Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനിയും സൂര്യനും ഒന്നിച്ചെത്തുന്നു; മീനത്തിലെ അപൂര്വ്വസംഗമത്തില് ഇരട്ടിനേട്ടം
Sun and Saturn Conjunction in Pisces: വേദ ജ്യോതിഷം അനുസരിച്ച് മാര്‍ച്ച് പതിനാലിന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന് രാശി മാറി മീനം രാശിയിലേക്ക് പ്രവേശിക്കും. സൂര്യപുത്രനും എന്നാല്‍ സൂര്യനുമായി ശത്രുഭാവത്തിലുള്ള ഗ്രഹവുമായ ശനിയും മാര്‍ച്ച് 29ന് മീനത്തിലെത്തും. ഏവരും കാത്തിരിക്കുന്ന ഈ രാശിമാറ്റത്തിലൂടെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും ശനിയും മീനത്തില്‍ ഒന്നിക്കുകയാണ്. ശത്രുഗ്രഹങ്ങള്‍ ആണെങ്കിലും ശനിയുടെയും സൂര്യന്റെയും സംയോഗം നേട്ടമാകുന്ന ചിലയാളുകള്‍ ഉണ്ട്. ഇവര്‍ക്ക് ഈ രാശിമാറ്റത്തോടെ ജീവിതത്തില്‍ ചില ശുഭകാര്യങ്ങള്‍ സംഭവിക്കും. ഇവര്‍ക്ക് അപ്രതീക്ഷിത ധനനേട്ടങ്ങളും ഭാഗ്യോദയവും സംഭവിക്കും.

ഏതെല്ലാമാണ് ഈ ഭാഗ്യരാശികള്‍ എന്നറിയാം.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ശനിയുടെ മൂലത്രികോണ രാശിയായ കുംഭത്തില്‍ ജനിച്ചവര്‍ക്ക് ശനി-സൂര്യ സംയോഗം നേട്ടമാകും. ഈ രാശിയുടെ ധന ഭാവത്തിലാണ് സൂര്യന്റെയും ശനിയുടെയും സംയോഗം നടക്കുന്നത്. സംസാരവുമായി ബന്ധപ്പെട്ട ഭാവം കൂടിയാണിത്. ഈ ഗ്രഹസംയോഗത്തിന്റെ ഫലമായി ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അടിക്കടി ആകസ്മികമായ ധനനേട്ടങ്ങള്‍ ഉണ്ടാകും.
കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ജോലിയില്‍ അടുത്തിടെ പ്രവേശിച്ചവര്‍ക്ക് പോലും കരിയറില്‍ കുതിപ്പ് അനുഭവപ്പെടും. വസ്തുവകകളോ വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുകലസമയമാണ്. ഈ സമയത്ത് ഇവരുടെ സംസാരശൈലി കൂടുതല്‍ ആകര്‍ഷകമാകും. ഇത് ആളുകളെ ആകൃഷ്ടരാക്കും. ഇവരുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
മീനം രാശിയില്‍ സൂര്യന്റെയും ശനിയുടെയും സംയോഗം ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ആകസ്മികമായ നേട്ടങ്ങള്‍ നല്‍കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവര്‍ക്ക് വാഹനമോ സ്വത്തുവകകളോ വാങ്ങാനും സുഖസൗകര്യങ്ങള്‍ അനുഭവിക്കാനും കഴിയും. ആളുകള്‍ക്കിടയില്‍ ഇവരുടെ മതിപ്പ് വര്‍ധിക്കും. പദവികളോ സ്ഥാനമാനങ്ങളോ തേടിയെത്തും. സാമ്പത്തികസ്ഥിതിയില്‍ കാര്യമായ അഭിവൃദ്ധിയുണ്ടാകും. പലരില്‍ നിന്നായും പല സ്രോതസ്സുകളില്‍ നിന്നായും കയ്യില്‍ പണം വന്നെത്തും. ഈ കാലയളവില്‍ മാതാവുമായുള്ള ബന്ധം മെച്ചപ്പെടും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്കും ഈ മാസം ഒടുവില്‍ നടക്കാന്‍ പോകുന്ന ശനി, സൂര്യ സംയോഗം നേട്ടമാകും. കാരണം ഈ സംയോഗം ഇവരുടെ കര്മ്മഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് കര്‍മ്മരംഗത്ത് ശോഭിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് മുന്നിലുള്ളത്. ഉദ്യോഗസ്ഥരായ മിഥുനം രാശിക്കാര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും അതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാനും കഴിയും. ഇക്കാലയളവില്‍ ഭാഗ്യം ഇവരുടെ പക്ഷത്തായിരിക്കും. കഠിനാധ്വാനത്തിന് ഇരട്ടിലാഭം ലഭിക്കും. തൊഴില്‍രഹിതരായ ആളുകള്‍ക്കും പരിശ്രമിച്ചാല്‍ വിജയം നേടാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് ചില പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. ചില പുതിയ പ്രോജക്ടുകളുടെ ഭാഗമാകാന്‍ സാധ്യതയുണ്ട്. പ്രമോഷനും ശമ്പളവര്‍ധനയും ലഭിക്കാനുള്ള എല്ലാ സാധ്യതകളും അവസരങ്ങളും മുന്നില്‍ വരും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
