Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൗഭാഗ്യമേകുന്ന നവപഞ്ചമ യോഗം സൃഷ്ടിച്ച് സൂര്യ-ചന്ദ്രന്മാര്; ജീവിതം അടിമുടി മാറും
സൂര്യനും ചന്ദ്രനും ഉള്‍പ്പെട്ടതാണ് ജ്യോതിഷത്തിലെ നവഗ്രഹങ്ങള്‍. ഇവയുടെ സ്ഥാനമാറ്റവും രാശിമാറ്റവും പലതരത്തിലുള്ള രാജയോഗങ്ങളും ശുഭയോഗങ്ങളും സൃഷ്ടിക്കുന്നു. ജൂലൈ 17ന് ചന്ദ്രന് ചൊവ്വയുടെ രാശിയായ വൃശ്ചികത്തിലേക്ക് വന്നെത്തിയിരിക്കുകയാണ്. ഈ രാശിമാറ്റത്തിന്റെ ഫലമായി സൂര്യനും ചന്ദ്രനും പരസ്പരം ഒമ്പതും അഞ്ചും ഭാവങ്ങളില്‍ സ്ഥിതി ചെയ്യുകയാണ്. ഇങ്ങനെ വിശിഷ്ടമായ നവപഞ്ചമ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ അപൂര്‍വ്വ യോഗത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ അടിമുടി മാറ്റവും ഭാഗ്യവും ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് നവപഞ്ചമ യോഗം അപൂര്‍വ്വ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഈ കാലയളവില്‍ ഇവരിലേക്ക് അപ്രതീക്ഷിതമായി ധനം വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്കോ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കോ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും മികച്ച അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. കരിയറില്‍ സംതൃപ്തി നല്കുന്ന മാറ്റങ്ങള്‍ ഉണ്ടാകും. ജോലിയിലും സംതൃപ്തിയും സന്തോഷവും ലഭിക്കും. ബിസിനസുകാര്‍ക്കും നവപഞ്ചമ യോഗത്തിലൂടെ ഭാഗ്യം കൈവരും. നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാകാനുള്ള സാധ്യതയും മുന്നിലുണ്ട്. തൊഴില്‍രഹിതരായവര്‍ക്ക് ജോലി ലഭിക്കും.
ചിങ്ങം
നവപഞ്ചമ യോഗത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം തെളിയും. ഈ സമയത്ത് ചില പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. ജോലിയില്‍ ഉന്നതസ്ഥാനമോ മികച്ച തൊഴിലവസരമോ ഉണ്ടാകാം. സ്വദേശത്തും വിദേശത്തുമായി നിരവധി യാത്രാവസരങ്ങള്‍ ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ബിസിനസിലൂടെ ലാഭം വന്നുചേരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിലൂടെ ആത്മവിശ്വാസം വര്‍ധിക്കുകയും ഊര്ജ്ജസ്വലത അനുഭവപ്പെടുകയും ചെയ്യും. കുടുംബത്തില്‍ എല്ലാവരും ക്ഷേമത്തിലായിരിക്കുകയും പരസ്പര സഹകരണവും പിന്തുണയും വര്‍ധിക്കുകയും ചെയ്യും.
ധനു
ധനു രാശിയില്‍ പിറന്ന ആളുകള്‍ക്കും നവപഞ്ചമ യോഗം ആഗ്രഹിക്കുന്ന ഭാഗ്യങ്ങള്‍ നല്‍കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. ഈ കാലയളവില്‍ എല്ലാവിധ ഭൗതികസുഖങ്ങളും ധനു രാശിക്കാരെ തേടിയെത്തും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. സാമ്പത്തികസ്ഥിതി ഈ സമയത്ത് വളരെ മികച്ച് നില്ക്കും. ധനമുണ്ടാക്കാനും സമ്പാദിക്കാനും സാധിക്കും. പ്രണയജീവിതം മധുരതരമായിരിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയമുണ്ടാകാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
