Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മേടത്തിലെ സൂര്യന്: തരുന്ന ഫലങ്ങളെല്ലാം തന്നെ അതിഗംഭീരം: വ്യാഴത്തോടൊപ്പം ചേരുമ്പോള്‍ ലക്ഷപ്രഭുവാകാം
രാശിമാറ്റവും ഗ്രഹമാറ്റവും നല്കുന്ന ഫലങ്ങള്‍ നിസ്സാരമല്ലെന്ന് നമുക്കറിയാം. അത് നമ്മളില്‍ ഓരോ രാശിക്കാരേയും ഓരോ നക്ഷത്രക്കാരേയും ബാധിക്കുന്നു. മേടം രാശിയില്‍ സൂര്യന്റേയും വ്യാഴത്തിന്റേയും സംയോജനം ഓരോ രാശിക്കാരിലും എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ഓരോ സമയത്തും ഉണ്ടാവുന്ന ഇത്തരം ഗ്രഹരാശി മാറ്റങ്ങള്‍ നിങ്ങളെ വളരെയധികം മാറ്റങ്ങളിലൂടെ കൊണ്ട് വരുന്നത് തന്നെയാണ്. ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളകളില്‍ സ്ഥാനം മാറുന്നു. ഇത് അവയുടെ സൗഹൃദ ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു.
ഈ അവസരത്തില്‍ അത് മനുഷ്യ ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്തുന്നു. ഏപ്രില്‍ 14-ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന് മേടം രാശിയിലേക്ക് സംക്രമിച്ചു. ഈ സമയം വ്യാഴവും ഇതേ രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ സമയം 12 വര്‍ഷത്തിന് ശേഷമുള്ള അപൂര്‍വ്വ സംഗമം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ ഏതൊക്കെ രാശിയില്‍ അത്യപൂര്‍വ്വ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റേയും വ്യാഴത്തിന്റേയും സംയോജനം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ ലഗ്നഭാവത്തിലാണ് സ്ഥിതി ചെയ്യുന്നതും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുകയും ചെയ്യുന്നു. വിവാഹിതര്‍ക്ക് ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ജീവിതം സന്തോഷകരമായിരിക്കും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ബഹുമാനവും സ്നേഹവും നിങ്ങളെ തേടി വരുന്നു. ഇതെല്ലാം അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും അനുകൂലമായ സമയത്തിലാണ് സൂര്യനും വ്യാഴവും ചേരുന്നത്. ഈ സമയം പല വിധത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. സംക്രമജാതകത്തില് അവരുടെ കര്‍മ്മസ്ഥാനത്താണ് ഗ്രഹസംയോജനം നടക്കുന്നത്. കുടുംബത്തിലെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെടുന്നു. തൊഴില്‍ ഇല്ലാത്തവര്‍ക്ക തൊഴില്‍ ലഭിക്കുന്നതിന് അനുകൂലമായ സമയമാണ്. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ അനുസരിച്ച് ജീവിതത്തില്‍ മുന്നേറാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റേയും വ്യാഴത്തിന്റേയും സംയോജനം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ തരത്തിലുള്ള നേട്ടങ്ങളും കൈപ്പിടിയില്‍ ആക്കാന്‍ സാധിക്കുന്നു. മുടങ്ങിക്കിടന്ന എല്ലാ ജോലികളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നത് തന്നെയാണ് പ്രത്യേകത. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോജനം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജാതകത്തിലുണ്ടാവുന്ന എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നു. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ച് കിട്ടുന്നു. അത് മാത്രമല്ല രാഷ്ട്രീയ ബന്ധമുള്ളവര്‍ക്ക് വിജയ സാധ്യത എല്ലാ മേഖലകളിലും കാണുന്നു. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി വരുന്നു. അപ്രതീക്ഷിത ധനലാഭം ഉണ്ടാവും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കൂടാതെ അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
