Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ! -
മഴക്കാലത്ത് വണ്ണം കൂടുമോ? വയറിലെ കൊഴുപ്പ് കളയാൻ ഈ 'സ്മാർട്ട്' വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗൽ ഇൻഫെക്ഷനുകളെ അകറ്റി നിർത്താം എളുപ്പത്തിൽ -
69-ാം വയസ്സിലും അനിൽ കപൂർ ഇത്ര ഫിറ്റോ? പ്രായത്തെ തോൽപ്പിക്കുന്ന ആ രഹസ്യം ഇതാ!
ഒക്ടോബർ 11; സുകർമ്മ യോഗത്താൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിച്ച്, നേട്ടം കൈവരിക്കാൻ പോകുന്ന രാശിക്കാർ
ഒക്ടോബർ 11, സുകർമ യോഗത്താലും നവരാത്രിയുടെ ഒമ്പതാം നാളിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ, പലവിധ സൗഭാഗ്യങ്ങൾ നേടിയെടുക്കാൻ പോകുന്ന ചില രാശിക്കാരുണ്ട്. നല്ല വാർത്തകൾ പലതും കേൾക്കാൻ ഇടവരും, മക്കളിൽ നിന്നും നല്ല അനുഭവങ്ങൾ ഉണ്ടാകും. ദീർഘകാലമായി മിണ്ടാതിരുന്ന പലരും പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുമായി സൗഹൃദത്തിന് വരും.

അങ്ങനെ പലവിധത്തിലുള്ള സൗഭാഗ്യങ്ങളും നല്ല കാര്യങ്ങളും ജീവിതത്തിൽ നടക്കാൻ പോകുന്ന ചില വ്യക്തികളുണ്ട്. ഈ രാശിക്കാർ ആരെല്ലാമെന്നും, ഇന്നേ ദിവസം നിങ്ങൾക്കുണ്ടാകുന്ന ചില പ്രയാസങ്ങൾ മറികടക്കാൻ പ്രശ്നപരിഹാരമായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നും നോക്കാം.
മിഥുനം
മിഥുനം രാശിക്കാർക്ക് വളരെ സ്പെഷ്യലായിട്ടുള്ള ഒരു ദിവസമാണ് ഒക്ടോബർ 11. വരും നാളുകളിൽ പണം കയ്യിൽ വന്നു ചേരും. നിക്ഷേപങ്ങളിൽ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. വീട്ടിൽ സന്തോഷപ്രദമായ കാര്യങ്ങൾ നടക്കും. പലരും വിരുന്നുകാരായി എത്തും. അതിഥികളിൽ നിന്നും നല്ലൊരു സമ്മാനവും നിങ്ങൾക്ക് ലഭിക്കും. കുടുംബ സംഗമം ഉണ്ടാകും. കൊച്ചുമക്കളുമൊത്ത് ഒന്നിച്ച് താമസിക്കാൻ യോഗം ഉണ്ടാകും. മുടങ്ങി കിടന്ന പെൻഷൻ തുകയെല്ലാം ലഭിക്കും. വിദേശത്തേയ്ക്ക് പോകാൻ ഭാഗ്യം ലഭിക്കും. ഭക്ഷണ കാര്യങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കുകയില്ല. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താൻ സാധിക്കും.
വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണിത്. സ്കോളർഷിപ്പുകൾ നേടിയെടുക്കും. കലാ-കായിക രംഗത്ത് മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കും. ഉന്നത പഠനത്തിനായി നല്ല വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്മിഷൻ ലഭിക്കും. ജീവിതത്തിലെ ഉയർച്ചകൾ കാണുമ്പോൾ ശത്രുക്കളിൽ അസൂയ വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, ഇനി വരുന്ന 3 ദിവസം ലക്ഷ്മി ദേവിയെ അരാധിക്കുന്നത് നല്ലതാണ്.
കർക്കടകം
ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ധനപരമായ കാര്യത്തിൽ നല്ല നേട്ടങ്ങൾ ഈ രാശിക്കാർക്ക് ഉണ്ടായിരിക്കും. സാമ്പത്തികപരമായ കച്ചവടത്തിൽ ലാഭം ലഭിക്കും. ബിസിനസ്സിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തും. പല ഉന്നത ബിസിനസ്സ് ഗ്രൂപ്പ് ഉടമകളുമായി ബന്ധം സ്ഥാപിക്കാൻ അവസരം ലഭിക്കും. ഭർതൃഗൃഹത്തിൽ സമാധാനം ലഭിക്കും. അമ്മായിയമ്മയുമായുള്ള അകൽച്ച കുറയ്ക്കും. ബന്ധുക്കളുമായി കൂടുതൽ ബന്ധം സ്ഥാപിക്കും. ഇത് ബിസിനസ്സിലും നിങ്ങളുടെ കുടുംബ സ്വത്തിന്റെ വളർച്ചയ്ക്കും സഹായിക്കും.
വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണെങ്കിൽ പലവിധത്തിലുള്ള പ്രയാസങ്ങൾ നേരിട്ടേക്കാം. ഈ തടസ്സങ്ങളെല്ലാം നീക്കാൻ ഗണപതിയ്ക്ക് വഴിപാടുകൾ നേരുന്നതും ലക്ഷ്മിദേവിയോട് പ്രാർത്ഥിക്കുന്നതും നല്ലതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്കും ഒക്ടോബർ 11 വളരെ നല്ല ദിവസമാണ്. കാലദോഷങ്ങളെല്ലാം അകന്ന്, ജീവിതത്തിൽ നല്ലകാലം വന്നുതുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കും. ജോലി കിട്ടാത്തെ പ്രയാസപ്പെട്ടവർക്ക് ജോലി ലഭിക്കും. അതുപോലെ, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സാധിക്കും. മാതാപിതാക്കളുടെ സന്തോഷത്തിനായി പ്രവർത്തിക്കും. അവരുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കുന്നത് കൂടുതൽ നേട്ടങ്ങൾ നൽകാൻ സഹായിക്കും. വിദ്യാർത്ഥികൾക്കും വളരെ അനുകൂലമായ ദിവസമാണ് ഒക്ടോബർ 1. എന്നും പതിവായി ദേവി ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് കൂടുതൽ ഫലം നൽകാൻ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications