Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
സൗഭാഗ്യ പഞ്ചമിയും സുകര്‍മ്മ യോഗവും; ഇന്നത്തെ ദിവസം ഈ നാളുകാര്‍ ചെയ്യുന്നതെല്ലാം മംഗളമാകും
വേദ ജ്യോതിഷം അനുസരിച്ച് വളരെ മംഗളകരമായ ദിവസമാണ് ഇന്ന്. ചന്ദ്രന് ദേവഗുരുവായ വ്യാഴത്തിന്റെ രാശിയായ ധനുവിലേക്ക് എത്തിച്ചേരുന്ന ദിവസമാണ് ഇന്ന്. അതിനൊപ്പം കകാര്ത്തിക മാസത്തിലെ ശുക്ലപക്ഷ പഞ്ചമി തിഥിയും ഇന്നാണ്. സൗഭാഗ്യ പഞ്ചമിയെന്നാണ് ഇതറിയപ്പെടുന്നത്. ഇന്നേ ദിവസം ഗണപതിയെയും ലക്ഷ്മീദേവിയെയും പൂജിക്കുന്നത് ദിവസം മുഴുവന്‍ വിജയവും വിഘ്നങ്ങളില്‍ നിന്ന് മോചനവും ഐശ്വര്യവും നല്‍കും. സുകര്‍മ്മ യോഗം, രവിയോഗം, മൂലം നക്ഷത്രം എന്നീ ശുഭയോഗങ്ങളും ഇന്നത്തെ ദിവസം ഒത്തുവരുന്നതിനാല്‍ വളരെ ശുഭകരമായ ദിവസമാണ് ഇന്നത്തേത്.

മിഥുനം, കര്‍ക്കടകം, ചിങ്ങം, വൃശ്ചികം, മകരം രാശികള്‍ക്കാണ് ഇന്നത്തെ ദിവസം ഏറ്റവുമധികം ഗുണകരമാകുക. ജോലികള്‍ കൃത്യതയോടെയും മികവോടെയും ഉത്സാഹത്തോടെയും ചെയ്തുതീര്‍ക്കാനും സന്തോഷവും മാനസികമായ ഉന്മേഷവും അനുഭവിക്കാനും ഇന്ന് ഇവര്‍ക്ക് കഴിയും. ബുധ ഗ്രഹത്തിന്റെ അനുഗ്രഹം ഇന്നത്തെ ദിവസം മുഴുവന്‍ ഇവരിലുണ്ടാകും. അതോടൊപ്പം വിഘ്നേശ്വരനും ലക്ഷ്മീദേവിയും കൃപ ചൊരിയുന്നതിനാല്‍ ഈ ദിവസം ഭാഗ്യവും ഇവര്‍ക്കൊപ്പമായിരിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം ഫലപ്രദമായ ഒരു ദിവസമായിരിക്കും. എല്ലാ കാര്യങ്ങളും വളരെ ആലോചിച്ചും ഇഷ്ടത്തോടെയും ചെയ്യും. ചെയ്യുന്ന കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇവരുടെ പ്രവൃത്തികള്‍ മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കും. സാമ്പത്തികമായ പ്രയാസങ്ങളെല്ലാം ഇന്നത്തെ ദിവസത്തോടെ അവസാനിക്കും. ഇത് ആശ്വാസം നല്‍കും. സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ മികവ് പുലര്‍ത്തും. ഉദ്യോഗസ്ഥര്‍ക്ക് ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഇന്നത്തെ ദിവസം നേട്ടങ്ങളുടേതായിരിക്കും. ജോലിസ്ഥലത്ത് പ്രശംസനീയമായ പ്രകടനം കാഴ്ചവെക്കും. കടം കൊടുത്ത പണം തിരിച്ചുകിട്ടിയേക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം സന്തോഷം ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. വിഘ്നേശ്വരന്റെ അനുഗ്രഹത്തോടെ പ്രതിബദ്ധങ്ങളെ തട്ടിമാറ്റി മുന്നേറാനുള്ള ഊര്‍ജ്ജം ലഭിക്കും. എത്ര വലിയ ജോലിയും നിസ്സാരമായി ചെയ്യാനുള്ള കഴിവ് പ്രകടമാക്കും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും. നിക്ഷേപങ്ങള്‍ നടത്താന്‍ ഇന്നത്തെ ദിവസം അനുകൂലമാണ്. അവിവാഹിതര്‍ക്ക് വിവാഹക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള നടപടികളുമായി മുന്നോട്ടുപോകാം. വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അനുകൂല അറിയിപ്പുകള് ലഭിച്ചേക്കും.
ചിങ്ങം
ഇന്നത്തെ ദിവസം ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സന്തോഷപ്രദമായിരിക്കും. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ബുദ്ധിശക്തിയും ജ്ഞാനവും വളരും. എല്ലാ കാര്യങ്ങളിലും വിജയം ഭവിക്കും. കാലങ്ങളായുള്ള ചില ആഗ്രഹങ്ങള്‍ ഇന്ന് നടക്കും. ധനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് അഡ്വാന്‍സ് നല്കാന് സാധ്യതയുണ്ട്. ബിസിനസ് തുടങ്ങുന്നതിന് പുതിയ ഐഡിയകള്‍ മനസ്സില്‍ വരികയും അത് പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിക്കുകയും ചെയ്യും. ജീവിതപങ്കാളിയുടെ തെറ്റിദ്ധാരണകള്‍ അകലും. കുടുംബത്തിന്റെ ഐക്യം വീണ്ടെടുക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം വളരെ സ്പെഷ്യല്‍ ആയിരിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം ഭാഗ്യത്തിന്റെ തുണയോടെ വിജയം നേടാന്‍ കഴിയും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. ഇത് ഭാവിയില്‍ ഗുണം ചെയ്യും. പുതിയ ജോലികള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. പ്രണയജീവിതത്തില്‍ ഇന്ന് സന്തോഷിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും. പങ്കാളികള്‍ പരസ്പരം ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം വളരെയധികം സമയം ചിലവഴിക്കും. ബിസിനസിലും ജോലിയിലും കഠിന പ്രയത്നത്തിലൂടെ നേട്ടങ്ങള്‍ കൊയ്യും. ജീവിതപങ്കാളിയുടെ പിന്തുണയും സഹകരണവും കൊണ്ട് ചില നേട്ടങ്ങള്‍ വന്നുചേരും. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയസാധ്യതയുണ്ട്. കരിയറില്‍ ആഗ്രഹിച്ച ചില അവസരങ്ങള്‍ വന്നെത്തും. കുടുംബത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കിന്ന് മോചനം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications