Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ശുക്രനും സൂര്യനും ഒന്നിക്കുമ്പോള്‍ 3 രാശിക്കാര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം സൗഭാഗ്യകാലം
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ശുക്രനും സൂര്യനും. ശുക്രനും സൂര്യനും ഒരേ രാശിയില്‍ ഒരേ ഡിഗ്രിയില്‍ വരുമ്പോള്‍ ജ്യോതിഷത്തില്‍ ഇതിനെ വിശേഷമായ സമയമായി കണക്കാക്കുന്നു.

സ്നേഹം, സൗന്ദര്യം, സമൃദ്ധി എന്നിവയുടെ ഗ്രഹമാണ് ശുക്രന് എങ്കില്‍, ആഹങ്കാരം, ആത്മപ്രകാശം, അധികാരം എന്നിവയുടെ ഗ്രഹമാണ് സൂര്യന്. അതിനാല്‍ ഈ രണ്ട് ഗ്രഹങ്ങള്‍ ഒന്നിക്കുമ്പോള്‍ ചില രാശിക്കാരില്‍ നിരവധി സൗഭാഗ്യങ്ങളും രൂപപ്പെടുന്നു. ഈ യോഗം 3 രാശിക്കാരില്‍ അപൂര്‍വ്വവും ശുഭകരവുമായി മാറുന്നു. ജീവിതത്തില്‍ ശുഭകരമായ പല മാറ്റങ്ങളിലേയ്ക്കും ഇവ നയിക്കുന്നു. വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
ഇടവം( ഏപ്രില്‍ 20-മെയ് 20)
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ശുക്രന്റെയും സൂര്യന്റെയും സംയോജനത്താല്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ഇടവം രാശിയുടെ അധിപനാണ് ശുക്രന്. അതിനാല്‍ ശുക്രന്റെ അനുഗ്രഹത്താല്‍ ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിലെ തടസ്സങ്ങള്‍ ഇല്ലാതാകുന്നതാണ്. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള സൗഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ സമഡദ്ധിയും, സന്തോഷവും ഉണ്ടാകുന്നതായിരിക്കും. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തില്‍ ഇരിക്കുന്നവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബന്ധങ്ങളില്‍ പുരോഗതി, സാമ്പത്തിക നേട്ടങ്ങള്‍, തൃപ്തി എന്നി ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് കര്‍മ്മ മണ്ഡലത്തില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ഇവരുടെ കഴിവുകള്‍ പൂര്‍ണ്ണമായും പ്രയോഡനപ്പെടുത്താനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ബന്ധങ്ങളിലും സര്‍ഗാത്മകതയിലും, വ്യക്തിഗത വളര്‍ച്ചയിലും ശ്രദ്ധ നല്‍കുന്നത് കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്.
തുലാം (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22)
തുലാം രാശിയുടെയും അധിപനാണ് ശുക്രന്. അതിനാല്‍ തന്നെ, തുലാം രാശിക്കാര്‍ക്ക് ഇനിവരുന്ന ദിവസങ്ങള്‍ സന്തോഷവും ആനന്ദവും ലഭിക്കുന്നവയായിരിക്കും. സമാധാനം നിറഞ്ഞ ജീവിതം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കുന്നതായിരിക്കും. ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും. പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും, അതിലൂടെസാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം ( ജൂലൈ 23-ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെയും സൂര്യന്റെയും അുഗ്രഹത്താല് ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ വന്നു ചേരുന്നതാണ്. ഇവരുട ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതായിരിക്കും. അതിനാല്‍ തന്നെ പല സാഹസികത നിറഞ്ഞ കാര്യങ്ങളും ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇനവരുടെ ദിവസങ്ങളില്‍ ഈ രാശിക്കാരുടെ ആകര്‍ഷണീയത വര്‍ദ്ധിക്കുന്നതായിരിക്കും. ഇവരുടെ കഴിവുകള്‍ക്കനുസരിച്ചുള്ള നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കുന്നതായിരിക്കും. വ്യക്തിഗത വളര്‍ച്ചയിലും സര്‍ഗാത്മകതയിലും കൂടുതല്‍ ശ്രദ്ധ നല്‍കും. ഇതെല്ലാം ഈ രാശിക്കാരുടെ നല്ലതിനായി ഭവിക്കുന്നതാണ്.
ധനു ( നവംബര്‍ 22- ഡിസംബര്‍ 21)
ധനു രാശിക്കാരില്‍ ഇനി വരുന്ന ദിവസങ്ങളില്‍ അമിതമായിട്ടുള്ള ശുഭാപ്തിവിശ്വാസം, ആവേശം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍ തന്നെ, സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഏതറ്റംവരെയും സഞ്ചരിക്കാന്‍ ഈ രാശിക്കാര്‍ തയ്യാറാകുന്നതാണ്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തനാക്കാന് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ തേടി എത്തുന്നതാണ്. വ്യക്തിഗത വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
