Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ഷഡാഷ്ടക രാജയോഗം 2025: പുതുവര്‍ഷത്തില്‍ സൗഭാഗ്യവും സമ്പത്തും നല്കുന്ന രാജയോഗം ഈ 4 രാശിക്കാര്‍ക്ക്
ജ്യോതിഷ പ്രകാരം, വളരെ പ്രധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും സൂര്യനും. എല്ലാ മാസവും രാശിമാറുന്ന ഗ്രഹമാണ് സൂര്യന്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഓരോ രാശികളിലേയ്ക്കും വീണ്ടും പ്രവേശിക്കാന്‍ നില്‍ക്കുകയാണ് വ്യാഴം. ഈ രണ്ട് ഗ്രഹങ്ങളും രാശിമാറാന്‍ പോവുകയാണ്. ഈ മാറ്റത്താല്‍ ഷഡാഷ്ടക രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗത്താല്‍ 4 രാശിക്കാര്‍ക്ക് സമ്പത്ത്, ജീവിത്തതില്‍ സന്തോഷം, സമാധാനം, നല്ല ജോലി എന്നിവ ലഭിക്കാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യം ലഭിച്ച രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
സാമ്പത്തികപരമായി പലവിധത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മുന്‍പ് ലഭിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ ശമ്പളം നിലവില്‍ ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത് പല ബാധ്യതകളും ഇല്ലാതാക്കാന്‍ സഹായിക്കും. സാമ്പത്തിക ലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. പല സാമ്പത്തിക ഇടപാടുകളിലും പങ്കാളികളാകും. സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ സാധിക്കും. ചിലവഴിക്കുന്നതിന്റെ ഇരട്ടി ലാഭം കയ്യില്‍ ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനം, വസ്ത്രം എന്നിവ വാങ്ങാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കും. പണം സൂക്ഷിച്ച് ചിലവഴിക്കാന്‍ ശ്രദ്ധിക്കും. പല കുടുംബ പ്രശ്നങ്ങളും വളരെ പെട്ടെന്ന് പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
മിഥുനം
സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. 2025 വര്‍ഷത്തിന്റെ ആരംഭത്തില്‍, സമ്പത്തില്‍ നേരിയ തോതില്‍ വര്‍ദ്ധനവ് അനുഭവപ്പെടും. പിന്നീട് നല്ലരീതിയില്‍ സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കയ്യില്‍ ലഭിക്കുന്ന പണം, ഏത് വിധത്തില്‍ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. ഇതെല്ലാം സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സഹായിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് പണം കടമായി നല്കുമ്പോള് കുറച്ച് ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച്, ബന്ധുക്കള്‍ക്ക് പണം കടമായി നല്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. പുതിയ ജോലി നോക്കുന്നവര്‍ക്ക്, നല്ല അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവുകയില്ല. നിലവിലെ ജോലിയില്‍ അസംതൃപ്തി ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നിരവധി ഗുണങ്ങളാണ് ലഭിക്കുക. സ്വത്ത് വില്പനയിലൂടെ സാമ്പത്തിക ലാഭം നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. എത്രവലിയ പ്രതിസന്ധികളും വളരെ ലളിതമായി കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പാദിക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല വിവാഹ ആലോചനകള്‍ വരുന്നതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തികപരമായും, അല്ലാതെയും വെച്ചടി വെച്ചടി കയറ്റമായിരിക്കും. ആഗ്രഹിച്ച രീതിയില്‍ നല്ല ജീവിതനിലവാരം ഇവര്‍ക്ക് ലഭിക്കും. പുതിയ വാഹനത്തില്‍ യാത്ര ചെയ്യാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സമ്മാനമായി ലഭിച്ചേക്കാം. സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications