Latest Updates
-
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക!
ജനുവരി 22 അര്‍ദ്ധരാത്രി നിര്‍ണായകം: സൂര്യ-ചന്ദ്ര സംയോജനം സൃഷ്ടിക്കും വ്യതിപതയോഗം, സര്‍വ്വനാശം ഫലം
വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളുടേയും മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ പല വിധത്തിലാണ് സ്വാധീനിക്കുന്നത്. പലപ്പോഴും അത് ഗുണപ്രദമായും ദോഷകരമായും ഫലങ്ങള്‍ നല്കുന്നു. പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നവരും ഗുണഫലങ്ങളില്‍ ആറാടുന്നവരും നിരവധിയാണ്. എന്നാല്‍ വരുന്ന ബുധനാഴ്ച അതായത് ജനുവരി 22-ന് ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള പ്രതികൂല ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. സൂര്യനും ചന്ദ്രനും ഈ ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ സംയോജിക്കുന്നു. അതിന്റെ ഫലമായി നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും.
സൂര്യ ചന്ദ്രസമയോഗം നിമിത്തം വ്യതിപത യോഗം രൂപപ്പെടുന്നു. ഇത് പലപ്പോഴും വീഴ്ചയും നാശവും അര്‍ത്ഥമാക്കുന്ന ഒരു യോഗമാണ്. അതിന്റെ ഫലമായി നിങ്ങളുടെ മനസ്സിനെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ഇത് 12 രാശിക്കാരില്‍ ചില രാശിക്കാരെ വളരെ ദോഷകരമായി ബാധിക്കും. കൂടാതെ ആളുകളുടെ തെറ്റായ പ്രവൃത്തികളിലേക്കും ഈ യോഗം നിങ്ങളെ എത്തിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് വ്യതിപതയോഗം വിപരീത ഫലങ്ങള്‍ നല്‍കുന്നതെന്ന് നമുക്ക് നോക്കാം.

സൂര്യ-ചന്ദ്ര സംക്രമണത്തിന്റെ ജ്യോതിഷ പ്രാധാന്യം
ജ്യോതിഷപരമായി പറയുകയാണെങ്കില്‍ സൂര്യന്റെയും ചന്ദ്രന്റേയും സംയോജനം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും രണ്ട് ഗ്രഹങ്ങളുടേയും ഊര്‍ജ്ജം തമ്മില്‍ ചേരാത്തതാണ് പ്രധാന കാരണം. അത് മാത്രമല്ല ശുഭകരമായ പ്രവൃത്തികള്‍ക്ക് ഒരിക്കലും യോജിക്കാത്തതാണ് ഇത്തരത്തില്‍ ഉള്ള യോഗം എന്നതില്‍ സംശയം വേണ്ട. വളരെയധികം അശുഭകരവും വിനാശകരവുമായ ഫലമാണ് ഇത് മൂലം ഉണ്ടാവുന്നത്. പലപ്പോഴും തീരുമാനമെടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ ദുര്‍ബലമാക്കുന്ന അവസ്ഥയാണ് ഇത് മൂലം ഉണ്ടാവുന്നത്. ഇത് ആ വ്യക്തിയുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കും.
രാശികളില് സംഭവിക്കുന്ന മാറ്റം
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഗ്രഹങ്ങളില്‍ താല്‍ക്കാലികമായി മാത്രമാണ് ഇത്തരം യോഗങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം ഈ യോഗത്തിനുണ്ട്. പലപ്പോഴും പ്രപഞ്ചത്തില്‍ രൂപപ്പെടുന്ന ഊര്‍ജ്ജത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയാണ് ഇത് വഴി സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അത് ചില രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ഈ സമയം അത് കുറച്ച് സമയത്താണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
മിഥുനം
മിഥുന രാശിക്കാരെ പല വിധത്തില്‍ ഈ യോഗം ബാധിക്കുന്നു. പലപ്പോഴും വ്യതിപതയോഗം ഇവരുടെ ജീവിതത്തില്‍ നിറയെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. മാത്രമല്ല മാനസികമായി തളര്‍ച്ചയും സമ്മര്‍ദ്ദവും ഈ സമയം ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു. ഇത് വഴി മാനസിക സംഘര്‍ഷം ഉണ്ടാവും എന്നതാണ് സത്യം. മാത്രമല്ല ജോലി സ്ഥലത്തും പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയുണ്ടാവാം. സഹപ്രവര്‍ത്തകരുമായും മേലധികാരിയുമായും പലപ്പോഴും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവാം. പണത്തിന്റെ കാര്യത്തില്‍ കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്.
കന്നി
കന്നി രാശിക്കാര്‍ക്കും വളരെയധികം ദോഷകരമായ മാറ്റങ്ങള്‍ ഇത് നിമിത്തം ജീവിതത്തില്‍ ഉണ്ടാവും. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അതിന് ഫലമില്ലാത്ത അവസ്ഥയുണ്ടാവും. പലപ്പോഴും മാനസികവും ശാരീരികവുമായ ക്ഷീണവും സമ്മര്‍ദ്ദവും കന്നി രാശിക്കാരില്‍ അനുഭവപ്പെടും. ആരോഗ്യ പ്രശ്നങ്ങള്‍ ഉദര സംബന്ധമായ പ്രതിസന്ധികള്‍ ആയി വിടാതെ പിന്തുടരും. പങ്കാളിയുമായു പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. കുടുംബത്തില്‍ തന്നെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ജീവിത്തതെ പ്രതിസന്ധിയിലാക്കും.
മകരം
മകരം രാശിക്കാര്‍ വളരെയധികം ക്ഷമയോടെയും അച്ചടക്കത്തോടേയും പല കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് വലിയ വെല്ലുവിളികള്‍ മുന്പില് സൃഷ്ടിക്കുന്നു. കൂടാതെ സ്ഥാനക്കയറ്റവും നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതാവുന്നു. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നഷ്ടങ്ങള്‍ സംഭവിക്കാം. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തെ വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും വര്‍ദ്ധിച്ച് വരുന്ന പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്നു. പെട്ടെന്ന് എടുക്കുന്ന തെറ്റായ സാമ്പത്തിക തീരുമാനങ്ങള്‍ നഷ്ടങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications