവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സമ്പത്തും ധനയോഗവും വന്നുചേരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
കന്നി
സൂര്യന്റെയും ശുക്രന്റെയും സംഗമം കന്നി രാശിയില്‍ ഉള്ളവര്‍ക്ക് ഗുണകരമായിരിക്കും. ഈ സമയം ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ഒപ്പം തൊഴിലില്‍ പുതിയ പ്രോജക്ടുകള്‍ ലഭിക്കാനിടയാകും. കൂടാതെ പുതിയ ചില ജോലി അവസരങ്ങള്‍ വന്നുചേരും. കിട്ടാനിരുന്ന പണം തിരിച്ചുകിട്ടും. അപ്രതീക്ഷിതമായ സാമ്പത്തികലാഭമുണ്ടാകുകയും പണം കയ്യില്‍ വന്നുചേരുകയും ചെയ്യും. കൂടാതെ ഈ സമയത്ത് ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഭാവിയിലേക്കായി പണം സമ്പാദിക്കാനും സാധിക്കും.
ധനു
സൂര്യന്റെയും ശുക്രന്റെയും ഒന്നുചേരല്‍ ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടമാണ്. ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടും. ഒപ്പം തന്നെ പണം സ്വരുക്കൂട്ടിവെക്കാന് കഴിയും. ബിസിനസില്‍ നിന്നും പലതരത്തിലുള്ള ഗുണങ്ങള്‍ ഈ കാലയളവില്‍ ഉണ്ടാകും. ജീവിതത്തില്‍ മുന്നേറുന്നതിനുള്ള പുതിയ നിരവധി അവസരങ്ങള്‍ വന്നുചേരും. ഈ കാലയളവില്‍ സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാകും. മാത്രമല്ല, വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അനുകൂലമായ സമയമാണ്. ബിസിനസുകാര്‍ക്ക് ഈ സമയം കൈനിറയെ ലാഭം വന്നുചേരും. പുതിയ ഓര്‍ഡറുകളും ലഭിച്ചേക്കും.
ഇടവം
ശുക്രന്റെയും സൂര്യന്റെയും സമാഗമം ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും അത്യന്തം നേട്ടമാകും. ഈ കാലയളവില്‍ ഈ രാശിയില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ സാരമായ വ്യത്യാസം ഉണ്ടാകും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന പല ജോലികളും പൂര്‍ത്തീകരിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് വലിയ സന്തോഷങ്ങള്‍ അനുഭവിക്കാനുള്ള യോഗമുണ്ടാകും. വരുമാനത്തിലും കാര്യമായ വര്‍ധനവ് ഈ കാലയളവിലുണ്ടാകും. ഇത് സാമ്പത്തികസ്ഥിതിയെ സ്വാധീനിക്കും. ഉദ്യോഗസ്ഥരായിട്ടുള്ളവര്ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനിടയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
