Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
സൂര്യനും വ്യാഴവും സഞ്ചാരഗതി മാറ്റുന്നു; ഭാഗ്യങ്ങളുടെ പെരുമഴ ഈ മൂന്ന് രാശിക്കാര്‍ക്ക് മാത്രം
വേദ ജ്യോതിഷ പ്രകാരം സൂര്യനും വ്യാഴവും സഞ്ചാരഗതി മാറ്റാന്‍ തയ്യാറായി നില്‍ക്കുകയാണ്. നവംബര്‍ 11 രാവിലെ 6.30തോടു കൂടി, ഇരു ഗ്രഹങ്ങളും 150 ഡിഗ്രിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുന്നു. ഈ രണ്ട് പ്രധാന ഗ്രഹങ്ങള്‍ സഞ്ചാരഗതി മാറ്റുന്നതിനാല്‍, മൂന്ന് രാശിക്കാര്‍ക്ക് ജീവിത സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കൂടാതെ, ഈ രാശിക്കാരില്‍ ശതാസ്തക യോഗവും രൂപപ്പെടുന്നു. ഇതിന്റെ ഭാഗമായി ജോലിയില്‍ വളര്‍ച്ച, സമ്പത്തില്‍ പുരോഗമനം, സമാധാനം എന്നിവയെല്ലാം ഉണ്ടാകുന്നതാണ്. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികപരമായി പുരോഗതി ഉണ്ടായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് നല്ലതായിരിക്കും. പുതിയ ജോലി ലഭിക്കും. നിലവില്‍ ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ പ്രൊമോഷന് ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, സ്ഥിരനിയമനം ലഭിക്കാനും യോഗം കാണുന്നുണ്ട്. സാമ്പത്തികപരമായി പ്രശ്നങ്ങളില്ലാത്ത ദിനങ്ങളായിരിക്കും നിങ്ങള്‍ക്ക് വരാന്‍ പോകുന്നത്. ഏതൊരു കാര്യവും വളരെ കൃത്യതയോടെ ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. നിങ്ങളെ വേദനിപ്പിച്ചവര്‍ പോലും നിങ്ങളോട് മാപ്പ് പറഞ്ഞേക്കാം. എല്ലാവരോടും ക്ഷമിക്കാനുള്ള വിശാല മനസ്സ് നിങ്ങള്‍ക്ക് ഉണ്ടായേക്കാം. ഇതും, നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. ജോലി ചെയ്യുന്ന സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം വന്ന് ചേരും. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും. ജോലിയില്‍ നേട്ടങ്ങള്‍ പലതും സ്വന്തമാക്കാനും ഇത് സഹായിക്കുന്നതാണ്. നിങ്ങളുടെ കഴിവ് കണ്ട്, പുതിയ ജോലികള്‍ ലഭിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് വന്നു ചേരും. സ്ഥല കച്ചവടത്തില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. സ്വര്‍ണ്ണം വാങ്ങാന്‍ യോഗം. വാഹനം വാങ്ങാനും യോഗം ഇവരില്‍ ഉണ്ട്. നല്ല സ്വഭാവം കാഴ്ച വെയ്ക്കുന്നതിനാല്‍ ബന്ധുക്കളില്‍ നിന്നും നല്ല സമീപനം ഉണ്ടായിരിക്കുന്നതാണ്. ബാധ്യതകളെല്ലാം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് നല്ല ആരോഗ്യകരമായ ജീവിതം ലഭിക്കുന്നതാണ്. ബന്ധുക്കളുമായി ദീര്‍ഘകാലം നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകും. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. മക്കളുമായി സ്നേഹത്തോടെ കഴിയാന്‍ സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. സാമ്പത്തിക ബാധ്യതകള്‍ ബന്ധുക്കളുടെ സഹായത്താല്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. വീടുപണി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. സുഹൃത്തുക്കളില്‍ നിന്നും നല്ല സഹായസഹകരണങ്ങള്‍ ഉണ്ടാകുന്നതാണ്. വീട്ടില്‍ മംഗളകരമായ പല കാര്യങ്ങളും നടക്കുന്നതാണ്. വിദ്യയില്‍ മുന്നിട്ട് നില്ക്കാന് സാധിക്കും. പല ഉന്നത പരീക്ഷകളിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. വാക്കുകൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരെ വേദനിപ്പിക്കാത്ത വിധത്തിൽ പ്രയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
