Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ശത്രുഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍; കുംഭത്തിലെ ശനി-സൂര്യ സംയോഗം ഇരുട്ടടിയാകും, കരുതല്‍ വേണ്ട നാളുകാര്‍
Sun and Saturn Conjunction in Aquarius: സൂര്യന്, ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവായാണ് അറിയപ്പെടുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 13ന് സൂര്യന് ശനിയുടെ ആധിപത്യത്തിലുള്ള കുംഭം രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. പിതാവും പുത്രനുമാണെങ്കിലും സൂര്യനും ശനിയും ശത്രുഭാവത്തില്‍ നില്ക്കുന്ന ഗ്രഹങ്ങളാണ്. അതുകൊണ്ട് ശനിയുടെ അധികാരമേഖലയിലേക്ക് കടക്കുമ്പോള്‍ സൂര്യന്റെ ശക്തി ക്ഷയിക്കാന്‍ സാധ്യതയുണ്ടെന്ന് ജ്യോതിഷികള്‍ പ്രവചിക്കുന്നു, ഇത് ചില രാശികളില് ജനിച്ച വ്യക്തികള്‍ക്ക് ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ ഇടയാകും. ഈ മാറ്റത്തിലൂടെ അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബ പ്രശ്നങ്ങളും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

ഒരു വര്‍ഷത്തിന് ശേഷമുള്ള സൂര്യ-ശനി സയോഗം ആര്‍ക്കെല്ലാമാണ് വെല്ലുവിളിയാകുന്നത് എന്നറിയാം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ വലിയ ചെലവുകള്‍ നേരിടേണ്ടി വരാം. സാമ്പത്തിക നഷ്ടത്തിനും സാധ്യത കൂടുതലാണ്. ബിസിനസ്സില്‍, അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കേണ്ടി വരാം, ഇത് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും. ആരോഗ്യപരമായി, അപ്രതീക്ഷിതമായി ചില ഗുരുതരമായ രോഗങ്ങള്‍ നേരിടേണ്ടി വരാനുള്ള സാധ്യതയുണ്ട്. ഇതിലൂടെയും ചിലവുകള്‍ വര്‍ധിക്കുന്ന സ്ഥിതി വരും. വാഹനമോടിക്കുമ്പോള്‍ വളരെ കരുതല്‍ വേണം. അപകടസാധ്യതകള്‍ ഉണ്ട്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഈ കാലയളവില്‍ വ്യക്തി ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരാം. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതലാകാന്‍ സാധ്യതയുണ്ട്. കൂടാതെ ബിസിനസ് പങ്കാളികളില്‍ നിന്ന് പിന്തുണ കുറയാനിടയുണ്ട്. ധനനേട്ടത്തിനുള്ള അവസരങ്ങള്‍ കുറവായിരിക്കാം. എന്നാല്‍ ചെലവുകള്‍ വര്‍ദ്ധിക്കാം. ബന്ധങ്ങളില്‍ അഹങ്കാരത്തോടെയുള്ള പെരുമാറ്റം ഒഴിവാക്കുന്നത് നല്ലതാണ്, കാരണം അത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഭാരം കൂടാനും അതിലൂടെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വിവേകത്തോടെ പ്രവര്‍ത്തിക്കുകയും തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നാണ് ഇക്കാലയളവില്‍ ഉചിതം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് ഇപ്പോഴത്തെ ബിസിനസ് സംരംഭങ്ങളില്‍ ലാഭം കുറയാന്‍ സാധ്യതയുണ്ട. കൂടാതെ സാമ്പത്തിക വെല്ലുവിളികള്‍ സമ്പാദ്യത്തിന് വെല്ലുവിളിയാകും. ഇത് കൂടുതല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ബന്ധങ്ങളില്‍ സമാധാനം നിലനിര്‍ത്താന്‍ പങ്കാളിയെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നത് പ്രധാനമാണ്. ആരോഗ്യപരമായി, പ്രതിരോധശേഷി കുറയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ, ബന്ധുക്കളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാനും കുടുംബ ജീവിതത്തെ ബാധിക്കാനും സാധ്യതയുണ്ട. ഇത് ജീവിത സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
സൂര്യനും ശനിയും തമ്മിലുള്ള സന്ധി കുംഭം രാശിയില്‍ ജനിച്ചവരെ പ്രതികൂലമായി ബാധിക്കും. ജോലിയില്‍, മേലധികാരികളില്‍ നിന്ന് സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. ഇത് വെല്ലുവിളികള്‍ക്ക് കാരണമാകാം. നിങ്ങളുടെ ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വലിയ പരിശ്രമം ആവശ്യമായിവരും. യാത്രയ്ക്കായി അധികം പണം ചെലവഴിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കാം. ഈ കാലയളവില്‍ കടം വാങ്ങുന്നതോ നല്കുന്നതോ ഒഴിവാക്കുന്നത് ഉചിതമാണ്. കൂടാതെ, ആരോഗ്യ പ്രശ്നങ്ങള്‍ വന്നേക്കാം, ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
സൂര്യനും ശനിയും ഒരേ രാശിയില്‍ വരുന്നത് മീനം രാശിക്കാര്‍ക്ക് പല വെല്ലുവിളികളും സൃഷ്ടിച്ചേക്കാം. പ്രതീക്ഷിക്കാത്ത ചെലവുകള്‍ കാരണം സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നേക്കാം. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും പണം കടം കൊടുക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നത് ഉചിതമാണ്, ഇല്ലെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ പെടാാനുള്ള സാധ്യതയുണ്ട്. കൂടാതെ, മാനസിക സമ്മര്‍ദ്ദം കൂടാനും, ദാമ്പത്യ ജീവിതത്തില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനും വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications