2025-ല്‍ എങ്കിലും രക്ഷപ്പെടണമെന്നുണ്ടോ, വര്‍ഷാവസാനത്തിന് മുമ്പ് ഓരോ നാളുകാരും അറിയേണ്ട കാര്യങ്ങള്‍

ഓരോ വര്‍ഷവും ജീവിതത്തിലെ ഓരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങളുടെയും ഒടുക്കം നമ്മള്‍ ചില പാഠങ്ങള്‍ പഠിക്കും. ജീവിതത്തിലെ 2024 എന്ന അധ്യായം അവസാനിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. 2025ലേക്ക് കടക്കും മുമ്പ് ഈ വര്‍ഷത്തെ അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളും വരുംവര്‍ഷം സാഫല്യങ്ങളുടെയും വിജയങ്ങളുടെയും വര്‍ഷമാക്കാന്‍ വേണ്ട അറിവുകളും നമ്മള്‍ സ്വായത്തമാക്കിയിരിക്കണം.

astrological lessons for 2025
Photo Credit: AI Generated

വേദ ജ്യോതിഷം അനുസരിച്ച് അടുത്ത വര്‍ഷം കൂടുതല്‍ സന്തോഷകരവും വിജയകരവുമാക്കാന്‍ ഓരോ രാശികളില്‍ ജനിച്ചവരും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നറിയാം.

മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)

ജീവിതയാത്രയില്‍ തിടുക്കം കൂട്ടുന്നതും മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്നതും ഒഴിവാക്കുക. ഉള്ളിലുള്ള ഊര്‍ജ്ജമാണ് തിടുക്കം കൂട്ടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. പക്ഷേ ക്ഷമയിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ നേടാനാകും. എല്ലാ കാര്യങ്ങളും അപ്പോള്‍ തന്നെ ശരിയാക്കാനും നിയന്ത്രിക്കാനും കഴിയില്ല. അവ സ്വാഭാവികമായി ശരിയാകാനുള്ള സമയം നല്‍കുക.

ഇടവം (ഏപ്രില്‍ 20- മെയ് 20)

നിങ്ങള്‍ക്ക് ഉപകരിക്കാത്ത, സന്തോഷം നല്‍കാത്തവയെ വിട്ടുകളയുക. അല്ലാത്ത പക്ഷം അവ നിങ്ങളെ വലിച്ച് താഴെയിടും. സ്ഥിരതയ്ക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രയാണം, വളര്‍ച്ച ഇല്ലാതാക്കുന്ന സാഹചര്യങ്ങളിലും ആളുകളിലും നിങ്ങളെ കെട്ടിയിട്ടേക്കും. മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുക. നിങ്ങളെ കാത്ത് സുന്ദരമായ സമയം മുന്നിലുണ്ട് എന്ന ഓര്‍മ്മയില്‍ ഭൂതകാലത്തെ ഓര്‍മ്മകളെ കൈവിടുക.

മിഥുനം (മെയ് 21- ജൂണ്‍ 20)

കുറച്ച് സംസാരിച്ച് കൂടുതല്‍ കേള്‍ക്കാന്‍ തയ്യാറാകുക. നിങ്ങളുടെ ഊര്‍ജസ്വലമായ വ്യക്തിത്വം പുതിയ ആശയങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കും. പക്ഷേ, മറ്റുള്ളവരെ കേള്‍ക്കുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതല്‍ ആഴമുള്ളതാകുക. മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ അത് മനസ്സ് തുറന്ന് കേള്‍ക്കുക. ഇതുവരെ ബന്ധങ്ങളില്‍ നിങ്ങള്‍ അനുഭവിക്കാതിരുന്ന നവചൈതന്യം അനുഭവിക്കാന്‍ കഴിയും.

കര്‍ക്കടകം (ജൂണ്‍ 21- ജൂലൈ 22)

ഒരു മാറ്റത്തിന് തയ്യാറാകുക. മറ്റുള്ളവരോടുള്ള അമിതമായ കരുതല്‍ കാരണം നിങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ മറക്കുന്നവരാണ്. ഈ വര്‍ഷം, നിങ്ങളുടെ ക്ഷേമത്തിനും ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുക. സ്വന്തം കാര്യങ്ങള്‍ നോക്കുന്നത് സ്വാര്‍ത്ഥതയല്ല. മറ്റുള്ളവര്‍ക്ക് വേണ്ടി നില കൊള്ളണമെങ്കില്‍ നിങ്ങള്‍ സ്വന്തം കാര്യം നോക്കിയേ മതിയാകൂ.

ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 22)

എന്തിനും വഴങ്ങുന്ന സ്വഭാവം നിങ്ങളുടെ ദൗര്‍ബല്യമല്ല, ശക്തിയാണെന്ന് തിരിച്ചറിയുക. നിങ്ങളുടെ ആത്മവിശ്വാസമാണ് അത് പ്രകടമാക്കുന്നത്. അതിലൂടെ മറ്റുള്ളവര്‍ നിങ്ങളുടെ നല്ല വശത്തെ കൂടുതല്‍ മനസ്സിലാക്കും, ബന്ധങ്ങള്‍ ആഴമുള്ളതാകും. വികാരങ്ങള്‍ പങ്കിടുന്നത് വിശ്വസ്തതയും ബന്ധങ്ങളും വളര്‍ത്താന്‍ നിങ്ങളെ സഹായിക്കും.

കന്നി (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള വെമ്പല്‍ നിങ്ങളെ വെട്ടിലാക്കും. ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ പുലര്‍ത്തുന്ന നിങ്ങളുടെ സ്വഭാവം നല്ലത് തന്നെയാണ്. പക്ഷേ, ഒരു പിഴവ് പോലും പാടില്ല എന്ന ചിന്ത നിങ്ങളെ ക്ഷീണിതനാക്കും. അപൂര്‍ണതകള്‍ വളര്‍ച്ചയുടെ ഭാഗമാണെന്ന് തിരിച്ചറിയുക. പൂര്‍ണതയ്ക്കല്ല, കൂടുതല്‍ പുരോഗതിക്കായി ശ്രമിക്കുക. സമ്മര്‍ദ്ദമില്ലാതെ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അത് സഹായിക്കും.

തുലാം (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22)

എല്ലാവരെയും സന്തോഷിക്കാന്‍ കഴിയില്ലെന്ന് അംഗീകരിക്കുക, അത് തികച്ചും സ്വാഭാവികമാണെന്ന് തിരിച്ചറിയുക. ഐക്യവും പൊരുത്തപ്പെടലും ആഗ്രഹിക്കുന്ന സ്വഭാവം സ്വന്തം ആവശ്യങ്ങളെ അവഗണിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കും. പക്ഷേ അതിരുകള്‍ കാത്തുസൂക്ഷിക്കാനും നിങ്ങളുടെ സന്തോഷത്തിന് പ്രാമുഖ്യം നല്‍കി തീരുമാനമെടുക്കാനും ശീലിക്കുക. അതില്‍ മറ്റുള്ളവര്‍ പിണങ്ങിയാല്‍ സാരമാക്കാതിരിക്കുക.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)

സ്വയം പൊറുക്കാന്‍ തയ്യാറാകുക. കുറ്റബോധം നിങ്ങളെ കൂടുതല്‍ തളര്‍ത്തും. അവ മറക്കാനും സ്വയം പൊറുക്കാനും തയ്യാറാകുക. അവ നല്‍കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും ആശങ്കകളില്‍ നിന്നും മോചിതമാകുന്നത് ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും ഊര്‍ജവും നല്‍കും.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)

കൂടുതല്‍ വലിയ സ്വപ്‌നങ്ങള്‍ നേടുന്നതിനായി ജീവിതത്തില്‍ കൂടുതല്‍ എളിമയുളളവരാകുക. ഉത്സാഹവും ആവേശവും നിങ്ങളെ ജീവിതത്തില്‍ മുന്നോട്ട് നയിക്കും. പക്ഷേ സ്ഥിരതയുണ്ടെങ്കിലേ നിങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്താന്‍ സഹായിക്കും. ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിന് സ്വയം വിലയിരുത്താനും ആസൂത്രണം ചെയ്യാനും ശക്തമായ അടിത്തറ പണിയാനും സമയം കണ്ടെത്തുക.

മകരം (ഡിസംബര്‍ 22- ജനുവരി 19)

വിജയമല്ല ജീവിതത്തിലെ എല്ലാം, നേട്ടങ്ങളേക്കാള്‍ വലിയ ചില കാര്യങ്ങള്‍ കാര്യങ്ങളുണ്ട്. എല്ലാ കാര്യങ്ങളിലും ഒന്നാമതെത്താനുള്ള നിങ്ങളുടെ ആഗ്രഹം അഭിനന്ദാര്‍ഹമാണ്. പക്ഷേ അതിന് വേണ്ടി ബന്ധങ്ങളും ചെറിയ കാര്യങ്ങളും നല്‍കുന്ന സന്തോഷം നഷ്ടപ്പെടുത്താതിരിക്കുക. ലക്ഷ്യത്തിനായി പരിശ്രമിക്കുന്നതിനൊപ്പം നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് കൂടി സമയം നല്‍കുക.

കുംഭം (ജനുവരി 20 -ഫെബ്രുവരി 18)

മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ ഒരു മോശവും ഇല്ല. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാനുമുള്ള നിങ്ങളുടെ ആഗ്രഹം നല്ലതാണ്. പക്ഷേ മറ്റുള്ളവരുടെ സഹായം തേടുന്നത് കൊണ്ട് നിങ്ങളുടെ നല്ലശീലങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. അര്‍ത്ഥവത്തായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെ കൂടുതല്‍ സുരക്ഷിതത്വം ജീവിതത്തില്‍ അനുഭവപ്പെടും. സ്വപ്‌നങ്ങളില്‍ എത്താനുള്ള ധൈര്യം അത് നല്‍കും.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)

നിങ്ങളുടെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ അതിരുകള്‍ നിലനിര്‍ത്തുക. മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുന്ന സ്വഭാവം പലപ്പോഴും എല്ലാ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കും. പറ്റില്ല എന്ന മറുപടി പറയാനും സ്വന്തം ക്ഷേമത്തിന് മുന്‍ഗണന നല്‍കാനും പഠിക്കുക. സ്വയം വില നല്‍കിത്തുടങ്ങുമ്പോള്‍ സ്വന്തം വളര്‍ച്ചയ്ക്കും സമാധാനത്തിനും വേണ്ടി നില കൊള്ളാന്‍ നിങ്ങള്‍ പഠിക്കും.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Story first published: Thursday, November 28, 2024, 17:15 [IST]
X
Desktop Bottom Promotion