മാര്‍ച്ചില്‍ ഇവര്‍ക്ക് ശുക്രദശ; ശുക്രന്റെ വക്രഗതി നേട്ടമായി മാറുന്നത് ഇവര്‍ക്ക്, അറിയാം 12 രാശിഫലം

Sukradasha: ഭൂമിയില്‍ നിന്നും നോക്കിയാല്‍ വളരെ തിളക്കത്തോടെ കാണപ്പെടുന്ന ഗ്രഹമാണ് ശുക്രന്‍. സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമാണ് ശുക്രന്‍. കൂടാതെ, ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിന്റെയും, പരിശുദ്ധിയുടെയും പ്രതീകം കൂടിയാണ് ശുക്രന്‍. അതിനാല്‍, ഒരു വ്യതിയുടെ ജാതകത്തില്‍ ശുക്രന്‍ തെളിഞ്ഞാല്‍, അവര്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ അധികം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്.

Sukradasha How Venus Retrograde in Pisces Will Affect Each Zodiac Sign in March
Photo Credit: AI

മാര്‍ച്ച് മാസത്തില്‍ ശുക്രന്‍ മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുകയാണ്. ശുക്രന്‍ വക്രഗതിയില്‍ പ്രവേശിക്കുന്നതോടെ ചില രാശിക്കാരില്‍ ശുക്രദശയും ആരംഭിക്കുന്നു. ശുക്രന്റെ ഈ മാറ്റം 12 രാശികളെയും അതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് നോക്കാം.

മേടം

മേടം രാശിയുടെ 12-ാം ഭാവത്തിലാണ് ശുക്രന്‍ വക്രഗതിയില്‍ സ്ഥാനം ഉറപ്പിക്കുന്നത്. 12-ാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ചിലവുകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം വന്നു ചേരുന്നതാണ്. തൊഴിലില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. പങ്കാളിയെ പിന്തുണയ്ക്കാന്‍ സാധിക്കും.

ഇടവം

ഇടവം രാശിയുടെ 11-ാം ഭാവത്തിലാണ് ശുക്രന്‍ സ്ഥാനം ഉറപ്പിക്കുന്നത്. അതിനാല്‍ ഇടവം രാശിക്കാരില്‍ ശുക്രദശ ആരംഭിക്കുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്.

മിഥുനം

മിഥുനം രാശിയുടെ 11-ാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍, മിഥുനം രാശിക്കാരിലും ശുക്രദശ ആരംഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കഠിനധ്വാനത്തിനുള്ള ഫലം ഇവര്‍ക്ക് ശരിയായ വിധത്തില്‍ ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.

കര്‍ക്കിടകം

കര്‍ക്കിടകം രാശിയുടെ 9-ാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. ഇത് ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. കര്‍ക്കിടകം രാശിക്കാരില്‍ ശുക്രദശ മൂലം സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അനവധി അവസരങ്ങള്‍ നിങ്ങളിലേയ്ക്ക് വന്നെത്തുന്നതായിരിക്കും.

ചിങ്ങം

ചിങ്ങം രാശിയുടെ 8-ാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. ഇത് പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ആരോഗ്യവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. സ്‌ട്രെസ്സ് കുറയ്ക്കുന്നത് നല്ലതാണ്.

കന്നി

കന്നി രാശിയുടെ 7-ാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യ വിഷയത്തില്‍ കുറച്ചധികം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. പങ്കാളിയോട് സൗമതയില്‍ പെരുമാറാനും ശ്രദ്ധിക്കുക. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്.

തുലാം

തുലാം രാശിയുടെ 6-ാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. ഇത് ശത്രുക്കള്‍, സുഹൃത്തുക്കള്‍, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ വക്രചലനം തുലാം രാശിക്കാരില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്. സുഹൃത്തുക്കള്‍ വര്‍ദ്ധിക്കുന്നതാണ്. ശത്രുശല്യം കുറയുകയും ചെയ്യും. സന്തോഷകരമായ ദാമ്പത്യം നയിക്കാനും സാധിക്കും.

വൃശ്ചികം

വൃശ്ചികം രാശിയുടെ 5-ാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍, വിവരം, അറിവ്, പ്രണയം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, വൃശ്ചികം രാശിക്കാരില്‍ ശുക്രദശ രൂപപ്പെടുന്നതാണ്. അറിവ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഇത് തൊഴില്‍ രംഗത്തും, ബിസിനസ്സിലും നേട്ടങ്ങള്‍ നല്‍കും. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്.

ധനു

ധനു രാശിയുടെ 4-ാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. വീട്, സ്ഥലം, വാഹനം, അമ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, സ്ഥലം കച്ചവടം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ശരിയായ വിധത്തില്‍ ഓരോ കാര്യങ്ങളും കൈകാര്യം ചെയ്താല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടവും കൈവരിക്കും.

മകരം

മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. അധികാരം, സഹോദരങ്ങള്‍, വിജയം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ഭാഗ്യം ഈ രാശിക്കാരെ തുണയ്ക്കുന്നതാണ്. തൊഴില്‍ ലഭിക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സിലും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

കുംഭം

കുംഭം രാശിയുടെ രണ്ടാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. ഇത് പണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ വക്രചലനത്താല്‍ ഇവര്‍ക്ക് ശുക്രദശ രൂപപ്പെടുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്.

മീനം

മീനം രാശിയുടെ ഒന്നാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. ബന്ധങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍, ബന്ധുക്കളുമായി നിലനിന്ന പ്രശ്‌നങ്ങള്‍ അകലും. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ അകലും. സന്തോഷകരമായ ജീവിതം സമാധാനപൂര്‍വ്വം നയിക്കാന്‍ സാധിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, February 28, 2025, 17:00 [IST]
X
Desktop Bottom Promotion